നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഇതാ മത്തങ്ങാ പച്ചടി തയാറാക്കാം

    Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഇതാ മത്തങ്ങാ പച്ചടി തയാറാക്കാം

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    • Share this:
      'മലയാളിക്ക് ഓണമെന്നാല്‍ മറ്റെല്ലാത്തിനും ഉപരി സദ്യയാണ്. നാലോണത്തിനും സദ്യ വിളമ്പും. ഒന്നാമോണം ഉത്രാടം എന്നാല്‍ നല്ലോണമാണ്. ഒന്നുകില്‍ അമ്മ വീട്ടിലായിരിക്കും നല്ലോണം.അല്ലെങ്കില്‍ അച്ഛന്‍ വീട്ടില്‍. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍.അല്ലെങ്കില്‍ ഏതെങ്കിലും ബന്ധു വീടുകളില്‍. ഇനി പൊന്നോണമായ തിരുവോണവും അങ്ങനെ തന്നെ. അന്നാണ് സദ്യ കേമമാകുന്നത്.ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പഴവും തോരനും കിച്ചടിയും പച്ചടിയും അവിയലും കൂട്ടുകറിയും ഓലനും കാളനും പിന്നെ കുത്തരിച്ചോറും പരിപ്പും നെയ്യും സാമ്പാറും പുളിശേരിയും പിന്നെ പ്രഥമനും തൂശനിലയില്‍ കഴിച്ചാലേ പൊന്നോണം നിറയൂ.

      സദ്യ വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതു ഭാഗത്തു വേണം ഇലയുടെ തുമ്പിടാന്‍. തുമ്പില്‍ ഉപ്പേരിയും പപ്പടവും പഴവും ഉപ്പിലിട്ടതും വിളമ്പും ബാക്കി തൊടുകറികളെല്ലാം ശേഷമാണ് വിളമ്പുക. ഇതെല്ലാം വിളമ്പിക്കഴിഞ്ഞ് ചോറു വിളമ്പും. അഞ്ചു തിരിയിട്ട് വിളക്കത്ത് വിളമ്പിയതിനു ശേഷമാണ് വീട്ടുകാര്‍ പൊന്നോണമുണ്ണുക.

      ഇനി അടുത്ത ഓരോണമുണ്ട്. അവിട്ടം നാളില്‍. മൂന്നാം ഓണം, ഓണമൊന്ന് മുക്കിയും മൂളിയുമെന്നാണ് മധ്യതിരുവതാംകൂര്‍ പൊതുവേ മൂന്നാമോണത്തിനേ പറയുന്നത്. തലേദിവസത്തേ ബാക്കി വന്ന കറികളും ഉപ്പിലിട്ടതുമൊക്കെ കൂട്ടി അന്നും തൂശനിലയില്‍ ചോറു വിളമ്പും. അന്നു ഒന്നുകില്‍ നമ്മള്‍ വിരുന്നകാരാകും. അമ്മാവന്റെ വീട്ടിലോ. ചിറ്റയുടെ വീട്ടിലോ. അല്ലെങ്കില്‍ നമുക്ക് വിരുന്നുകാരുണ്ടാകും.എന്തായാലും അന്നും സദ്യ തന്നെ.

      ഇനി ചതയ ദിനത്തിലെ നാലാം ഓണം. അന്നത്തെ ഓണം നക്കിയും തുടച്ചുമാണത്രേ. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തെ അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടുന്ന ദിവസം. അന്നും വിരുന്നുകാരുണ്ടാകും.അങ്ങനെ അക്കൊല്ലത്തെ ഓണം കഴിയും.

      ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരുപിടി രുചിക്കൂട്ടുകളും ഒപ്പം ഓണം ഉണ്ണുന്നതെങ്ങനെയെന്നും പ്രശസ്ത പാചക വിദഗ്ധയും അധ്യാപികയുമായ സുമ ശിവദാസ് ​.

      കൂടുതല്‍ വിഭവങ്ങള്‍ക്കായി 'കുക്കിങ് വിത്ത് സുമ ടീച്ചര്‍' (cooking with suma teacher) എന്ന യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

      മത്തങ്ങാ പച്ചടി

      ആവശ്യമുള്ള സാധനങ്ങള്‍

      1. മത്തങ്ങാ- 3 കപ്പ് (ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞത്)
      2. പച്ചമുളക്  -3-4 എണ്ണം
      3. തൈര് -1 ലിറ്റര്‍(പുളിക്കാത്തത് )
      4. കടുക്- 2 ടീസ്പൂണ്‍
      5. വറ്റല്‍ മുളക്-4 എണ്ണം
      6. വെളിച്ചെണ്ണ-ആവശ്യത്തിന്
      7. ഉപ്പ് -ആവശ്യത്തിന്
      8. കറിവേപ്പില-രണ്ട് തണ്ട്



      തയ്യാറാക്കുന്ന വിധം

      കഷണങ്ങളാക്കി അരിഞ്ഞു വെച്ചിരിക്കുന്ന മത്തങ്ങാ ചെറുതായി അരിഞ്ഞ പച്ചമുളകും ചേര്‍ത്ത്  വെള്ളമൊഴിച്ച് കല്‍ച്ചട്ടിയില്‍ വേവിച്ചെടുക്കുക..കടുക് ചതച്ചെടുത്ത് വെയ്ക്കുക.തൈര് ഉടച്ച് മാറ്റിവെയ്ക്കുക.വെന്തിരിക്കുന്ന പച്ചക്കറിയിലേക്ക് കുറച്ച് ഉടച്ചെടുത്ത തൈര് ചേര്‍ക്കുക.ശേഷം കടുക് ചതച്ചെടുതത്തും ചേര്‍ക്കുക.വീണ്ടും അതിലേക്ക് കുറച്ച് തൈര് കൂടി ചേര്‍ത്തിളക്കുക.തുടര്‍ന്ന് ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ,കടുക്,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് അതിലേക്ക് ചേര്‍ക്കുക.ചെറുതായി ചൂടാറിയ ശേഷം ഉപ്പ് ചേര്‍ക്കുക.
      Published by:Karthika M
      First published:
      )}