നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • WATCH: 'സുഹൃത്തിനൊപ്പം' തണ്ണിമത്തന്‍ കഴിച്ച് ആഘോഷിച്ച് ഹിപ്പോപ്പൊട്ടാമസ്; വൈറല്‍ വിഡിയോ

    WATCH: 'സുഹൃത്തിനൊപ്പം' തണ്ണിമത്തന്‍ കഴിച്ച് ആഘോഷിച്ച് ഹിപ്പോപ്പൊട്ടാമസ്; വൈറല്‍ വിഡിയോ

    ഒരു മൃഗശാലയിലെ രണ്ട് ഹിപ്പോപ്പൊട്ടാമസുകൾ ഒരുമിച്ചിരുന്ന് തണ്ണിമത്തൻ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്

    Image Twitter

    Image Twitter

    • Share this:

      വേനൽക്കാലത്തെ നമ്മുടെ ഇഷ്ട പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ചൂടുകാലത്ത് ഈ പഴങ്ങൾ കഴിക്കുന്നതിന്റെ രസം വേറെ തന്നെയാണെന്ന് ആരും സമ്മതിക്കും. ഒരു മൃഗശാലയിലെ രണ്ട് ഹിപ്പോപ്പൊട്ടാമസുകൾ ഒരുമിച്ചിരുന്ന് തണ്ണിമത്തൻ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. സാൻ ആന്റോണിയോ സൂലോജിക്കൽ സൊസൈറ്റി ജൂൺ 9 ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയെ കുറിച്ചാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ സംസാരിക്കുന്നത്.


      മൃഗശാലയിലെ വേലിക്കരികിൽ നിന്ന് ഒരു യുവാവ് തന്റെ ഇടത്തേ കൈയിൽ തണ്ണിമത്തൻ കാട്ടി ഹിപ്പോയൊ വിളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയ വീഡിയോയിൽ കാണിക്കുന്നത്. യുവാവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഹിപ്പോ മൃഗശാലയുടെ വേലിക്കരികിലേക്ക് വരികയും വായ് തുറക്കുകയും ചെയ്തു. ഉടൻതന്നെ അദ്ദേഹം ഒരു ഭീമൻ തണ്ണിമത്തൻ ജീവിയുടെ വായിലേക്കിട്ട് കൊടുക്കുന്നത് കാണാം. തണ്ണിമത്തൻ വായിലെത്തിയതിന് ശേഷം അത് വായ താഴ്ത്തി തണ്ണിമത്തൻ കഴിക്കുന്നത് കാണാം. ഒറ്റ കടിക്ക് തണ്ണിമത്തൻ രണ്ട് കഷ്ണങ്ങളാക്കി പിളർത്തുന്നതും ഒന്നു താഴെ ഇടുന്നതും കാണാം.


      Alos Read-കൊക്ക കോള-റൊണാൾഡോ അങ്കത്തിൽ വിജയം നേടിയത് ഫെവിക്കോൾ; വൈറലായി മാറിയ പരസ്യം കാണാം


      അടുത്തതായി മറ്റൊരു ഹിപ്പോപൊട്ടാമസ് വന്ന് രണ്ടായി പിളർന്ന കഷ്ണങ്ങളിൽ നിന്ന് ഒരു കഷ്ണം എടുത്ത് കഴിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. രണ്ടാമത് വന്ന ഹിപ്പോ ആദ്യത്തെ ഹിപ്പോയുടെ സുഹൃത്താണെന്നാണ് തോന്നുന്നത്. വളരെ ശ്രദ്ധയോടെ ആസ്വദിച്ചാണ് ഇരുവരും രണ്ട് ഹിപ്പോ സുഹൃത്തുക്കളും ചേർന്ന് തണ്ണിമത്തൻ കഴിക്കുന്നത്. ഈ വീഡിയോ ട്വിറ്റർ ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നു വേണം കരുതാൻ.





      ആദ്യത്തെ ഹിപ്പോ വായിലിട്ട തണ്ണിമത്തൻ പൂർത്തിയാക്കിയ ഉടൻ തന്നെ മൃഗശാല ജീവനക്കാരൻ വന്ന് മറ്റൊരു തണ്ണിമത്തൻ കഷ്ണം അതിന്റെ വായിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട്. എന്നാൽ ഈ ജീവി അത് നിലത്തേക്കിട്ട ശേഷം തന്റേതായ രീതിയിൽ കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.


      വീഡിയോക്ക് താഴെ ഇങ്ങനെയാണ് തണ്ണിമത്തൻ കഴിക്കേണ്ടത് എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചത്. രണ്ട് ഹിപ്പോകളും സുഹൃത്തുക്കാളാണോ എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ചോദിക്കുന്നത്. എന്നാൽ മൃഗശാല സന്ദർശിക്കാൻ ആഗ്രമുണ്ട് എന്ന് മറ്റൊരാൾ എഴുതി.






      ഹിപ്പോപൊട്ടാമസുകൾ ഒന്നോ രണ്ടോ കടി കൊണ്ട് തണ്ണിമത്തൻ കഴിക്കുന്ന വീഡിയോ എല്ലാ വേനൽകാലത്തും വൈറലാവാറുണ്ട്. സാധാരണ ഗതിയിൽ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വളരെ ശക്തമായ കടിയാണ് ഹിപ്പോയുടേതെന്ന് പറയപ്പെടുന്നു. ഒറ്റ കടിക്ക് 60 തണ്ണിമത്തനുകൾ അകത്താക്കാനുള്ള ശേഷി ഹിപ്പോകൾക്കുണ്ടത്രേ. അമേരിക്കയിലെ ടെക്സസിലെ മൃഗശാലകളുടെയും അക്വേറിയങ്ങളുടെയും ഔദ്യോഗിക സംഘടനയാണ് ഈ വീഡിയോ പങ്കുവെച്ച സാൻ അന്റോണിയോ സൊസൈറ്റി.നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}