VIRAL: 'വീട്ടിനടയാളം ശീമക്കൊന്ന'; കലാഭവൻ മണിയുടെ പാട്ട് അക്ഷരം പ്രതി അനുസരിച്ച് കൊറിയർ വിലാസം
VIRAL: 'വീട്ടിനടയാളം ശീമക്കൊന്ന'; കലാഭവൻ മണിയുടെ പാട്ട് അക്ഷരം പ്രതി അനുസരിച്ച് കൊറിയർ വിലാസം
Hilarious address on a courier package goes viral on social media | 'വീട്ടിനടയാളം വേലിക്കരികിലെ ശീമക്കൊന്ന' എന്നാണ് കവറിനു പുറത്തെ വിലാസത്തിനൊപ്പമുള്ള ഒറ്റവരി
'ഓടേണ്ട, ഓടേണ്ട ഓടിത്തളരേണ്ട; ഓമനപ്പൂമുഖം വാടിടേണ്ട'. കലാഭവൻ മണിയുടെ ഈ ഗാനം ചുണ്ടിൽ തത്തിക്കളിക്കാത്ത മലയാളിയുണ്ടോ? പാട്ടിന്റെ ഓർമ്മയിലാണോ എന്നറിയില്ല, ഇതിലെ വരികൾ അക്ഷരം പ്രതി അനുസരിച്ച് കൊറിയർകാർക്ക് നൽകിയിരിക്കുകയാണ് പേരറിയാത്ത ഒരു ഉപയോക്താവ്. ഒരു പക്ഷെ ഡെലിവറി ചെയ്യാൻ വരുന്ന ആളും ഓടി തളരാതിരിക്കണം എന്ന ഉദ്ദേശത്തോടു കൂടി നല്കിയതാവും ഈ മേൽവിലാസം. 'വീട്ടിനടയാളം വേലിക്കരികിലെ ശീമക്കൊന്ന' എന്നാണ് കവറിനു പുറത്തെ വിലാസത്തിനൊപ്പമുള്ള ഒറ്റവരി. നെടുംകണ്ടത്തെ വിലാസത്തിലേക്കാണ് കവർ. എന്തായാലും ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്. 'ടാറിട്ട റോഡാണ് റോഡിന്റരികാണ്, വീടിന്നടയാളം ശീമക്കൊന്ന' എന്നാണ് കലാഭവൻ മണിയുടെ പാട്ടിലെ വരികൾ. ഇതിന്റെ ഓർമ്മയിലാണോ അതോ മറ്റൊന്നും ആലോചിക്കാതെയാണോ വിലാസക്കാരൻ ലാൻഡ്മാർക് നൽകിയത് എന്നാണ് ചോദ്യം. മണിയുടെ പ്രശസ്തമായ നാടൻപാട്ടുകളിൽ ഒന്നാണിത്. ഈ പോസ്റ്റ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും മെസ്സേജിങ് ആപ്പുകളിലും സജീവമാണ്. ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്ന ട്രോളുകളും അനവധിയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.