നിങ്ങള്‍ എപ്പോഴെങ്കിലും വിമാനത്തില്‍ (Aeroplane) യാത്ര ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിമാനം നിയന്ത്രിക്കുന്നത് രണ്ട് പൈലറ്റുമാരാണെന്ന (Pilots) കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. യാത്രക്കാരുടെ (Passengers) സുരക്ഷ ഉറപ്പാക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനുമാണ് വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്ളത്. എന്നാല്‍ പൈലറ്റുമാര്‍ക്കും സഹപൈലറ്റുമാര്‍ക്കും വ്യത്യസ്ത ഭക്ഷണം (Different Meals) നൽകുന്നതിന്റെകാരണം എന്താണെന്ന്നിങ്ങള്‍ക്കറിയാമോ?
1984 ല്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന അള്‍ട്രാ-ലക്സ് കോണ്‍കോര്‍ഡ് സൂപ്പര്‍സോണിക് വിമാനത്തിലെ 120 യാത്രക്കാര്‍ക്കും ഫ്ലൈറ്റ് ക്രൂ അംഗങ്ങള്‍ക്കും സാല്‍മൊണെല്ല എന്ററിറ്റിഡിസ് (Salmonella Enteritidis) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാല്‍മൊണെല്ലോസിസ് (salmonellosis) എന്ന കുടല്‍ രോഗം ബാധിച്ച സംഭവത്തെ തുടർന്നാണ് രണ്ട് പൈലറ്റുമാര്‍ക്കും വ്യത്യസ്തമായ ഭക്ഷണം നൽകാൻ തുടങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിരുന്നു. പനി, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ രോഗലക്ഷണങ്ങളും എല്ലാവര്‍ക്കും അനുഭവപ്പെട്ടു. ഒരാള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിക്കുകയും ചെയ്തു.
പൈലറ്റുമാര്‍ക്കും ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് അനുസരിച്ച്, പൈലറ്റുമാര്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയേറ്റ 32 കേസുകള്‍ 2009 ല്‍ ബ്രിട്ടീഷ് രജിസ്റ്റേര്‍ഡ് എയര്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ല്‍ ഇത്തരത്തിലുള്ള 39 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വിമാനത്തിനുള്ളിലെ ഭക്ഷണം വളരെ അപൂര്‍വമായേ കേടാകാറുള്ളൂവെങ്കിലും ഭക്ഷ്യവിഷബാധ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി വ്യത്യസ്തഭക്ഷണം നൽകിവരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചില എയര്‍ലൈനുകള്‍ സ്വയം മുന്‍കൈയെടുത്ത് കോക്ക്പിറ്റ് ക്രൂവിന് തികച്ചും വ്യത്യസ്തമായ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് അസുഖം വരാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നതിനായാണ് പൈലറ്റിനും കോ-പൈലറ്റിനും പ്രത്യേകം ഭക്ഷണം നല്‍കുന്നത്.
2012 ല്‍ സിഎന്‍എന്‍ ഒരു കൊറിയന്‍ പൈലറ്റുമായി നടത്തിയ അഭിമുഖത്തിലാണ് ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ പൈലറ്റുമാര്‍ക്കും സഹപൈലറ്റുമാര്‍ക്കും വെവ്വേറെ ഭക്ഷണം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. സാധാരണയായി പൈലറ്റിന് ഫസ്റ്റ് ക്ലാസ് ഭക്ഷണവും സഹ പൈലറ്റിന് ബിസിനസ് ക്ലാസ് ഭക്ഷണവുമാണ് നല്‍കുന്നത്.
പ്രതിവര്‍ഷം 320 ദശലക്ഷത്തിലധികം പേർക്ക് വിമാനത്തില്‍ ഭക്ഷണം നൽകുന്നത് പരിഗണിക്കുമ്പോള്‍ ഈ മുന്‍കരുതലുകളെല്ലാം അതിരുകടന്നതായി തോന്നിയേക്കാം. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി വിമാനക്കമ്പനികള്‍ ഈ നടപടികള്‍ സ്വീകരിക്കുന്നത് ആശ്വാസകരമാണ്.
അതുപോലെ തന്നെ, വിമാനത്തിലെ ഭക്ഷണത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. വിമാനത്തിലെ ഭക്ഷണത്തിന് ഭൂമിയിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായ രുചിയായിരിക്കും തോന്നുക. 30,000 അടി ഉയരത്തില്‍ ഒരു എയര്‍ലൈനിലെ ഭക്ഷണത്തിന് അല്‍പ്പം രുചി വ്യത്യാസം തോന്നുകയാണെങ്കില്‍, എയര്‍ലൈനെയോ അതിന്റെ ഷെഫിനെയോ ഒരിക്കലും കുറ്റപ്പെടുത്തരുത്. കുറഞ്ഞ കാബിന്‍ വായു മര്‍ദ്ദം, എഞ്ചിന്‍ ശബ്ദം, ഈര്‍പ്പത്തിന്റെ അഭാവം എന്നിവ മൂലമാണ് വിമാനത്തിലെ ഭക്ഷണത്തിന് രുചിവ്യത്യാസം തോന്നുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.