• HOME
  • »
  • NEWS
  • »
  • buzz
  • »
  • HOW ARE YOU FEELING PARLE GS POST ASKING ABOUT PEOPLES WELL BEING WINS HEARTS JS

ആളുകളോട് ക്ഷേമാന്വേഷണം നടത്തി പാർലെ-ജി; ജനപ്രിയ ബിസ്കറ്റ് കമ്പനിയുടെ പോസ്റ്റ് ആരാധകരുടെ മനം കവരുന്നു

പാര്‍ലെ-ജി. അടുത്തിടെ പാര്‍ലെ-ജി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്ത ഒരു ഡൂഡില്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.

(Credit: Instagram)

(Credit: Instagram)

  • Share this:
    ആളുകള്‍ക്ക് പുഞ്ചിരി സമ്മാനിക്കാന്‍ കഴിയുന്ന ഒരു ഇടം കൂടിയാണ് ഇന്റര്‍നെറ്റ്. പലപ്പോഴും നമ്മുടെ മനസിന് സന്തോഷവും സമാധാനവും പകരുന്ന വീഡിയോകളും ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കാറുണ്ട്. അവയൊക്കെ നമുക്ക് വലിയ പ്രചോദനം നല്‍കുന്നു. നമ്മുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും മാനസികാരോഗ്യം സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പല വലിയ ബ്രാന്‍ഡുകളും ഈ വിഷയങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു ശ്രമമാണ് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബിസ്‌കറ്റ് ബ്രാന്‍ഡുകളില്‍ ഒന്നായ പാര്‍ലെ-ജി നടത്തുന്നത്. കുട്ടിക്കാലം മുതല്‍ നമ്മുടെ ജീവിതത്തില്‍ ഇടം പിടിച്ച ബിസ്‌കറ്റാണ് പാര്‍ലെ-ജി. അടുത്തിടെ പാര്‍ലെ-ജി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്ത ഒരു ഡൂഡില്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.

    പ്രസ്തുത ഡൂഡില്‍ ചിത്രത്തില്‍ ചുവന്ന പശ്ചാത്തലത്തില്‍ ടെലസ്‌കോപ്പ് പിടിച്ചു നില്‍ക്കുന്ന ഒരു പാര്‍ലെ-ജി ബിസ്‌കറ്റ് കാണാം. ഒപ്പം, 'ഒരു ജീനിയസ് ഫാക്റ്റ് അറിയാന്‍ സൂം ചെയ്യുക' എന്ന് ചിത്രത്തില്‍ എഴുതിയിട്ടുമുണ്ട്. സൂം ചെയ്യുമ്പോള്‍ ആ ബിസ്‌കറ്റിന്റെ ചിത്രത്തില്‍ 'നിങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു, അതിനാല്‍ സ്വയം അഭിമാനിക്കുക' എന്ന് എഴുതിയിരിക്കുന്നത് കാണാം. ഈ ഡൂഡിലിനോടൊപ്പം പോസ്റ്റ് ചെയ്ത അടിക്കുറിപ്പില്‍ തങ്ങളുടെ കാണികള്‍ എപ്പോഴും പുഞ്ചിരിയോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന പാര്‍ലെ-ജി 'ഇന്ന് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? സുഖമാണോ? ഞങ്ങളോട് സംസാരിക്കൂ' എന്നും ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനോട് ചോദിക്കുന്നു. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ കമന്റ് സെക്ഷനില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് സ്വന്തം വികാര വിചാരങ്ങള്‍ പങ്കുവെയ്ക്കുന്നു. #SelfLove, #SelfCare, #MentalHealth മുതലായ ഹാഷ്ടാഗുകളും പാര്‍ലെ-ജി അടിക്കുറിപ്പിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.








    View this post on Instagram






    A post shared by Parle-G (@officialparleg)








    ജൂലൈ 27-ന് പാര്‍ലെ-ജി ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് നിരവധി പേരാണ് കമന്റുകള്‍ നല്‍കുന്നത്. സമൂഹ മാധ്യമ ഉപയോക്താക്കളുടെ മനം കവരാന്‍ ഈ ഡൂഡിലിലൂടെ പാര്‍ലെ-ജിയ്ക്ക് കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ല. പലരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ ആത്മാര്‍ത്ഥവും മനസ്സില്‍ തട്ടുന്നതുമായ പാര്‍ലെ-ജിയുടെ ചോദ്യത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമാണ് കമന്റ് സെക്ഷനില്‍ നിറയുന്ന മറുപടികള്‍.

    ഇതിനകം 15,000-ത്തിലധികം പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. പലരും രാവിലെ വിഷമത്തോടെയാണ് ദിവസം തുടങ്ങിയതെങ്കിലും പാര്‍ലെ-ജിയുടെ ഈ പോസ്റ്റ് അവരെ ഉന്മേഷഭരിതരാക്കി എന്ന് അഭിപ്രായപ്പെടുന്നുണ്ട്. പാര്‍ലെ-ജി ബിസ്‌കറ്റ് ഒരു വികാരമാണെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ഈ പോസ്റ്റ് തങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിയെന്ന് മറ്റൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് സമ്മതിക്കുന്നു. എല്ലാവരുടെയും ക്ഷേമാന്വേഷണം നടത്തിയതിന് ചിലര്‍ പാര്‍ലെ-ജിയോട് നന്ദിയും പറയുന്നു.
    Published by:Jayashankar AV
    First published:
    )}