വാലന്റൈന്‍സ് ദിനാഘോഷത്തിന്റെ തിരക്കിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തമിഴ്നാട്ടിലെ കാരൈക്കുടിയിൽ നടന്ന ‘നായ കല്യാണം’. വാലന്റൈന്‍സ് ദിനം ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ശിവഗംഗയിലെ ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് പ്രതീകാത്മകമായി നായകളുടെ വിവാഹം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വിവാഹ വസ്ത്രം ധരിപ്പിച്ച് പൂമാല അണിഞ്ഞ രണ്ട് നായകള്‍ക്ക് സംഘടനയിലെ അംഗം വിവാഹ ചടങ്ങുകള്‍ നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.കാവി കൊടിയേന്തിയ ഹിന്ദു മുന്നണി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു നായ കല്യാണം നടത്തിയത്.
സംഘടനയുടെ പ്രതിഷേധത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 2020ല്‍ കോയമ്പത്തൂരില്‍ ഭാരത് സേന പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ദിനത്തിനെതിരെ പ്രതിഷേധിക്കുന്നതിനായി രണ്ട് വളര്‍ത്തുനായകളുടെ വിവാഹം നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.