• HOME
 • »
 • NEWS
 • »
 • buzz
 • »
 • Horse | വിവാഹ ഘോഷയാത്രക്കിടെ കുതിര വിരണ്ടോടി; വീഡിയോ പങ്കുവെച്ച് ഐപിസ് ഓഫീസര്‍

Horse | വിവാഹ ഘോഷയാത്രക്കിടെ കുതിര വിരണ്ടോടി; വീഡിയോ പങ്കുവെച്ച് ഐപിസ് ഓഫീസര്‍

വിവാഹാഘോഷത്തിനായി എത്തിയ ആളുകളുടെ ബഹളത്തില്‍ വിരണ്ട കുതിര പ്രശ്‌നം ഉണ്ടാക്കുമെന്നുളളത് ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 • Last Updated :
 • Share this:
  വിവാഹ ഘോഷയാത്രയ്ക്കിടെ കുതിര വിരണ്ടോടി. റോഡില്‍ (street) ആളുകള്‍ കൂട്ടം കൂടി നൃത്തം (Dance) ചെയ്യുന്നതിനിടെ അസ്വസ്ഥനായ കുതിര (Horse) ആൾക്കൂട്ടത്തിനിടയിലൂടെ വിരണ്ടോടുന്ന വീഡിയോ ഐപിഎസ്(IPS) ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് തിങ്കളാഴ്ച തന്റെ ട്വിറ്റര്‍ പേജിൽ പങ്കുവച്ചത്.

  റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്കില്‍ നിന്ന് കേള്‍ക്കുന്ന ബോളിവുഡ് സിനിമ ഗാനത്തിനൊപ്പം ആളുകൾ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആദ്യം ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന കുതിരയെ കാണാന്‍ സാധിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കകം ജനക്കൂട്ടത്തിനിടെയില്‍ നിന്ന് വിരണ്ടോടി വരുന്ന കുതിരയെ വീഡിയോയില്‍ കാണാം. യുപിയിലെ ഹമീര്‍പൂരിലെ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

  വിവാഹാഘോഷത്തിനായി എത്തിയ ആളുകളുടെ ബഹളത്തില്‍ വിരണ്ട കുതിര പ്രശ്‌നം ഉണ്ടാക്കുമെന്നുളളത് ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

  also read: ഒരേ സമയം ഇരു കൈകൾ കൊണ്ടുമെഴുതുന്ന പെൺകുട്ടി; ലോക റെക്കോർഡിന് ഉടമ; വൈറൽ വീഡിയോ

  ആ പാവം മൃഗത്തോട് ആരെങ്കിലും കുറച്ച് മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ എന്നും അദ്ദേഹം വീഡിയോയില്‍ കുറിച്ചു. ഐപിഎസ് ഓഫീസറിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

  ''പാവം മൃഗം ആളുകളുടെ ഇത്തരം പ്രവൃത്തികള്‍ എത്രകാലം സഹിക്കും,'' എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

  'വിദ്യാഭ്യാസമില്ലാത്തവരാണ് ഇത്തരം ആളുകള്‍. അവര്‍ മിടുക്കു കാണിക്കാനും ഷോ കാണിക്കാനുമാണ് ആഗ്രഹിക്കുന്നത്'- എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

  മൃഗങ്ങള്‍ക്ക് ഇത്തരം ബഹളങ്ങള്‍ യാതൊരു സന്തോഷവും സുഖവും നല്‍കുന്നില്ല, മാത്രമല്ല, ഇത്തരം ബഹളങ്ങളില്‍ നിന്ന് കുതിരകളും ആനകളും പരിഭ്രാന്തരായി ഓടുന്നത് നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. അതിനാല്‍, നമ്മുടെ സഹജീവികളെ നമ്മള്‍ ബഹുമാനിച്ചില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു.

  see also : കിംവദന്തികൾക്ക് ഫോട്ടോ മറുപടി; ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം നിഷേധിച്ച് ഇലോൺ മസ്‍ക്

  1997 ബാച്ചിലെ ഓഫീസറാണ് വീഡിയോ പങ്കുവെച്ച ദിപാന്‍ഷു കബ്ര. ഇപ്പോൾ ഛത്തീസ്ഗഡില്‍ പബ്ലിക് റിലേഷന്‍സ് കമ്മീഷണറായും ഗതാഗത കമ്മീഷണറായുമായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഇത്തരം പ്രാധാന്യമുള്ള വീഡിയോകളും ചിത്രങ്ങളും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജിലൂടെ ഇതിന് മുമ്പും പങ്കുവച്ചിട്ടുണ്ട്.

  രണ്ടാഴ്ച മുമ്പ്, ഒമാനിലെ മസ്‌കറ്റില്‍ തിരമാലകളിൽപ്പെട്ട് ഒഴുകിപ്പോയ ഒരു കുടുംബത്തിലെ അംഗങ്ങളുടെ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടുകൊണ്ട് 'ലൈക്കുകളേക്കാള്‍' 'ജീവിതം' എത്ര പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

  ഇതിന് പുറമെ, ഈ വര്‍ഷം ആദ്യം രണ്ട് ട്രെയിനുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒരു കുതിരയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. നമ്മള്‍ പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെടുമ്പോള്‍ വിഷമിക്കേണ്ടതില്ലെന്നും മറിച്ച് നമ്മില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നുമാണ് ഈ വീഡിയോ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  അതേസമയം,കഴിഞ്ഞ വര്‍ഷം കൊല്ലത്ത് കുതിര വിരണ്ടോടിയിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു കാറിന്റെ മുന്‍ഭാഗം പൂര്‍ണായി തകര്‍ന്നിരുന്നു. കൊല്ലം ചവറയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. കന്നേറ്റിമുക്കിലായിരുന്നു കുതിര വിരണ്ടോടിയ സംഭവം ഉണ്ടായത്. കന്നേറ്റി മുസ്ലിം ജമാഅത്ത് എല്‍പി സ്‌കൂളിനു സമീപത്തു നിന്ന് നടത്തി കൊണ്ടുവരുന്നതിനിടെയാണ് കുതിര പിടിവിട്ട് ഓടിയത്.
  Published by:Amal Surendran
  First published: