• HOME
 • »
 • NEWS
 • »
 • buzz
 • »
 • Helmet Guy | ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധത്തിന് ട്രാഫിക് സിഗ്നലില്‍ ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവച്ച് 'ഹെല്‍മറ്റ് ഗൈ'

Helmet Guy | ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധത്തിന് ട്രാഫിക് സിഗ്നലില്‍ ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവച്ച് 'ഹെല്‍മറ്റ് ഗൈ'

സിഗ്‌നല്‍ ബ്ലോക്കില്‍ കുടുങ്ങുമ്പോള്‍ സമയം പോകാന്‍ രസകരമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ യുവാവ്

 • Share this:
  ട്രാഫിക് സിഗ്നലില്‍ (Traffic Signal)  കുടുങ്ങിക്കിടക്കുക എന്നത് ലോകത്തിലെ എല്ലാ നഗരങ്ങളിലും, പ്രത്യേകിച്ച് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ ഒരു പ്രധാന പ്രശ്നമാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ സിഗ്നല്‍ ബ്ലോക്കില്‍ കുടുങ്ങുമ്പോള്‍ സമയം പോകാന്‍ രസകരമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര (Maharashtra) സ്വദേശിയായ യുവാവ്.

  ഇദ്ദേഹം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. 'സിഗ്നല്‍ ഹെല്‍മെറ്റ് ഗൈ' എന്ന പേരില്‍ പ്രശസ്തനായ ഈ യുവാവ്, റെഡ് സിഗ്‌നല്‍ ബ്ലോക്കില്‍ കുടുങ്ങുമ്പോള്‍ മിക്കപ്പോഴും ചുറ്റുമുള്ള ആളുകളെ രസിപ്പിക്കാന്‍ ഏതാനും സെക്കന്റുകള്‍ നീളുന്ന ഒരു ചെറിയ നൃത്ത പ്രകടനം നടത്താറുണ്ട്.

  ഇതിന്റെ വീഡിയോ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റും ചെയ്യാറുമുണ്ട്. ആദ്യം യുവാവിന്റെ വീഡിയോ കാണുമ്പോള്‍, അതൊരു ന്യൂജെന്‍ യുവാവിന്റെ ആവേശമാണെന്ന് തോന്നുമെങ്കിലും, അദ്ദേഹത്തിന്റെ ഒരോ വീഡിയോയും പരിശോധിക്കുമ്പോള്‍ നൃത്തത്തിലൂടെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ആളുകള്‍ക്ക് അവബോധം വളര്‍ത്തുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാകും. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നുള്ള 'ഹെല്‍മറ്റ് ഗൈ' എന്നറിയപ്പെടുന്ന സുബോധ് സുനന്ദ ബാപ്പു ലോന്ദെയാണ് റെഡ് സിഗ്‌നല്‍ ബ്ലോക്കിലെ ഈ ഡാന്‍സുകാരന്‍. ഒരു വര്‍ഷത്തോളമായി ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്ന ലോന്ദെ, ഇപ്പോള്‍ ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്.

  ബോളിവുഡിന്റെ കിംഗ് ഖാനായ, ഷാരൂഖ് ഖാന്റെയും കരീന കപൂറിന്റെയും റാ.വണിലെ ചമ്മക്ക് ചല്ലോ എന്ന ഗാനത്തിന്, റെഡ് സിഗ്‌നല്‍ ബ്ലോക്കില്‍ ചുവട് വയ്ക്കുന്ന ലോന്ദെയുടെ വീഡിയോ ഒരു ട്വിറ്റര്‍ ഉപയോക്താവ് അടുത്തിടെ വീണ്ടും പങ്കുവച്ചിരുന്നു. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ മറ്റുള്ളവരെപ്പോലെ വണ്ടിയില്‍ കാത്തുനില്‍ക്കാതെ, 'ഹെല്‍മറ്റ് ഗൈ' നടുറോഡില്‍ ഗാനത്തിന് നൃത്തം ചവിട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്.

  'ഹെല്‍മെറ്റ് ഗൈ'യുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ സമാനമായ വീഡിയോകള്‍ നിറഞ്ഞിരിക്കുകയാണ്. പഞ്ചാബി ഗായകനായ ഹര്‍ദ്ദി സന്ധുവിന്റെ 'ബിജിലി ബിജിലിബി' എന്ന ഗാനത്തിന് നടുറോഡിലെ സിഗ്‌നലില്‍ ചുവടുവയ്ക്കുന്ന ലോന്ദെയുടെ ഡാന്‍സ് നമ്പറും വൈറലാണ്.  പകര്‍ച്ചവ്യാധിയ്ക്കിടയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് താന്‍ ഇത് ആരംഭിച്ചതെന്ന് 26കാരനായ ലോന്ദെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രൊഫഷണല്‍ യൂട്യൂബര്‍ ആയ ഇദ്ദേഹം പരിശീലനം ലഭിച്ച ഒരു നര്‍ത്തകനല്ല.

  Viral video |പറന്നുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന മാന്‍; ചാട്ടം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

  എന്നാല്‍ സമൂഹത്തില്‍ ചില അവബോധം വളര്‍ത്തിയെടുക്കുമ്പോള്‍ നൃത്തത്തോടുള്ള തന്റെ ഇഷ്ടം സംയോജിപ്പിക്കാനുള്ള ഒരു അതുല്യമായ അവസരമാണതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആളുകള്‍ റോഡിലെ ചുവന്ന സിഗ്നല്‍ അവഗണിച്ച് മുന്നോട്ട് പോകുന്നതിന് പകരം തന്റെ നൃത്തം ആസ്വദിക്കണമെന്ന് ലോന്ദെ പറയുന്നു.
  111th Birthday | 111-ാം ജന്മദിനം ആഘോഷിച്ച് ആന്ധ്ര സ്വദേശിനി; അഞ്ച് തലമുറകളുടെ ഒത്തുചേരലായി പിറന്നാളാഘോഷം

  2021ലായിരുന്നു ലോന്ദെയുടെ പ്രദേശത്ത് ആദ്യമായി ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചത്. എന്നാല്‍ പ്രദേശത്തെ ആളുകള്‍ സിഗ്‌നല്‍ കാത്ത് കിടക്കില്ല. അതിനാല്‍, റെഡ് സിഗ്‌നല്‍ തെളിയുമ്പോള്‍ ആളുകള്‍ വാഹനവുമായി കാത്തുനില്‍ക്കുന്നതിനും ആ സമയത്ത് അവരെ രസിപ്പിക്കാനുമായാണ് നൃത്തം ചെയ്യാന്‍ യുവാവ് തീരുമാനിച്ചത്.
  Published by:Jayashankar AV
  First published: