• HOME
 • »
 • NEWS
 • »
 • buzz
 • »
 • The Conjuring | പ്രേതാലയം വില്‍പനയ്ക്ക്; 'ദി കണ്‍ജറിങ്' സിനിമയിലെ വീടിന് വില 1.2 മില്യണ്‍ ഡോളര്‍

The Conjuring | പ്രേതാലയം വില്‍പനയ്ക്ക്; 'ദി കണ്‍ജറിങ്' സിനിമയിലെ വീടിന് വില 1.2 മില്യണ്‍ ഡോളര്‍

1.2 മില്യൺ ഡോളർ ആണ് വീടിന് വില്‍പന വിലയിട്ടിരിക്കുന്നത്.

news18

news18

 • Last Updated :
 • Share this:
  പ്രേതങ്ങളെ ഭയമില്ലാത്തവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെപ്പോലെ ഉള്ളവർക്കായാണ്'ദി കൺജറിങ്' സിനിമയിലെ വീട് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസി. 1.2 മില്യൺ ഡോളർ ആണ് വീടിന് വില്‍പന വിലയിട്ടിരിക്കുന്നത്. എക്കാലത്തെയും ഹിറ്റുകളിലൊന്നായ 2013ലെ കൺജറിങ് എന്ന ഇംഗ്ലീഷ് സിനിമയ്ക്കു ശേഷമാണ് റോഡ് ഐലന്റ് ഫാം ഹൗസ് പ്രേതഭവനം എന്ന നിലയിൽ ലോക ശ്രദ്ധ നേടിയത്. ലോകത്തെ ഭീതിയിലാഴ്ത്തിയ സുപ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഈ ഫാം ഹൗസ്. ശരിക്കും ഈ ഭവനത്തിൽ പ്രേതങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരും കുറവല്ല.

  റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖരായ റിയൽറ്റർ മോട്ട് ആൻഡ് ചേസ് സോതെബിയുടെ വിൽപ്പന പട്ടികയിലാണ് വീട് ഉൾപ്പെട്ടത്. 3,100 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ 14 റൂമുകളാണുള്ളത്. 8.5 ഏക്കറിലാണ് ഈ പ്രേതഭവനം സ്ഥിതി ചെയ്യുന്നത്.

  1970ൽ ഈ വീട്ടിൽ താമസിക്കാനെത്തിയ പെറോൺ കുടുംബത്തിനുണ്ടായ അനുഭവങ്ങളാണ് കൺജറിംഗ് എന്ന ചലച്ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇവിടെ നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചരിത്രം മറച്ചുവച്ചാണ് അന്നത്തെ ഉടമസ്ഥർ പെറോൺ കുടുംബത്തിന് വീട് കൈമാറിയത്. രാത്രികാലങ്ങളിൽ വീട്ടിലെ ലൈറ്റുകൾ അണയ്ക്കരുത് എന്ന നിർദ്ദേശവും വീട്ടുടമസ്ഥൻ ഇവർക്ക് നൽകിയിരുന്നു.

  പിന്നീടങ്ങോട്ട് ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങളിലൂടെയാണ് പെറോൺ കുടുംബം കടന്നു പോയത്. കിടക്കകൾ തനിയെ അനങ്ങുന്നതും അഴുകിയ മാംസത്തിന്റെ ഗന്ധം പരക്കുന്നതും ചൂല് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് തനിയെ നീങ്ങുന്നതും തുടച്ചു വൃത്തിയാക്കിയ തറയിൽ പൊടികൾ കൂനയായി നിറയുന്നതുമെല്ലാം ഇവിടത്തെ നിത്യ സംഭവങ്ങളായിരുന്നു.

  "ഐതിഹ്യമനുസരിച്ച്, 1800 കളിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബത്‌ഷെബ ഷെർമാന്റെ സാന്നിധ്യം ഈ വീടിനെ വേട്ടയാടുന്നുണ്ട്" ഏജൻസി പറഞ്ഞു. "ഇന്നുവരെ, എണ്ണമറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്." സിനിമ ഈ വീട്ടിൽ ചിത്രീകരിച്ചിട്ടില്ല. പക്ഷേ 1970 കളിൽ അവിടെ താമസിച്ചിരുന്ന പെറോൺ കുടുംബത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ നിർമ്മിച്ചത്.

  വർഷങ്ങളായി ഈ വീട്ടിൽ ആരും താമസമില്ല. പ്രേത കഥകൾക്ക് ഖ്യാതി കേട്ടത് കൊണ്ട് തന്നെ ഈ വീടിനു പരിസരത്തു പോലും താമസിക്കാൻ ആളുകൾ ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം. 2019ലാണ് ഈ വീട് അവസാനമായി വിറ്റത്. അന്ന് 4.3 ലക്ഷം ഡോളറിന് പാരാനോർമൽ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു കുടംബമാണ് വീട് വാങ്ങിയത്. ഭയപ്പെടാൻ അല്ലെങ്കിൽ പരാനോർമൽ പ്രവർത്തനങ്ങൾ അനുഭവിച്ചറിയാൻ താൽപര്യമുള്ളവർക്കു ഒറ്റരാത്രി നിരക്കിൽ ഇവർ മുറികൾ വാടകയ്ക്കു വാഗ്ദാനം ചെയ്തിരുന്നു. അതിനുമുമ്പ് ഈ വീട്ടിൽ താമസിച്ചിരുന്നവർ പ്രേതങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. സിനിമ ഹിറ്റായതോടെ അനുവാദം കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറുന്ന ആരാധകരായിരുന്നു ഈ വീട്ടുകാരുടെ പ്രധാന പ്രശ്‌നം.

  വർഷങ്ങളായി വീടിന് കിട്ടിയ കുപ്രസിദ്ധി തന്നെയാണ് നല്ല വിൽപ്പന വില ഉയരാനുള്ള കാരണവും. വർഷങ്ങൾ പോകാം തോറും വീടുമായി ബന്ധപ്പെട്ട കഥകളുടെ എണ്ണവും വർധിക്കുകയാണ്. ഈ കഥകൾ വരുമാനത്തിനായി ഉപയോഗിക്കാനാണ് റിയൽ എസ്റ്റേറ്റ് ഏജസികൾ ശ്രമിക്കുന്നത്.
  Published by:Jayesh Krishnan
  First published: