• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഗവൺമെന്‍റും കോടതിയുമൊക്കെ മനുഷ്യന്‍റെ നിലനിൽപിന് വേണ്ടിയല്ലേ?

ഗവൺമെന്‍റും കോടതിയുമൊക്കെ മനുഷ്യന്‍റെ നിലനിൽപിന് വേണ്ടിയല്ലേ?

അവിടെ രോഗികൾ, പ്രായമായവർ, സ്കൂളിൽ പോകുന്ന കുട്ടികൾ, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്.

  • Last Updated :
  • Share this:
    കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമിച്ച മരടിലെ കെട്ടിടങ്ങൾ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊളിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി, പാചക വാതകം, വെള്ളം തുടങ്ങിയവയെല്ലാം റദ്ദാക്കാൻ തീരുമാനിച്ച അവസരത്തിലാണ് ആ ഫ്ളാറ്റുകളിലെ താമസക്കാരുടെ അവസ്ഥയെ കുറിച്ച് സംവിധായകൻ ഭദ്രന്റെ ഫേസ് ബുക്ക് കുറിപ്പ് പോസ്റ്റ്.

    എന്റെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികൾ എന്ന് അദ്ദേഹം പറയുന്നത്‌ പ്രളയത്തെ ഉദ്ദേശിച്ചാകുമെന്നാണ് സൂചന. "മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുതെന്ന് അദ്ദേഹം പറയുന്നു.ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനിൽപിന് വേണ്ടിയല്ലേ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാൽ അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇവിടുത്തെ ഒരു പൗരൻ അല്ലാതായിമാറുമെന്നും" അദ്ദേഹം കുറിച്ചു.

    ഭദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്

    എന്‍റെ ഉറക്കം കെടുത്തിയ രാത്രി

    വിഷയം: മരടിലെ ഫ്ലാറ്റ് പൊളിക്കൽ തന്നെ

    അവിടത്തെ കറന്‍റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട്‌ ചെയ്യാൻ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാർത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്‍റെ കേരളത്തിന്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികൾ. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്.



    അവിടെ രോഗികൾ, പ്രായമായവർ, സ്കൂളിൽ പോകുന്ന കുട്ടികൾ, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോൺ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവർ.

    അറിഞ്ഞുകൊണ്ട് അവരുടെ ജീവിതത്തിൽ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം. ഇവിടുത്തെ ഗവൺമെന്‍റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വതപരിഹാരം എടുത്തേ മതിയാകൂ. ഗവൺമെന്‍റും  കോടതിയുമൊക്കെ എല്ലാം മനുഷ്യന്‍റെ നിലനിൽപിന് വേണ്ടിയല്ലേ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാൽ, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇവിടുത്തെ ഒരു പൗരൻ അല്ലാതായി മാറും.

    First published: