• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral| കൊടുങ്കാറ്റില്‍ ഭയന്ന പൂച്ചക്കുട്ടികളെ ചിറകിനുള്ളിലൊതുക്കി കോഴി; ചിത്രം വൈറൽ

Viral| കൊടുങ്കാറ്റില്‍ ഭയന്ന പൂച്ചക്കുട്ടികളെ ചിറകിനുള്ളിലൊതുക്കി കോഴി; ചിത്രം വൈറൽ

രണ്ട് പൂച്ചക്കുട്ടികളെ തന്റെ ചിറകിനുള്ളില്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന കോഴി

Image: Twitter

Image: Twitter

  • Share this:

    ഒരു കോഴി (hen) രണ്ട് പൂച്ചക്കുട്ടികളെ ( kitten) ചിറകിനുള്ളിലൊതുക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ജൂണ്‍1 ന് ബ്യൂട്ടിന്‍ഗെബീഡന്‍ (buitengebieden) എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കൊടുങ്കാറ്റ് (storm) വീശിയതിനെ തുടര്‍ന്ന് രണ്ട് പൂച്ചക്കുട്ടികളെ തന്റെ ചിറകിനുള്ളില്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന കോഴിയുടെ ചിത്രമാണിത്. പൂച്ചക്കുട്ടികളാണെങ്കില്‍ പേടിച്ചാണ് ഇരിക്കുന്നതും.

    ഒരു ഷെഡിനുള്ളില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ” ഒരു കൊടുങ്കാറ്റില്‍ പേടിച്ചരണ്ട പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന കോഴി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

    ചിത്രത്തിന് ഇതുവരെ 1 ലക്ഷത്തിലധികം ലൈക്കുകളും പത്തൊമ്പതിനായിരത്തിലധികം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. സമാനമായ മറ്റ് സംഭവങ്ങളും ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. തന്റെ വീട്ടിലെ അമ്മപൂച്ച ഭക്ഷണം തേടി പോകുമ്പോള്‍ പൂച്ചക്കുട്ടികളെ കോഴി ഇതുപോലെ ചിറകിനടിയില്‍ സംരക്ഷിച്ചു നിര്‍ത്താറുണ്ട് എന്ന അനുഭവവും ഒരു ഉപയോക്താവ് പങ്കുവെച്ചു. ഈ സംഭവം വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. കോഴിയുടെയും പൂച്ചക്കുട്ടിയുടെയും ചിത്രങ്ങള്‍ കൂടാതെ, മറ്റ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഓരോരുത്തരും പങ്കുവെയ്ക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന റക്കൂണുകളുടെ ചിത്രവും കാഴ്ചക്കാരെ അതിശയിപ്പിച്ചു.


    മുട്ട തട്ടിയെടുക്കാനായി വരുന്ന മൂര്‍ഖന്‍ പാമ്പിനെ കൊത്തിയോടിക്കുന്ന അമ്മക്കോഴിയുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. മുട്ടയെടുക്കാനായി കോഴിയെ ആക്രമിക്കാനൊരുങ്ങുന്ന മൂര്‍ഖനെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. എന്നാല്‍ കോഴി തിരിച്ച് മൂര്‍ഖന്റെ തലയില്‍ കൊത്തുന്നുണ്ട്. മിനിറ്റുകള്‍ നേരത്തെ പോരാട്ടത്തിനൊടുവില്‍ ഒടുവില്‍ മൂര്‍ഖന്‍ തോറ്റുപിന്മാറുകയാണുണ്ടായത്. മൂര്‍ഖന്‍ പോയതിനു പിന്നാലെ കോഴി തന്റെ മുട്ടയ്ക്കടിയില്‍ ഇരിക്കുന്നതും കാണാം.

    Also Read-വിവാഹത്തിന് പരസ്പരം പാമ്പിനെ മാലയായി ചാർത്തി ദമ്പതികൾ

    തന്റെ കുഞ്ഞുങ്ങളെ പിടിക്കാന്‍ വന്ന രാജവെമ്പാലയുമായി പോരാടുന്ന ഒരു അമ്മക്കോഴിയുടെ വീഡിയോയും വൈറലായിരുന്നു. പാമ്പ് കോഴിക്കുഞ്ഞിനെ പിടിക്കാനായി എത്തുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇതിനിടയില്‍, കോഴി രാജവെമ്പാലയെ തടയാന്‍ നോക്കുന്നുണ്ട്. ഇതുകണ്ട് ഭയന്ന കുഞ്ഞുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നുണ്ട്. എന്നിരുന്നാലും കോഴി തോല്‍വി സമ്മതിച്ചില്ല. അവസാനം കുഞ്ഞുങ്ങളെ രാജവെമ്പാലയിൽ നിന്ന് രക്ഷിക്കുന്നതുവരെ കോഴി ശ്രമം തുടര്‍ന്നുകൊണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും കോഴിയും കുഞ്ഞുങ്ങളും രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്.


    മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ കയറാതെ അര മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയ പൂച്ചയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒഡീഷയിലെ ഭുവനേശ്വറിലാണ് പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പിടികൂടുന്നത് വരെ പൂച്ച സംഭവ സ്ഥലത്ത് കാവല്‍ക്കാരനായി നിന്നത്.


    ചെറിയ വെളുത്ത പൂച്ചക്കുട്ടിയാണ് മൂര്‍ഖന് മുന്നില്‍ ധൈര്യത്തോടെ തല ഉയര്‍ത്തി നിന്നത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്‍ഐയുടെ ട്വീറ്റിന് മറുപടിയായി, നിരവധി പൂച്ച പ്രേമികള്‍ രംഗത്തെത്തിയിരുന്നു.

    Published by:Naseeba TC
    First published: