നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മോഷണത്തിന് ശേഷം മോഷ്ടിച്ച വീട് മോടി പിടിപ്പിച്ച് കള്ളന്മാർ; വീഡിയോ വൈറൽ

  Viral Video | മോഷണത്തിന് ശേഷം മോഷ്ടിച്ച വീട് മോടി പിടിപ്പിച്ച് കള്ളന്മാർ; വീഡിയോ വൈറൽ

  വീട്ടുടമ 30 ദിവസത്തേക്ക് വീട്ടിൽ നിന്ന് മാറിനിന്ന വേളയിലായിരുന്നു സംഭവം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സോഷ്യൽ മീഡിയയിലൂടെ ( Social media ) നിരവധി രസകരമായ സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങൾ വീഡിയോയിലൂടെ വൈറലാകാറുമുണ്ട്. ജോർജിയയിൽ (Georgia) നടന്ന ഒരു രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. ജോർജിയയിലെ ഒരു വീട്ടിൽ മോഷ്ടാക്കൾ (Thieves ) അതിക്രമിച്ച് കയറി വീട് അലങ്കരിച്ച് തിരിച്ചുപോയ സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

   ഷെയ്ന റൈസ് (Shayna Rice) എന്ന സ്ത്രീയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി അവരുടെ ചില സാധനങ്ങൾ അടുക്കിപെറുക്കി വയ്ക്കുകയും വീടിന്റെ മറ്റ് ചില ഭാഗങ്ങൾ അലങ്കരിക്കുകയും പോകുന്നതിനു മുമ്പ് വീടിന്റെ പൂട്ടുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോർജിയയിലെ സാൻഡി സ്പ്രിംഗ്സിൽ (Sandy Springs) നിന്നുള്ള ഈ സ്ത്രീ, തന്റെ വീട് മോഷ്ടാക്കൾ കൊള്ളയടിച്ചുവെന്നറിഞ്ഞ് ശരിയ്ക്കും ഞെട്ടി. എന്നാൽ അവൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാർ വീട് അലങ്കരിച്ച് വ്യത്യസ്തരായിരിക്കുകയാണ്.

   ടിക് ടോക്കിൽ @glamourice എന്നറിയപ്പെടുന്ന ഷെയ്ന റൈസ് തന്റെ വീടിന്റെ മാറിയ രൂപം രണ്ട് വീഡിയോകളിലൂടെ ഇൻസ്റ്റഗ്രാമിൽ (Instagram ) ഷെയർ ചെയ്തു. വീഡിയോ ഷെയർ ചെയ്യവേ മോഷ്ടാക്കൾ തന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി, ചില സാധനങ്ങൾ അടുക്കിപെറുക്കി വയ്ക്കുകയും വീടിന്റെ ചില ഭാഗങ്ങൾ അലങ്കരിക്കുകയും പൂട്ടുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തുവെന്ന് അവൾ പറഞ്ഞു.

   ഈ സംഭവം നടക്കുമ്പോൾ താൻ 30 ദിവസത്തേക്ക് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഭാഗ്യവശാൽ, വീട്ടിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇത് കള്ളന്മാരെ പിടികൂടാൻ പോലീസിനെ സഹായിച്ചു. സി.സി.ടി.വി. ഫൂട്ടേജിൽ, ഒരു പുരുഷനും ഒരു സ്ത്രീയും അപ്പാർട്ട്മെന്റിനുള്ളിലൂടെ നടക്കുന്നതായി കാണാം. ഫൂട്ടേജിൽ തന്റെ വീടിന്റെ തറയിൽ ഒരു വലിയ കറുത്ത സഞ്ചിയും ക്രിസ്മസ് അലങ്കാര വസ്തുക്കളും കാണാം. അന്വേഷണത്തിനിടയിൽ പോലീസ് തന്റെ വീടിനുള്ളിൽ നിന്ന് ഒരു തോക്കും കത്തിയും കണ്ടെത്തിയതായും റൈസ് പറഞ്ഞു

   മറ്റൊരു അപ്പാർട്ട്മെന്റ് കൂടിയുള്ള റൈസ് തുടർന്നുള്ള വീഡിയോകളിലൂടെ തന്റെ രണ്ടാമത്തെ വീടിന്റെ ബാൽക്കണിയിൽ സ്റ്റോറേജ് റൂം തുറന്ന് കിടന്നതായി തോന്നുന്നുവെന്നും വെളിപ്പെടുത്തി. എന്നാൽ തന്റെ മുൻ ഭർത്താവ് അതിന്റെ മെയിന്റനൻസ് ചെയ്യുകയാണെന്നാണ് അവർ കരുതിയത്. പക്ഷേ, കാര്യം അതായിരുന്നില്ല. മുൻ ഭർത്താവ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയും മുൻവാതിലിൽ ഒരു ടേപ്പ് കണ്ടെത്തുകയും ചെയ്തു. ആരെങ്കിലും വീട്ടിൽ പ്രവേശിക്കുന്നത് കണ്ടോ എന്ന് ചോദിക്കാൻ അദ്ദേഹം ഒരു അയൽക്കാരനെയും സമീപിച്ചു.

   അപ്പാർട്ട്മെന്റ് മാനേജ്മെന്റ് ഓഫീസ് (Apartment management office ) അവരുടെ മെയിന്റനൻസ് സ്റ്റാഫ് (maintenance staff ) അപ്പാർട്ട്മെന്റിന് അകത്തോ അതിന്റെ അടുത്തോ പോലും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുനൽകിയപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. എന്നാൽ അപ്പാർമെന്റിൽ നിന്ന്, ഒരു പുരുഷനും സ്ത്രീയും തർക്കിക്കുന്നത് കേട്ടതായി അയൽവാസികൾ പറഞ്ഞു. അത് റൈസും ഭർത്താവുമാണെന്ന് കരുതി അയൽവാസികൾ പരാതിപ്പെട്ടില്ല. എന്തായാലും ഈ സംഭവം ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്.
   Published by:user_57
   First published:
   )}