ആലപ്പുഴ: ആറ് മണിക്കൂറിനിടെ രണ്ട് ഡസൻ മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ച് കോഴി. ആലപ്പുഴ പുന്നപ്ര സ്വദേശി ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് മുട്ടകളിട്ട് പ്രശസ്തയായത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലായിരുന്നു ചിന്നു എന്ന് ബിജുകുമാറിന്റെ മക്കൾ വിളിക്കുന്ന കോഴി 24 മുട്ടകളിട്ടത്.
ചിന്നു ഇന്നലെ മുടന്തി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബിജുകുമാർ തൈലം പുരട്ടി ഇതിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ കോഴി മുട്ടയിടാൻ തുടങ്ങി. അസാധാരണമായ ചിന്നുവിന്റെ മുട്ടയിടൽ വാർത്തയറിഞ്ഞ് നാട്ടുകാരും കാണാനെത്തി. ആളുകൾ തടിച്ചുകൊടുമ്പോഴും ചിന്നു മുട്ടയിട്ട് കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചിന്നുവിന്റെ മുട്ടയിടൽ അവസാനിച്ചത്.
ഏഴ് മാസം മുമ്പാണ് ചിന്നു ഉൾപ്പടെ 23 കോഴികളെ ബിജുകുമാർ ബാങ്കിൽ നിന്നും വായ്പയെടുത്ത് വാങ്ങിയത്. ഇത്രയും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ഇത്രയും മുട്ടകൾ എങ്ങനെ കോഴി ഇട്ടു എന്ന് കണ്ടെത്തണമെങ്കിൽ ശാസ്ത്രീയ പഠനം നടത്തേണ്ടിവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വൈറലാകാന്‍ പെണ്ണാടിനെ ആചാരപ്രകാരം വിവാഹം കഴിച്ച് യുവാവ്; രോഷം, പിന്നാലെ മാപ്പ്
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പെണ്ണാടിനെ ആചാരപ്രകാരം വിവാഹം കഴിച്ച് യുവാവ്. സൈഫുള്‍ ആരിഫ് എന്ന 44 കാരനാണ് ശ്രി രഹായു ബിന്‍ ബെജോ എന്ന ആടിനെ വിവാഹം കഴിച്ചത്. വധുവായ ആടിനെ ഷാള്‍ കൊണ്ട് മൂടി പരമ്പരാഗത ജാവനീസ് ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടന്നത്. ജൂണ്‍ അഞ്ചിനായിരുന്നു സംഭവം.
വിഡിയോ വൈറലാകണം എന്ന യുവാവിന്റെ ലക്ഷ്യം വിജയിച്ചെങ്കിലും ഈ പ്രവൃത്തി വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നതത്. വിഡിയോ പുറത്തുവന്നതോടെ യുവാവിനെതിരെ രോഷവും ഉയര്‍ന്നു.
Also read-
അഞ്ച് മിനിറ്റിനുള്ളില്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ അംശം കണ്ടെത്താം; സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍
വിവാഹം വീഡിയോ തയ്യാറാക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് എന്ന് സൈഫുള്‍ പറയുകയായിരുന്നു. ഇത് തികച്ചും അഭിനയമാണെന്നും അത് വൈറലാവുകയെന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍മ്മിച്ചതാണെന്നും സൈഫുള്‍ പറഞ്ഞു.
താന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും വെറും വിനോദത്തിന് വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്ന് സൈഫുള്‍ പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇനി ആവര്‍ത്തിക്കില്ലെന്നും യുവാവ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.