വേനല്‍ക്കാലം ആരംഭിച്ചതോടെ പലരും ചൂടകറ്റാന്‍ ആശ്രയിക്കുന്ന ഒന്നാണ് കരിമ്പിന് ജ്യൂസ്. മുമ്പ് ജ്യൂസ് ഉണ്ടാക്കിയെടുത്തിരുന്നത് മെഷീന്റെ ഒരു ഭാഗം ശക്തിയായി കറക്കിയിട്ടാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു കായിക അധ്വാനവും ഇല്ലാതെ കരിമ്പിന് ജ്യൂസ് ഉണ്ടാക്കുന്ന മെഷീനാണ് സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. റിട്ടയര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് അനില്‍ ചോപ്ര ഈ മെഷിനെപ്പറ്റിയുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏതാനും ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ജ്യൂസ് റെഡിയെന്നാണ് ഇദ്ദേഹത്തിന്റെ വീഡിയോയില്‍ പറയുന്നത്.
കരിമ്പിന് ജ്യൂസ് വില്‍ക്കുന്ന ഒരാളെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇദ്ദേഹം ഈ മെഷീന് ജ്യൂസ് ഉണ്ടാക്കുന്നത് കണ്ടാണ് വീഡിയോ എടുത്തയാള്‍ അദ്ദേഹത്തെ സമീപിക്കുന്നത്. എങ്ങനെയാണ് ഈ മെഷീന് പ്രവര്‍ത്തിപ്പിക്കുന്നതെന്നും എന്താണ് ഇതിന്റെ രീതികളെന്നും കച്ചവടക്കാരന് വീഡിയോയിലൂടെ പറയുന്നുണ്ട്. മെഷീനിലെ ഒരു ചെറിയ ദ്വാരത്തിലൂടെ കച്ചവടക്കാരൻ കരിമ്പ് നിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് മെഷീനോട് ചേര്‍ന്നിരിക്കുന്ന പൈപ്പിനടുത്തെ ബട്ടണില്‍ ഞെക്കി ജ്യൂസ് ഗ്ലാസ്സിലേക്ക് പകരുന്നു. 20 രൂപ മാത്രമാണ് ഒരു ഗ്ലാസ് കരിമ്പിന് ജ്യൂസിന്റെ വിലയെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
Innovative आत्मनिर्भर India pic.twitter.com/TngLFM9lWv
— Aviator Anil Chopra (@Chopsyturvey) May 11, 2023
ഏകദേശം 1,43000 പേരാണ് വീഡിയോ കണ്ടത്. പലരും ഈ സംവിധാനത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഈ സംവിധാനത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതൊക്കെ വളരെ പഴയ ടെക്നോളജിയാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. എട്ട് വര്‍ഷം മുമ്പ് ഇതേ മെഷീനില്‍ ജ്യൂസ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വളരെ വലിയ വിലയ്ക്കാണ് അന്ന് ഈ മെഷീനില്‍ നിന്നുണ്ടാക്കിയ കരിമ്പിന് ജ്യൂസ് വിറ്റിരുന്നതെന്നും ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു.
ഈ മെഷീന് തട്ടിപ്പാണെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഹൈടെക്ക് അല്ലാത്ത പഴയ മെഷീനില്‍ ജ്യൂസ് എങ്ങനെയാണ് ഗ്ലാസ്സിലേക്ക് എത്തുന്നത് എന്ന് നമുക്ക് കാണാമായിരുന്നു. എന്നാല്‍ ഈ മെഷീനില്‍ അതൊന്നും കാണാനാകില്ല. ചിലപ്പോള്‍ മെഷീനുള്ളില്‍ നേരത്തെ ജ്യൂസ് ഉണ്ടാക്കിവെച്ചിട്ടുണ്ടാകുമെന്നും ഫ്രഷ് ജ്യൂസ് ആയിരിക്കില്ല നമുക്ക് ലഭിക്കുന്നതെന്നുമാണ് ചിലരുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral video