നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശിൻറെ ചരിത്രം അറിയാമോ?

  യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശിൻറെ ചരിത്രം അറിയാമോ?

  യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശിൻറെ ചരിത്രം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വിശുദ്ധ ഗ്രന്ഥമായ ബൈബിൾ പ്രകാരം, എ ഡി 30 മുതൽ അതായത് യേശുവിനെ കാൽവരിയിൽ റോമാക്കൻ ക്രൂശിച്ചതിൽ നിന്നാണ് കഥയുടെ ആരംഭം. യേശുദേവൻ കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യരും അടുപ്പമുണ്ടായിരുന്നവരും ചേർന്ന് കുരിശിൽ നിന്ന് ഇറക്കി അവിടെ സമീപത്ത് ഉണ്ടായിരുന്ന ഒരു കല്ലറയിൽ അടക്കം ചെയ്തു.

   എന്നാൽ, മൂന്നാം നാൾ യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യൻമാരും മഗ്ദലന മറിയവും ശവകുടീരത്തിന് അടുത്തെത്തിയപ്പോൾ ശൂന്യമായ കല്ലറയാണ് കണ്ടത്. കല്ലറയിൽ കച്ച ഉണ്ടായിരുന്നെങ്കിലും യേശു ഉണ്ടായിരുന്നില്ല. എന്നാൽ, യേശു ഉയർത്തെഴുന്നേറ്റു എന്ന് ആദ്യഘട്ടത്തിൽ ശിഷ്യൻമാർ വിശ്വസിച്ചില്ല. തുടർന്ന് യേശു മഗ്ദലന മറിയത്തിനു ശിഷ്യൻമാർക്കും പ്രത്യക്ഷപ്പെടുകയും ചെയ്തു. ലോകമെമ്പാടും ഈസ്റ്റർ ദിനമായി ആചരിക്കുന്നത് ഈ സുദിനത്തിന്റെ ഓർമ്മയാണ്.

   പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷത്തിലെ ഒരു വിവരണമനുസരിച്ച്, മുപ്പത് വെള്ളിക്കാശാണ് യൂദാസ് ഇസ്കറിയോട്ട് യേശുവിനെ ഒറ്റിക്കൊടുത്ത വില. അന്ത്യ അത്താഴത്തിന് മുമ്പ്, യൂദാസ് പ്രധാന പുരോഹിതന്മാരുടെ അടുത്ത് ചെന്ന് 30 വെള്ളി നാണയങ്ങൾക്ക് പകരമായി യേശുവിനെ കൈമാറാൻ സമ്മതിക്കുകയും പിന്നീട് പശ്ചാത്താപം ഉണ്ടായി പണം തിരികെ നൽകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

   മരിച്ച് മൂന്നാം നാളുള്ള യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പ് ആണ് ക്രൈസ്തവർ ഈസ്റ്റർ ആയി ആഘോഷിക്കുന്നത്. യേശുദേവനെ അനുഗമിക്കുന്നവർ രക്ഷ പ്രാപിക്കുമെന്നും ക്രൈസ്തവർ വിശ്വസിക്കുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്.
   Published by:user_57
   First published:
   )}