ഔപചാരികമായ വസ്ത്രങ്ങൾ ധരിച്ച് സ്റ്റൈലിഷായി കാണപ്പെടുന്ന ഒരു 60 വയസ്സുകാരന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്. നിങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായ ആളാണെങ്കിൽ, കോഴിക്കോട് നിന്നുള്ള മമ്മിക്ക (Mammikka) എന്ന ഒരാളെ നിങ്ങൾ കണ്ടിരിക്കണം. ഫോട്ടോഗ്രാഫർ, ഗ്രാഫിക് ഡിസൈനർ, വീഡിയോഗ്രാഫർ ഒക്കെയായ സുഹൃത്ത് ഷെരീക് വയലിൽ എന്നയാളുടെ ക്യാമറ കണ്ണുകളിലൂടെ പ്രശസ്തിയിലേക്ക് കുതിക്കും മുമ്പ് മമ്മിക്ക ഒരു ദിവസ വേതനക്കാരനായിരുന്നു.
സിനിമകളിൽ നിന്ന് നേരിട്ട് ഇറങ്ങിവന്നു എന്ന് തോന്നിപ്പിക്കുമാറുള്ള ഫോട്ടോഷൂട്ടിൽ, മമ്മിക്കയും ഷെരീഖും കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു.
ഏവരെയും അമ്പരപ്പിച്ച മേക്ക് ഓവർ ഇതാ:
ഈ ചിത്രങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അറിയാനുള്ള താൽപ്പര്യം അന്നുമുതൽ ഉയർന്നുവന്നിട്ടുണ്ട്. ശരിയാണ്. വെഡ്ഡിംഗ് സ്യൂട്ട് കമ്പനിയുടെ ഫോട്ടോഷൂട്ട് പ്രൊജക്റ്റ് മാത്രമായി മാറേണ്ടിയിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചകളിലൊന്നായി മാറി. ഈ ചിത്രങ്ങൾ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നാല് വർഷം മുമ്പ് ഈ പ്രോജക്റ്റ് ആരംഭിച്ചതായി മമ്മിക്ക സൂചിപ്പിച്ചു.
അതെ. ഫോട്ടോഷൂട്ട് നടത്തിയ മമ്മിക്ക പിന്നീട് തന്റെ ദിവസവേതന ജോലിയിൽ തുടർന്നു. പക്ഷേ, തന്റെ മുഖം ഒന്നിലധികം പ്രമുഖ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. “ഇത്രയും ലളിതമായ ഒരു ഫോട്ടോഷൂട്ട് എനിക്ക് ഇത്രയധികം പ്രശസ്തി നേടിക്കൊടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ”മമ്മിക്ക ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പക്ഷേ, ഫോട്ടോഷൂട്ട് പ്രോജക്റ്റിനേക്കാൾ വളരെ പഴക്കമുള്ളതാണ് മമ്മിക്കയും ഷെരീഖും തമ്മിലുള്ള ബന്ധം. ചെറുപ്പം മുതലേ മമ്മിക്കയുടെ അയൽവാസിയാണ് ഷെരീഖ്. അവരുടെ ബന്ധത്തിന് തിളക്കം കൂട്ടുന്ന ഒരു കഥ ഷെരീഖ് പങ്കിട്ടു. “കുട്ടിക്കാലം മുതൽ അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഒരിക്കൽ, എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ, ഞാൻ നദിയിൽ നീന്താൻ പോയി, ഏതാണ്ട് ഒഴുകിപ്പോയി എന്നുവേണം പറയാൻ. അദ്ദേഹമാണ് എന്നെ രക്ഷിച്ചത്. അന്നുമുതൽ ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ട്," ഷെരീഖ് പറഞ്ഞു.
വളരെ ചെറിയ പ്രായത്തിൽ രൂപപ്പെട്ട ബന്ധം വളരെ കലാപരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ, മമ്മിക്ക പ്രശസ്തി നേടിയ ശേഷം, തന്റെ സുഹൃത്ത് മമ്മിക്ക 2.0 ആയെന്ന് ഷെരീഖ് തമാശയായി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.