• HOME
 • »
 • NEWS
 • »
 • buzz
 • »
 • HERE ARE SOME OF THE EXEMPLARY TEACHER STUDENT RELATIONSHIP FROM EPICS MM

Teachers' Day 2021: ഇന്ത്യന്‍ പുരാണ ഇതിഹാസങ്ങളിലെ ചില മഹത് ഗുരു ശിഷ്യ ബന്ധങ്ങളെ കുറിച്ചറിയാം

ഈ വർഷത്തെ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി ഇന്ത്യൻ ഇതിഹാസങ്ങളിലെ പേരുകേട്ട ചില അധ്യാപകരെപ്പറ്റി കൂടുതലറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  സെപ്റ്റംബർ മാസം അഞ്ചാം തിയതി ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയും, അധ്യാപകനും രാജ്യതന്ത്രജ്ഞനുമായിരുന്ന ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണനു സമർപ്പിച്ചു കൊണ്ട് നാം അധ്യാപക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹം രാജ്യത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകളുടെ പേരിൽ രാഷ്ട്രം അദ്ദേഹത്തെ, ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന നൽകി ആദരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ ജന്മദിനം തങ്ങളുടെ അധ്യാപർക്ക് നന്ദി അർപ്പിച്ചു കൊണ്ട് അധ്യാപക ദിനമായി ആഘോഷിക്കുകയും ചെയ്യുന്നു.

  ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അധ്യാപകർ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഈ വർഷത്തെ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി ഇന്ത്യൻ ഇതിഹാസങ്ങളിലെ പേരുകേട്ട ചില അധ്യാപകരെപ്പറ്റി കൂടുതലറിയാം.

  ഗുരു ശിഷ്യ പാരമ്പര്യത്തിന് പേരു കേട്ട രാജ്യമാണ് ഇന്ത്യ. അധ്യാപകരും വിദ്യാർത്ഥികളും പങ്ക് വെയ്ക്കുന്ന പ്രത്യേക ബന്ധത്തെ തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക എന്നത് നമ്മുടെ പാരമ്പര്യമാണ്. അതിനാൽ കാലാകാലങ്ങളായി ഇന്ത്യൻ തലമുറകൾക്ക് പ്രചോദനമായി നില കൊള്ളുന്ന ചില വിശിഷ്ടരായ അധ്യാപകരെയും വിദ്യാർത്ഥികളെയും കുറിച്ച് വായിച്ചു കൊണ്ട് നമുക്ക് ഈ അധ്യാപക ദിനത്തിലേക്ക് കടക്കാം.

  ശ്രീ രാമനും വസിഷ്ഠ, വിശ്വാമിത്ര, അഗസ്ത്യ മഹർഷിമാരും

  വസിഷ്ഠ മഹർഷി - ശ്രീരാമനും അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഭരതനും, ലക്ഷ്മണനും, ശത്രുഘ്‌നനും വസിഷ്ഠ മഹർഷിയുടെ വിദ്യാർത്ഥികളായിരുന്നു. സപ്തർഷിമാരിൽ ഒരാളായി വാഴ്ത്തപ്പെട്ട ഈ മഹർഷി, യോഗ വസിഷ്ഠ, വസിഷ്ഠ സംഹിത, തുടങ്ങിയ ഗ്രന്ഥങ്ങളും അഗ്നി പുരാണം, വിഷ്ണു പുരാണം, തുടങ്ങിയവയിലെ ചില ഭാഗങ്ങളും രചിച്ചതായി കരുതപ്പെടുന്നു. അദ്ദേഹം സൂര്യവംശമായ ഇക്ഷവകു രാജവംശത്തിന്റെ രാജഗുരു കൂടിയായിരുന്നു. അതിനാൽതന്നെ വസിഷ്ഠ മഹർഷി, ദശരഥ മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ മുൻഗാമികളുടെയും പിൻഗാമികളുടെയും സംരക്ഷകനുമായിരുന്നു.  വിശ്യാമിത്ര മഹർഷി

  ശ്രീരാമന് ജ്ഞാനവും വിവേകവും ഓതിക്കൊടുത്ത് പരിപോഷിപ്പിച്ചത് വസിഷ്ഠനാണ്. അങ്ങനെയെങ്കിൽ, ബ്രഹ്മഋഷി വിശ്വാമിത്രന് തന്റെ ശിഷ്യരുടെ കരുത്തിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായിരുന്നു. ഈ മഹാനായ ഗുരു ശ്രീരാമന്റെ ഇച്ഛാശക്തിയ്ക്ക് സാക്ഷ്യം വഹിക്കുകയും സീതാ സ്വയംവര യജ്ഞത്തിൽ ശ്രീരാമനെക്കൊണ്ട് മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളു എന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. കൂടാതെ, ഋഗ്വേദത്തിൽ നിന്നുള്ള ഏറ്റവും ശക്തമായ മന്ത്രങ്ങളിലൊന്നായ ഗായത്രി മന്ത്രത്തിനെക്കുറിച്ചുള്ള സമഗ്ര പഠനത്തിന്റെ പേരിലും അദ്ദേഹം വാഴ്ത്തപ്പെട്ടിട്ടുണ്ട്.

  അഗസ്ത്യ മുനി - രാക്ഷസ രാജാവായ രാവണനെതിരെയുള്ള യുദ്ധത്തിനായി ശ്രീരാമൻ പോകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ഗുരുവായ അഗസ്ത്യൻ, തന്റെ ശിഷ്യന് ആദിത്യ ഹൃദയ മന്ത്രം ഓതിക്കൊടുത്തു. രാവണനുമായുള്ള യുദ്ധത്തിൽ ജയം കൈവരിക്കാനായിരുന്നു ഇത്. കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ പുരാതന ആയോധന കലാരുപങ്ങളായ സ്യമ്പവും വരമമും ചിട്ടപ്പെടുത്തിയതും അഗസ്ത്യമുനിയാണ്.

  വാത്മീകിയും ലവ കുശന്മാരും

  ഭാരതീയ ഇതിഹാസ കാവ്യമായ രാമായണം രചിച്ചത് വാത്മീകിയാണ്. ഇദ്ദേഹം സീതാദേവിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയും, അവരുടെ മക്കളായ ലവനും കുശനും, അവർ ആശ്രമത്തിൽ വസിച്ചിരുന്ന കാലത്ത് പാഠങ്ങൾ പകർന്ന് നൽകുകയും ചെയ്തിട്ടുണ്ട്. വാത്മീകി മഹർഷി പകർന്നു നൽകിയ പാഠങ്ങളാലാണ് ലക്ഷ്മണ-ഭരത-ശത്രുഘ്നന്മാരെപ്പോലുള്ള വില്ലാളി വീരന്മാരോട് പൊരുതി ജയിക്കാൻ അവർക്ക് സാധിച്ചത്.

  അർജുനനും ദ്രോണാചാര്യനും

  അർജുനനെ കുന്തീ ദേവിയും, ഭീഷ്മ പിതാമഹനും സ്നേഹിച്ചതു പോലെ വേറെയാരങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ദ്രോണാചാര്യനാണ്. ഈ മഹാനായ ഗുരു അർജ്ജുനന്റെ കഴിവുകൾ യഥാവിധം മനസ്സിലാക്കുകയും, അമ്പെയ്ത്ത് വൈദഗ്ധ്യത്തിൽ അവനു മാത്രമേ തന്നെ മറികടക്കാൻ കഴിയൂ എന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. അതിനാൽ, തന്റെ വിദ്യാർത്ഥിക്ക് പാഠങ്ങൾ പകർന്നു നൽകുന്നതിൽ ദ്രോണാചാര്യർ ഒരു ചെറു വീഴ്ച പോലും വരുത്തിയിട്ടില്ല. ശേഷം കൗരവർക്കെതിരായ കുരുക്ഷേത്ര യുദ്ധത്തിൽ അർജുനൻ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു.
  Published by:user_57
  First published:
  )}