• HOME
 • »
 • NEWS
 • »
 • buzz
 • »
 • HERES HOW PARENTS GOT MARRIED AGAIN IN THE PRESENCE OF THEIR DAUGHTERS

വിവാഹ വാർഷികത്തിന് മക്കൾക്ക് വേണ്ടി വീണ്ടും വിവാഹിതരായ അച്ഛനമ്മമാർ; വൈറൽ ചിത്രങ്ങളുടെ പിന്നിലെ തീരുമാനം

എന്തായാലും ഇതുവരെ കണ്ടതിലും കൂടുതൽ ഇനിയും പ്രതീക്ഷിക്കാം. വൈറൽ ഫോട്ടോഷൂട്ടിലെ കഥ ഇങ്ങനെ

വൈറലായ ചിത്രങ്ങളിൽ ഒന്ന്

വൈറലായ ചിത്രങ്ങളിൽ ഒന്ന്

 • Share this:
  ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ മക്കൾക്ക് മുന്നിൽ ഒരിക്കൽക്കൂടി 'വിവാഹിതരായിരിക്കുകയാണ്' കട്ടപ്പന സ്വദേശികളായ ശിവകുമാറും ജയയും. രജിസ്റ്റർ വിവാഹം ചെയ്തത് കൊണ്ട് അച്ഛന്റെയും അമ്മയുടെയും വിവാഹാഘോഷ ചിത്രങ്ങൾ ഇല്ലാതെ പോയതിലെ മക്കളുടെ പരാതി മാറ്റാൻ വേണ്ടിയാണ് ഇവർ വീണ്ടും മണവാളനും മണവാട്ടിയുമായത്. ഏതാനും ദിവസങ്ങളായി ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഫോട്ടോഷൂട്ടിന്റെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും, ഇത്തരമൊരു വേർഷൻ ആദ്യമാണെന്ന് കണ്ടവർ കണ്ടവർ ഏറ്റു പറയുന്നു.

  മെഡിക്കൽ വിദ്യാർത്ഥിനിയായ മൂത്ത മകൾ അഞ്ജലിയാണ് എല്ലാത്തിന്റെയും മേൽനോട്ടക്കാരി. മുൻപും പല സോഷ്യൽ മീഡിയ ചലഞ്ചുകളിലും പങ്കെടുത്ത ജയക്കും ശിവകുമാറിനും ഒരു പരീക്ഷണത്തിന് കൂടി തയാറാവാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഫോട്ടോഗ്രാഫർ അനന്തു ജയ്മോനാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

  ജയയുടെ സഹോദരിയുടെ അയൽവാസിയായ അനന്തു തനിക്ക് ലഭിച്ച ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് സംസാരിക്കുന്നു: "മക്കളുടെ ആഗ്രഹപ്രകാരമാണ് അവർ ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ഞാൻ രണ്ടാമത്തെ തവനെയാണ് ആ വീട്ടിൽ പോകുന്നത്. ആദ്യം പുറത്തെവിടെയെങ്കിലും വച്ച് ചെയ്യാമെന്ന് കരുതിയെങ്കിലും കോവിഡ് കാരണം ഷൂട്ടിംഗ് വീടിനകത്തായി. അച്ഛനമ്മമാരും മക്കളും അവരുടെ കസിൻ യാദവുമാണ് ചിത്രീകരണ സമയത്ത് ഒപ്പമുണ്ടായിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ബന്ധുക്കൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല," അനന്തു പറഞ്ഞു.  ഈ വരുന്ന ഇരുപതാം തിയതിയാണ് ദമ്പതികളുടെ വിവാഹ വാർഷികം. ശരിക്കും ഈ ചിത്രങ്ങൾ അന്ന് പോസ്റ്റ് ചെയ്യാൻ വേണ്ടി എടുത്തതാണ്. "ഫോട്ടോ എടുത്ത ശേഷം മാധ്യമസുഹൃത്തിന് ഏതാനും ചിത്രങ്ങൾ ഞാൻ അയച്ചുകൊടുത്തിരുന്നു. അങ്ങനെയാണ് അത് വാർത്തയാവുന്നത്. പൂർണ്ണമായ വിവാഹ ചടങ്ങുകളോട് കൂടിയാണ് ചിത്രങ്ങൾ പകർത്തിയത്. ബാക്കി ചിത്രങ്ങൾ വിവാഹ വാർഷിക ദിവസം പോസ്റ്റ് ചെയ്യും," അനന്തു പറഞ്ഞു.

  ക്ഷേത്രത്തിൽ നിന്നും മുഹൂർത്തം കുറിച്ചത് മുതൽ, വസ്ത്രാലങ്കാരം ചെയ്തത് വരെ മൂത്ത മകളാണ്. കുടുംബത്തിന് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അമ്മയും മക്കളും നന്നായി നൃത്തം ചെയ്യും. ബംഗളുരുവിൽ വിദ്യാർത്ഥിനിയായ 24കാരി അഞ്ജലിയെ കൂടാതെ ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. രണ്ടാമത്തെയാൾ ആരാധന മാഹിയിൽ ഡെന്റൽ വിദ്യാർത്ഥിനിയാണ്, ഇളയവൾ അതിഥി നാലാം ക്‌ളാസ്സിലും.

  മുതിർന്ന മക്കളുടെ അച്ഛനമ്മമാരായിട്ടും ചിത്രങ്ങളിലെ ദമ്പതികളെ കണ്ടാൽ നവവരനും വധുവുമാണെന്നേ പറയൂ എന്ന് പലരും കമന്റ് ചെയ്യുന്നു.

  Summary: Kattappana-based couple Sivakumar and Jaya dressed up as a couple for their 25th wedding anniversary and shot wedding photographs in the presence of their daughters. The pics have become the new talk of the cyber town. They are parents two three daughters
  Published by:user_57
  First published:
  )}