• HOME
  • »
  • NEWS
  • »
  • buzz
  • »
  • Kiss Day | പാമ്പിനെ ചുംബിച്ച നായിക; ചുംബനദിനത്തിൽ വൈറലായ സിനിമാരംഗം

Kiss Day | പാമ്പിനെ ചുംബിച്ച നായിക; ചുംബനദിനത്തിൽ വൈറലായ സിനിമാരംഗം

പാമ്പിന്‍റെ രൂപത്തിൽ എത്തുന്ന കാമുകൻ, നായികയുടെ ശരീരത്തിലൂടെ ഇഴയുകയും ഒടുവിൽ അവളുടെ ചുണ്ടിൽ ചുംബിക്കുകയും ചെയ്യുന്നു

  • Share this:
    Kiss Day 2022: ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം. അതുകൊണ്ടുതന്നെ ഈ സോഷ്യൽമീഡിയ കാലത്ത് ചുംബനമെന്ന വിഷയമാണ് ഇന്ന് വൈറലായത്. സോഷ്യൽ മീഡിയയിൽ കിസ് ഡേയുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് വൈറലായത്. സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ് ചുംബനമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഈ ചുംബന ദിനത്തിൽ വൈറലായ ഒരു സിനിമാരംഗമുണ്ട്. കാണുന്നവർക്ക് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഒരു ചുംബനരംഗം. ഭോജ്പുരി സിനിമയിലെ പ്രശസ്ത നായിക റാണി ചാറ്റർജി അഭിനയിച്ച ചുംബനരംഗമാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് വൈറലായതിൽ പ്രധാനപ്പെട്ടത്.
    ഒരു പാമ്പുമായി പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ സിനിമ പറയുന്നത്. സിനിമയിൽ റാണി ചാറ്റർജിയുടെ കഥാപാത്രം, പാമ്പിനെ ചുംബിക്കുന്ന രംഗമാണ് ഇന്ന് വൈറലായത്. ഈ രംഗം കാണുന്നവരെ ഭയപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഈ ദൃശ്യത്തെ എതിർത്തും പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

    2016-ൽ പുറത്തിറങ്ങിയ റാണി ചാറ്റർജിയുടെ ഭോജ്‌പുരി ചിത്രം 'ഇച്ഛാധാരി'യിലെ രംഗമാണ് ഇന്ന് ചർച്ചയായത്. റാണിയോടൊപ്പം നടൻ യാഷ് കുമാർ മിശ്രയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഫാന്‍റസി വിഭാഗത്തിൽപ്പെട്ട ഈ സിനിമാ രംഗത്തിൽ കാമുകൻ പാമ്പിന്റെ രൂപത്തിൽ റാണി ചാറ്റർജിയുടെ കഥാപാത്രത്തെ കാണാൻ വരുന്നു. ഈ രംഗത്തിൽ റാണി ചാറ്റർജി അതീവ ഗ്ലാമറസായാണ് അഭിനയിച്ചിരിക്കുന്നത്. പാമ്പിന്‍റെ രൂപത്തിൽ എത്തുന്ന കാമുകൻ, നായികയുടെ ശരീരത്തിലൂടെ ഇഴയുകയും ഒടുവിൽ അവളുടെ ചുണ്ടിൽ ചുംബിക്കുകയും ചെയ്യുന്നു. ഏതായാലും ഈ ദൃശ്യം ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു. അതിനൊപ്പം ചുംബനദിനവുമായി ബന്ധപ്പെട്ട നിരവധി മീമുകളിലും ട്രോളുകളിലും ഈ ദൃശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Also Read- IPL Auction | ക്രിക്കറ്റിൽ അത്ര വലിയ ടീം അല്ലാത്ത സിംഗപ്പൂരിൽനിന്നുള്ള താരത്തിന് 8.25 കോടി; ആരാണ് ടിം ഡേവിഡ്?

    പ്രശസ്ത ഭോജ്പുരി ഗായകനും നടനുമായ ഗുഞ്ജൻ സിങ്ങിനൊപ്പം റാണി ചാറ്റർജിയുടെ ഭോജ്പുരി ഗാനം 'സരക് ജതാ സദി രാജാ ജി' അടുത്തിടെ റിലീസായതും വലിയ വാർത്തയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് വീഡിയോ ഗാനത്തിന് ലഭിച്ചത്.

    Summary- Today is Kiss Day. That's why the topic of kissing has gone viral today in this age of social media. Several posts related to Kiss Day went viral on social media. Needless to say, kissing is a way of expressing love. But there is a viral movie scene on this kissing day. A kissing scene that increases the heart rate of the viewer. The kissing scene starring Rani Chatterjee, the famous heroine of Bhojpuri cinema, has gone viral on social media today.
    The film tells the story of a heroine who falls in love with a snake. Rani Chatterjee's character in the movie, the scene of kissing a snake has gone viral today.
    Published by:Anuraj GR
    First published: