നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | പാളം തെറ്റിയ ട്രെയിനിനെ തിരികെ ട്രാക്കിലേക്ക് കയറ്റുന്നത് എങ്ങനെ? വൈറലായി വീഡിയോ

  Viral Video | പാളം തെറ്റിയ ട്രെയിനിനെ തിരികെ ട്രാക്കിലേക്ക് കയറ്റുന്നത് എങ്ങനെ? വൈറലായി വീഡിയോ

  പാളം തെറ്റിയ ട്രെയിനിനെ പിന്നീട് തിരികെ ട്രാക്കിലേക്ക് കയറ്റുന്നത് എങ്ങനെയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  • Share this:
   ട്രെയിന്‍ അപകടങ്ങള്‍ (Train Accidents) പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് ഇടയാകാറുണ്ട്. വണ്ടി പാളം തെറ്റുന്നതാണ് (Train Derailment) മിക്കവാറും ട്രെയിന്‍ അപകടങ്ങളുടെയും കാരണം. എന്നാല്‍ പാളം തെറ്റിയ ട്രെയിനിനെ പിന്നീട് തിരികെ ട്രാക്കിലേക്ക് കയറ്റുന്നത് എങ്ങനെയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

   വലിയ ജനപ്രീതിയുള്ള ഒരു ഫെയ്‌സ്ബുക്ക് പേജ് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ (Video) സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. പാളം തെറ്റിയ ട്രെയിനിനെ തിരിച്ച് ട്രാക്കിലേക്ക് എത്തിക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കാണിച്ചുതരുന്നു. നിരവധി ട്രെയിന്‍ അപകടങ്ങളെ കുറിച്ച് കേള്‍ക്കാറുള്ള നമ്മൾ പാളം തെറ്റിക്കിടക്കുന്ന, വലിയ ഭാരമുള്ള കോച്ചുകള്‍ തിരിച്ച് ട്രാക്കിലേക്ക് എത്തിക്കുന്നത് എങ്ങനെയായിരിക്കും എന്നോർത്ത് പലപ്പോഴും അത്ഭുതം കൂറാറുണ്ട്.

   രണ്ട് വലിയ പ്ലാസ്റ്റിക് പ്ലാറ്റ്ഫോമുകള്‍ ട്രാക്കില്‍ വെയ്ക്കുകയും പാളം തെറ്റിയ ട്രെയിനിന്റെ കോച്ച് കയര്‍ കൊണ്ട് കെട്ടി എഞ്ചിന്‍ ഉപയോഗിച്ച് വലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കോച്ചിന്റെ പ്ലാറ്റ്‌ഫോമുകൾ ട്രാക്കില്‍ നിന്ന് പാളം തെറ്റി കിടക്കുന്നതായും വീഡിയോയില്‍ കാണാം. കോച്ച് കുറച്ച് ദൂരം മുന്നിലേക്ക് വലിക്കുന്നുണ്ട്. പ്ലാസ്റ്റിക് ബോക്‌സില്‍ എത്തുമ്പോഴേക്കും അതിന്റെ ഇരുമ്പ് വീലുകൾ പ്ലാസ്റ്റിക്കിലേക്ക് കയറുന്നതും തുടർന്ന് അത് ട്രാക്കിലേക്ക് വീഴുന്നതും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വളരെ അതിശയകരമായ കാഴ്ച തന്നെയാണ് വീഡിയോ സമ്മാനിക്കുന്നത്.

   ഫേസ്ബുക്കില്‍ ഇതിനകം 1 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. 33,000 ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും 1500ഓളം ആളുകള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ കൂടുതല്‍ ആളുകളും ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നതെന്ന് കമന്റ് ചെയ്തിരിക്കുന്നു.


   നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2020ല്‍ 13,000 ട്രെയിന്‍ അപകടങ്ങളിലായി 12,000ത്തോളം ട്രെയിന്‍ യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2020ല്‍ ദിവസേന 32 ആളുകള്‍ക്ക് ട്രെയിന്‍ അപകടത്തില്‍ ജീവൻ നഷ്ടപ്പെടുകയുണ്ടായി. ഇതില്‍ 70 ശതമാനം മരണങ്ങളും യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണോ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങള്‍ മൂലമോ ആണ് സംഭവിച്ചത്.

   അടുത്തിടെ, ട്രെയിന്‍ പോകുന്ന സമയത്ത് പാളത്തിനോട് ചേര്‍ന്ന് നിന്ന് വീഡിയോ എടുക്കുകയായിരുന്ന ഒരു യുവാവ് മരണപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്. ലോക്കോ പൈലറ്റ് പല തവണ ഹോണ്‍ മുഴക്കിയിട്ടും യുവാവ് വീഡിയോ ചിത്രീകരണം തുടര്‍ന്നു. പാലത്തിന് സമീപം എത്തിയ ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 22 വയസുള്ള സന്‍ജു ചൗരേ ആണ് അപകടത്തില്‍ മരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനാണ് യുവാവ് ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ചത്.
   Published by:Jayesh Krishnan
   First published:
   )}