കാംപാല: ഹിപ്പൊപൊട്ടാമസ് വിഴുങ്ങിയ രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉഗാണ്ടയിലെ കത്വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. വീടിനടുത്തുള്ള തടാകക്കരയിൽ കളിക്കുന്നതിനിടെയാണ് സംഭവം.
കുട്ടിയുടെ അടുത്തേക്കെത്തിയ ഹിപ്പോ താടിയെല്ലുകൾ ഉപയോഗിച്ച് കുട്ടിയെ വായിലാക്കുകയായിരുന്നു. ഇത് കണ്ടുനിന്നയാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പുകയായിരുന്നു.
Also Read-വീടിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിൽ; നാലു മുറികൾ തെലങ്കാനയിൽ; നാല് എണ്ണം മഹാരാഷ്ട്രയിൽ
കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേറയിലുള്ള ആശുപത്രിയിൽ കുട്ടിയെ ചികിൽസയിൽ പ്രവേശിപ്പിച്ചിരുന്നു. പകുതി വിഴുങ്ങിയതിനാൽ കുട്ടിയ്ക്ക് പരിക്കുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ റാബിസ് വാക്സിൻ നൽകിയ ശേഷം ഡിസ്ചര്‍ജ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.