• HOME
  • »
  • NEWS
  • »
  • buzz
  • »
  • Horse in Train | തിരക്കുള്ള ട്രെയിനിൽ തിങ്ങിഞെരുങ്ങി കുതിര; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം

Horse in Train | തിരക്കുള്ള ട്രെയിനിൽ തിങ്ങിഞെരുങ്ങി കുതിര; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടു

  • Share this:
    നാട്ടിലെ ട്രെയിനില്‍ (Train) പച്ചക്കറിയും അരുയും ഉള്‍പ്പെടെയുള്ള സാധങ്ങളുമായി യാത്ര ചെയ്യുന്നത് ഒരു സാധരണ കാര്യമാണ്. ചിലർ  തങ്ങളുടെ നായ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങളെയും കൂടെകൂട്ടാറുണ്ട്. എന്നാല്‍ ഒരു കുതിര തീവണ്ടിയില്‍ (Horse in Train) കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

    ബംഗാളിലെ സെല്‍ദാഹ്- ഡയമണ്ട് ഹാര്‍ബര്‍ ടൗണിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം നടന്നിരിക്കുന്നത് എന്നാണ് വിവരം. കുതിരയുമായി യാത്രചെയ്യുന്നതില്‍ നിന്ന് യാത്രക്കാരില്‍ ചിലര്‍ ഉടമയെ വിലക്കിയെങ്കിലും എതിര്‍പ്പുകള്‍ വകവെക്കാതെ ഉടമ കുതിരയുമായി ട്രെയിനില്‍ കയറിയതായാണ് വിവരം.

    മത്സരത്തില്‍ പങ്കെടുത്തശേഷം സൗത്ത് 24 പര്‍ഗാനാസിലെ ബാരിപൂരില്‍ നിന്നും തിരികെ കൊണ്ടുവന്നതാണ് കുതിരയെ എന്നാണ് പ്രാഥമിക വിവരം. ഫോട്ടോ കണ്ടതായും എന്നാല്‍ ഇത്തരമൊരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഈസ്റ്റേണ്‍ റെയില്‍വേ വക്താവ് പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടു



    Friendship | സൗഹൃദ താങ്ങായി കൂട്ടുകാരികള്‍; അലിഫിന്‍റെ ഓരോ ചുവടും ഇവര്‍ക്കൊപ്പമാണ്; വൈറല്‍ ചിത്രത്തിന് പിന്നില്‍

    സൗഹൃദത്തിന് അതിരുകളില്ല എന്ന് പറയാറുണ്ട്. നമുക്ക് ചുറ്റുമുള്ള പല കാഴ്ചകളും കാണുമ്പോള്‍ അത് സത്യമാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാനും കഴിയുന്നു. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയത്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ അര്‍ച്ചനയുടെയും ആര്യയുടെയും സഹായത്തോടെ ക്ലാസിലേക്ക് പോകുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ജന്മനാ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത അലിഫ് കൂട്ടുകാര്‍ക്കൊപ്പമാണ് എല്ലായിടത്തും പോവുക.

    വീട്ടില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്ത് പോകുമ്പോഴെല്ലാം ഈ സൗഹൃദമാണ് അലിഫിന്‍റെ ഓരോ ചുവടിനും കരുത്താകുന്നത്. ആ കരുതലിനൊപ്പം ഡല്‍ഹിയും ആഗ്രയും വരെ അലിഫ് കണ്ടുകഴിഞ്ഞു.  കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലിനിടെ ഫോട്ടോഗ്രാഫര്‍ ജഗദ് തുളസീധരന്‍ പകര്‍ത്തിയ ചിത്രവും വീഡിയോയുമാണ് ഇവരുടെ സൗഹൃദത്തിന്‍റെ ഭംഗി ലോകം മുഴുവന്‍ അറിയിച്ചത്.

    ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള്‍ തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു.
    Published by:Jayashankar AV
    First published: