• HOME
  • »
  • NEWS
  • »
  • buzz
  • »
  • HOUSING SOCIETY IRKED OVER LOVERS PDA ON THEIR PREMISES MM

‘ഇവിടെ ചുംബിക്കരുത്: കമിതാക്കളുടെ സ്നേഹ പ്രകടനം വർധിച്ചതോടെ ഹൗസിംഗ് സൊസൈറ്റിയുടെ ബോർഡ്

ലോക്ക്ഡൗണ്‍ സമയത്തുപോലും ബൈക്കിലും കാറിലുമായി ധാരാളം കമിതാക്കാൾ ഇവിടെ എത്തി ഏറെ വൈകിയാണ് മടങ്ങാറുള്ളത് എന്ന് പ്രദേശവാസികൾ പറയുന്നു

ലോക്ക്ഡൗണ്‍ സമയത്തുപോലും ബൈക്കിലും കാറിലുമായി ധാരാളം കമിതാക്കാൾ ഇവിടെ എത്തി ഏറെ വൈകിയാണ് മടങ്ങാറുള്ളത് എന്ന് പ്രദേശവാസികൾ പറയുന്നു

ലോക്ക്ഡൗണ്‍ സമയത്തുപോലും ബൈക്കിലും കാറിലുമായി ധാരാളം കമിതാക്കാൾ ഇവിടെ എത്തി ഏറെ വൈകിയാണ് മടങ്ങാറുള്ളത് എന്ന് പ്രദേശവാസികൾ പറയുന്നു

  • Share this:
    പൊതുവിടങ്ങളിലെ സ്നേഹപ്രകടനങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ സുപ്രീം കോടതി പോലും വിസമ്മതിച്ചിട്ടുണ്ട്. സ്നേഹപ്രകടനം ‘അശ്ലീല’ പ്രവൃത്തി ആവുകയും മറ്റുള്ളവർക്ക് ശല്യമാവുകയും ചെയ്യുമ്പോഴാണ് ഇത് കുറ്റകൃത്യമാകുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് മുംബൈയിലെ ബൊറിവാലി മേഖലയിലുള്ള ഒരു ഹൗസിംഗ് സൊസൈറ്റി.

    മദ്യപിക്കരുത്, പുകവലിക്കരുത്, അമിത വേഗതയിൽ വാഹനം ഓടിക്കരുത് തുടങ്ങിയ സൂചനാ ബോർഡുകൾക്ക് സമാനമായി ‘ഇവിടെ ചുംബനം അരുത്’ എന്ന ബോർഡാണ് ബൊറിവാലി മേഖലയിലെ ഹൗസിംഗ് സൊസൈറ്റി സ്ഥാപിച്ചിരിക്കുന്നത്. സൊസൈറ്റിയുടെ ഗേറ്റിന് മുൻവശത്തായി റോഡിനോട് ചേർന്നാണ് ഇത്തരം ഒരു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

    തങ്ങൾ കമിതാക്കൾക്ക് എതിരല്ലെന്നും വീടിന് തൊട്ടു മുന്നിൽ നടക്കുന്ന അശ്ലീല പ്രവൃത്തിയെയാണ് എതിർക്കുന്നത് എന്നും ബൊറിവാലിയിലെ താമസക്കാരനായ സത്യം ശിവം സുന്ദരം പറയുന്നു. മേഖലയിൽ താമസക്കാരായ കരൺ - രുചി പ്രകാശ് ദമ്പതികളാണ് ഇക്കാര്യം ആദ്യം ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇവരുടെ വീടിന് മുന്നിലായുള്ള റോഡിൽ രണ്ട് കമിതാക്കാൾ ഇഴുകിചേർന്ന് സ്നേഹപ്രകടനം നടത്തിയിരുന്നു. ഇത് മൊബൈലിൽ ചിത്രീകരിച്ച ഇവർ ലോക്കൽ കോർപ്പറേറ്റർക്ക് അയച്ച് നൽകി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.



    പൊലീസിനെ അറിയിക്കാനുള്ള നിർദേശമാണ് ഇവർ നൽകിയത്. എന്നാൽ കാര്യം പൊലീസിനെ അറിയിച്ചിട്ടും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. തുടർന്നാണ് ഹൗസിംഗ് സൊസൈറ്റിയിലെ ആളുകൾ കൂടിയാലോചിച്ച് ഇത്തരം പ്രവണതകൾ നിയന്ത്രിക്കാനായി സൂചനാ ബോർഡ് സ്ഥാപിക്കാനായി തീരുമാനിച്ചത്.

    ലോക്ക്ഡൗണ്‍ സമയത്തുപോലും ബൈക്കിലും കാറിലുമായി ധാരാളം കമിതാക്കാൾ ഇവിടെ എത്തി ഏറെ വൈകിയാണ് മടങ്ങാറുള്ളത് എന്ന് പ്രദേശവാസികൾ പറയുന്നു. താമസക്കാർക്ക് ഇതൊരു ശല്യമായി മാറിയതോടെയാണ് ഇത്തരം തീരുമാനങ്ങളുമായി ഹൗസിംഗ് സൊസൈറ്റി മുന്നോട്ട് വന്നത്. സൂചനാ ബോർഡ് വച്ചതിന് ശേഷം വരുന്ന കമിതാക്കളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട് എന്നും വരുന്നവരാകട്ടെ സെൽഫി എടുത്ത് മടങ്ങാറാണ് എന്നും പ്രദേശവാസികൾ പറഞ്ഞു.

    “ഞങ്ങൾ കമിതാക്കൾക്ക് എതിരല്ല, വീടിന് തൊട്ടു മുന്നിൽ നടക്കുന്ന അശ്ലീല പ്രവർത്തനങ്ങളെയാണ് എതിർക്കുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ കുട്ടികളും പ്രായമായവരും ഉണ്ട്. രണ്ട് മാസം മുന്നെയാണ് റോഡിൽ ചുബനം പാടില്ല എന്ന സൂചന ബോർഡ് വരച്ചത്. പലപ്പോഴും വ്യക്തിപരമായി തന്നെ ഇവിടെ വച്ച് ഇത്തരം പ്രവൃത്തനങ്ങളിൽ ഏർപ്പെടരുത് എന്ന് നിർദേശിക്കാറുണ്ട്,” സൊസൈറ്റി ചെയർമാനായ വിനയ് അൻസൂർക്കർ പറഞ്ഞു.

    ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294ാം വകുപ്പ് പ്രകാരമാണ് പൊതു ഇടങ്ങളിലെ അശ്ലീല പ്രവൃത്തികളോ പദപ്രയോഗങ്ങളോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുന്നത്.

    അടുത്തിടെ എൽജിബിടിക്യൂ വിഭാഗത്തിൽപ്പെട്ട ഹോം ഗാർഡിന്റെ പങ്കാളിയുമൊത്തുള്ള പൊതുവിടത്തിലെ പ്രണയ നിമിഷങ്ങൾ വ്യാപകമായി പ്രചരിക്കുകയും അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. എന്നാൽ പൊതു ക്രമത്തെ ബാധിക്കാത്തതും അശ്ലീലമല്ലാത്തതും ആയ പ്രവൃത്തിയുടെ പേരിൽ നടപടി എടുക്കാനാകില്ല എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
    Published by:user_57
    First published:
    )}