നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Luxury Home Theatre | ഒറ്റ ക്ലിക്കിൽ ഹോം തീയേറ്റർ വാടകയ്‌ക്കെടുക്കാം; വ്യത്യസ്തമായ ആശയവുമായി സ്വകാര്യ കമ്പനി

  Luxury Home Theatre | ഒറ്റ ക്ലിക്കിൽ ഹോം തീയേറ്റർ വാടകയ്‌ക്കെടുക്കാം; വ്യത്യസ്തമായ ആശയവുമായി സ്വകാര്യ കമ്പനി

  ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാര്‍ ട്രാക്ക് ഗ്രൂപ്പ് കുടുംബങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് നഗരത്തില്‍ ഒരു സ്വകാര്യ ആഡംബര ഹോം തിയേറ്റര്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്.‌‌

  • Share this:
   കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് (Covid) നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി തിയറ്ററുകള്‍ (Movie Theatres) ഏറെ നാള്‍ അടഞ്ഞു കിടന്നു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനു പിന്നാലെ നിയന്ത്രണങ്ങളില്‍ അയവു വരുത്താന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധിതരായി.

   അതിന്റെ ഭാഗമായി വ്യവസ്ഥകളോടെയാണെങ്കിലും തിയറ്ററുകള്‍ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. എന്നാല്‍ കോവിഡ് ഭീതി പൂർണമായും വിട്ടൊഴിയാത്ത പശ്ചാത്തലത്തിൽ തിയറ്ററുകളില്‍ പോയി സിനിമ കാണാന്‍ ചില സിനിമ പ്രേമികള്‍ പോലും ഇപ്പോൾ താല്‍പ്പര്യം കാണിക്കുന്നില്ല. കൂടാതെ, മിക്ക സിനിമകളും ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ (OTT Platforms) നേരിട്ട് റിലീസ് ചെയ്യാനും തുടങ്ങി.

   മിക്ക ആളുകളും തിയറ്ററിൽ സിനിമ കാണുന്നതിന്റെ അനുഭവം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും. അതേ അനുഭവം നമുക്ക് ഇത്തരം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നമുക്ക് ഒരിക്കലും ലഭിക്കില്ല. സിനിമാ പ്രേമികള്‍ക്കായി പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായ ഒരു കമ്പനി. ഇവിടെ ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്ക് ഒരുസിനിമ തിയറ്റര്‍ തന്നെ ബുക്ക് ചെയ്യാം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാര്‍ ട്രാക്ക് ഗ്രൂപ്പ് (Star Track Group) കുടുംബങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് നഗരത്തില്‍ ഒരു സ്വകാര്യ ആഡംബര ഹോം തിയേറ്റര്‍ സംരംഭം ആരംഭിച്ചിരിക്കുകയാണ്.

   പരിമിതമായ ആളുകളുള്ള സംഘങ്ങൾക്ക് സിനിമകൾ ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. സെക്കന്തരാബാദിലാണ് കമ്പനി ഈ തിയേറ്റര്‍ തുറന്നത്. തിയേറ്ററില്‍ സിനിമ കാണണമെങ്കില്‍ രണ്ടോ മൂന്നോ ദിവസം മുമ്പ് ബുക്ക് ചെയ്യണം. കമ്പനി ലഭ്യമാക്കിയ വെബ്സൈറ്റ് വഴി ആര്‍ക്കും തിയേറ്റര്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു.

   UPI Money Transfer Without Internet | ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെയും യുപിഐ ഇടപാടുകൾ നടത്താം, എങ്ങനെ?

   സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെ 1500 രൂപയും വാരാന്ത്യങ്ങളില്‍ 1700 രൂപയും നല്‍കി നിങ്ങള്‍ക്ക് ഈ സ്വകാര്യ ഹോം തിയറ്റര്‍ വാടകയ്‌ക്കെടുക്കാം. "ഇപ്പോള്‍ ഞങ്ങള്‍ പുതുതായി റിലീസ് ചെയ്ത സിനിമകള്‍ ഉടന്‍ പ്രദര്‍ശിപ്പിക്കുന്നില്ല, പരിമിതമായ ഗ്രൂപ്പുകള്‍ക്കായി മാത്രം പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്.

   WhatsApp | നോട്ടിഫിക്കേഷനുകളിൽ മാറ്റം; വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറുകൾ

   പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ പ്രേമികള്‍ ഞങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ബജറ്റിനനുസരിച്ച് ക്രമീകരിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ പുതിയ സിനിമകളുമായി ഉടന്‍ വരും. സിനിമകള്‍ മാത്രമല്ല, ആളുകള്‍ക്ക് അവരുടെ ഡിജിറ്റല്‍ വിവാഹ വീഡിയോകളോ അവരുടെ ഇഷ്ടത്തിനനുസരിച്ച് മറ്റെന്തെങ്കിലും വീഡിയോകളോ ഈ തിയറ്ററില്‍ കാണാന്‍ കഴിയും. ഞങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ, ഉള്ളടക്കത്തിന് അല്ല പ്രാധാന്യം നല്‍കുന്നത്'', സ്റ്റാര്‍ ട്രാക്ക് ഗ്രൂപ്പ് ബിസിനസ് മേധാവി വിനയ് ധനപാലന്‍ പറയുന്നു.
   Published by:Jayashankar AV
   First published:
   )}