• HOME
 • »
 • NEWS
 • »
 • buzz
 • »
 • ചുവരില്ലാത്ത ബാത്ത് റൂം; വീട് വിറ്റുപോയത് 6.5 കോടി രൂപയ്ക്ക്; അമ്പരപ്പ് മാറാതെ സോഷ്യൽ മീഡിയ

ചുവരില്ലാത്ത ബാത്ത് റൂം; വീട് വിറ്റുപോയത് 6.5 കോടി രൂപയ്ക്ക്; അമ്പരപ്പ് മാറാതെ സോഷ്യൽ മീഡിയ

പുറമെ നിന്ന് നോക്കുമ്പോൾ വീട് വളരെ ആകർഷണീയമാണ്. എന്നാൽ അകത്തേക്ക് നോക്കിയാൽ ആരും ഒന്ന് ഞെട്ടിപ്പോകും.

Photo Credit- Zillow

Photo Credit- Zillow

 • Last Updated :
 • Share this:
  സ്വകാര്യതയുടെ ഒക്കെ കാലം കഴിഞ്ഞുവെന്നാകും ഒരു പക്ഷേ ഈ ഡിസൈനർ ചിന്തിച്ചിട്ടുണ്ടാകുക. ഒരു വലിയ വീടിനായി പണം മുടക്കുമ്പോൾ എല്ലാവരും ഏറ്റവും ആദ്യം പരിഗണിക്കുന്ന ഒന്നാകും സ്വകാര്യത എന്നത്. അടച്ചുറപ്പുള്ള വാതിലുകളും മുറികളും ഒക്കെയാകും എല്ലാവരും ആഗ്രഹിക്കുക. വീടിന് അകത്തും സ്വകാര്യതക്ക് പ്രാധാന്യമേറെയാണ്. ഇന്റീരിയർ ഡിസൈനിങ് പോലും ഇത് പരിഗണിച്ചാകും ചെയ്യുക. എന്നാൽ അമേരിക്കയിലെ ബോസ്റ്റണിലെ ഈ വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 9,00,000 ഡോളറിനാണ് വീട് വിറ്റുപോയത്. ഇന്ത്യൻ രൂപ ആറര കോടി രൂപയ്ക്ക്.

  പുറമെ നിന്ന് നോക്കുമ്പോൾ വീട് വളരെ ആകർഷണീയമാണ്. എന്നാൽ അകത്തേക്ക് നോക്കിയാൽ ആരും ഒന്നും ഞെട്ടിപ്പോകും. മൂന്നു നിലയാണ് കെട്ടിടത്തിനുള്ളത്. നാല് ബെഡ്റൂമുകളാലും മൂന്ന് ബാത്ത് റൂമുകളാലും സമ്പന്നമാണ് വീട്. പാർക്കിങ് ഏരിയയും ഹാർഡ് വുഡ് ഫ്ളോറുകളും ഒന്നിലേറെ ബാൽക്കണികളുമുണ്ട്. എന്നാൽ ഒരു ബാത്ത് റൂമിൽ പ്രധാനപ്പെട്ട ഒരു കാര്യം മിസ്സിങ്ങാണ്. ചുവരുകളും വാതിലും.

  Also Read- 'ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഡയമണ്ട് നെക്ളേസ്'; വൈറലായി യുവാവിന്റെ കുറിപ്പ്

  അതേ, ബാത്ത് റൂമിന് ചുവരുകളില്ല. പകരം ഗ്ലാസുകളാണ്. ടോയ്ലറ്റിനെയും മറ്റു മുറികളെയും വേർതിരിക്കുന്ന വാതിലുമില്ല. ഓപ്പൺ- കൺസെപ്റ്റ് സ്പെയ്സ് അടിസ്ഥാനമാക്കിയാണത്രേ ബാത്ത് റൂം നിർമിച്ചിരിക്കുന്നത്. വീട് വിൽപന സൈറ്റായ സില്ലോയിൽ അടുത്തിടെ വിൽപനയ്ക്ക് വെച്ച വീട് 6.5 കോടി രൂപക്കാണ് വിറ്റുപോയത്.

  സില്ലോ ഗോൺ വൈൽഡിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന ബാത്ത് റൂമിന്റെ ചിത്രം പിന്നാലെ വൈറലായി. വിസ്മയത്തോടും ഞെട്ടലോടെയുമാണ് സോഷ്യൽ‌ മീഡിയ ഉപഭോക്താക്കള്‍ ഇതിനോട് പ്രതികരിച്ചത്. ആധുനിക രീതിയിലാണ് ബാത്ത് റൂമിന്റെ നിർമാണം. വാക്ക് ഇൻ ഷവറും ടോയിലറ്റും സിങ്കും കാണാം. കുളിമുറിയും ടോയിലറ്റും ക്ലിയർ ഗ്ലാസ് പാനലുകൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട്. ടോയിലറ്റിന് മുന്നിൽ വാതിലുകളില്ല.

  Also Read- മത്സ്യത്തിന്റെ വയറ്റിൽ ജീവനുള്ള ആമയെ കണ്ടെത്തി ഫ്ലോറിഡയിലെ ശാസ്ത്രജ്ഞർ

  ഓറഞ്ച് ലൈൻ കോറിഡോറിൽ സ്ഥിതിചെയ്യുന്ന ഈ പുതുക്കിയ വീട്ടിൽ ക്വാർട്സ് കൗണ്ടർ‌ടോപ്പുകളും സ്റ്റെയിൻ‌ലെസ് സ്റ്റീൽ വീട്ടുപകരണങ്ങളും, മാസ്റ്റർ സ്യൂട്ട് പ്രൈവറ്റ് റിയർ ഡെക്കും, പുതിയ ഇലക്ട്രിക്കൽ, ഹാർഡ് വുഡ് ഫ്ലോറുകളും ഉള്ള ഒരു പുതിയ അടുക്കളയുമുണ്ട്.''- സില്ലോ വീടിനെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ.

  വിചിത്രമായ ഡിസൈനുകളുള്ള വീടുകൾ വലിയ തുകയ്ക്ക് വിറ്റുപോകുന്നത് ഇതാദ്യമല്ല. 2020ൽ വെർമൗണ്ടിൽ നാലു ബെഡ്റൂമുകളുള്ള വീട് 1.08 കോടി രൂപയ്ക്കാണ് വിറ്റുപോയത്. പടിക്കെട്ടിന് മുകളിലാണ് കട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. കിടക്കയിൽ നിന്ന് ഉരുണ്ടുവീണാൽ തീർച്ചയായും മരണം ഉറപ്പ്. 2190 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണം. നാലു ബെഡ്റൂമുകളും ഏഴ് ജയിൽ സെല്ലുകളും വീട്ടിലുണ്ട്.

  വീട്ടിനുള്ളിൽ എന്തിനാണ് ജയിൽ സെല്ലുകൾ എന്നല്ലേ ചിന്തിക്കുന്നത്. എന്നാൽ ഈ വീട് 1969 വരെ എസെക്സ് കൗണ്ടി ജയിൽ ആയി പ്രവർത്തിക്കുകയും പ്രധാന ഭാഗം ജയിലറുടെ ഉടമസ്ഥതയിലുമായിരുന്നു. 1880ലാണ് വീട് നിർമിച്ചത്.
  Published by:Rajesh V
  First published: