നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ആംബുലൻസ് ഡ്രൈവർ ഒറ്റ ദിവസം കൊണ്ട് കോടീശ്വരൻ; ജീവിതം മാറിമറിഞ്ഞ ആ കഥയിങ്ങനെ

  Viral | ആംബുലൻസ് ഡ്രൈവർ ഒറ്റ ദിവസം കൊണ്ട് കോടീശ്വരൻ; ജീവിതം മാറിമറിഞ്ഞ ആ കഥയിങ്ങനെ

  ഒറ്റദിവസം കൊണ്ട് കോടീശ്വരനായത് വിശ്വസിക്കാനാവാതെ ആംബുലൻസ് ഡ്രൈവർ

  ഷെയ്ഖ് ഹീര

  ഷെയ്ഖ് ഹീര

  • Share this:
   നിങ്ങളുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയാം. പശ്ചിമ ബംഗാളിൽ (West Bengal) നിന്നുള്ള ഒരു ആംബുലൻസ് ഡ്രൈവറുടെ (ambulance driver) കഥ അതിനു തെളിവാണ്. കിഴക്കൻ ബർധമാൻ ജില്ലയിലെ നിവാസിയായ ഷെയ്ഖ് ഹീര ഒരു ദിവസം രാവിലെ ഉറക്കമുണർന്ന് 270 രൂപയ്ക്ക് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. ഉച്ചയോടെ അയാൾ ഒരു കോടീശ്വരനായി!

   വാസ്‌തവത്തിൽ, ഒരു കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയതിന് ശേഷം അദ്ദേഹം വളരെയധികം ആകുലനായിരുന്നു. എന്ത് ചെയ്യണം എന്ന ഉപദേശം തേടാൻ അദ്ദേഹം നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയവും മനസ്സിലുണ്ടായിരുന്നു. ഒടുവിൽ ശക്തിഗഢ് പോലീസ് ഇയാളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇയാളുടെ വീട്ടിൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

   ഷെയ്ഖിന്റെ അമ്മ രോഗിയാണ്. അമ്മയുടെ ചികിൽസയ്ക്കായി ഇദ്ദേഹത്തിന് ധാരാളം പണം ആവശ്യമായിരുന്നു. പെട്ടെന്നുണ്ടായ ഈ ഭാഗ്യം കൊണ്ട് അമ്മ ഉടൻ സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിലാണ് ആംബുലൻസ് ഡ്രൈവർ. “ഒരു ദിവസം ജാക്ക്പോട്ട് നേടുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും സ്വപ്നം കാണുകയും ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. ഒടുവിൽ, ഭാഗ്യദേവത എന്നെ നോക്കി പുഞ്ചിരിച്ചു," ഷെയ്ഖ് പറഞ്ഞു.   പണം എന്ത് ചെയ്യും എന്ന ചോദ്യത്തിന്, താൻ ഒരു താഴ്ന്ന ഇടത്തരം കുടുംബത്തിൽ പെട്ടയാളാണെന്നും തന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും ഷെയ്ഖ് പറഞ്ഞു. അമ്മയ്ക്ക് മികച്ച ചികിത്സ ലഭിക്കും. അമ്മയ്‌ക്ക് വേണ്ടി മാത്രമല്ല താമസിക്കാൻ നല്ലൊരു വീട് പണിയുകയും ചെയ്യും. അതിൽ കൂടുതലൊന്നും ഇപ്പോൾ ഷെയ്ഖ് ഹീരയ്‌ക്ക് ചിന്തിക്കാൻ കഴിയില്ല.

   ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ ഷെയ്ഖ് ഹനീഫ് പറഞ്ഞു, "ഞാൻ വർഷങ്ങളായി ലോട്ടറി ടിക്കറ്റ് ബിസിനസ്സിലാണ്. പലരും എന്റെ കടയിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നു. ചിലർക്ക് ഭാഗ്യം കടാക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ജാക്ക്പോട്ട് സമ്മാനം എന്റെ കടയിൽ നിന്ന് ഇതുവരെ വന്നിട്ടില്ല. ജാക്ക്പോട്ട് ജേതാവ് എന്റെ കടയിൽ നിന്ന് ടിക്കറ്റ് വാങ്ങിയതിൽ ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്," ഹനീഫ് പറഞ്ഞു.

   Summary: Ambulance driver in West Bengal wins jackpot and turns millionaire in a day
   Published by:user_57
   First published: