'മരണം ഒരു സത്യമാണ്'; നിഴൽ വരെയേ നമ്മെ വീടൂ' മരണം നമ്മുടെ കൂടെത്തന്നെയുണ്ടാകും' എം.പി വീരേന്ദ്രകുമാർ അന്ന് പറഞ്ഞത്

നടൻ മമ്മൂട്ടി ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്ന വേദിയിലാണ് വീരേന്ദ്രകുമാർ മരണത്തെക്കുറിച്ച് വാചാലനായത്

News18 Malayalam | news18-malayalam
Updated: May 29, 2020, 11:45 AM IST
'മരണം ഒരു സത്യമാണ്'; നിഴൽ വരെയേ നമ്മെ വീടൂ' മരണം നമ്മുടെ കൂടെത്തന്നെയുണ്ടാകും' എം.പി വീരേന്ദ്രകുമാർ അന്ന് പറഞ്ഞത്
എം പി വീരേന്ദ്രകുമാർ
  • Share this:
മരണത്തെക്കുറിച്ച് ഇന്ന് അന്തരിച്ച എം.പി വീരേന്ദ്രകുമാർ കുറച്ചുനാളുകൾക്ക് മുമ്പ് പറഞ്ഞ വാചകങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മരണം ഒരു സത്യമാണെന്നും, നിഴൽ വരെയേ നമ്മെ വീടുവെന്നും മരണം കൂടെത്തന്നെ കാണുമെന്നാണ് വീരേന്ദ്രകുമാർ കൈരളി ടിവി സംഘടിപ്പിച്ച ഒരു ചടങ്ങിൽ പറഞ്ഞത്.

കൈരളി ടിവിയിലെ നിർമ്മാതാവും അവതാരകനുമായ ബിജു മുട്ടത്തി പങ്കുവെച്ച വീഡിയോയിലാണ് വീരേന്ദ്രകുമാറിന്‍റെ നിരീക്ഷണമുള്ളത്. ഖലീൽ ജിബ്രാന്‍റെ കഥയിലെ ഭാഗങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു വീരേന്ദ്രകുമാറിന്‍റെ പ്രസംഗം. ഒരു പണക്കാരനെ തേടി മരണമെത്തുമ്പോൾ, വേണമെങ്കിൽ തന്‍റെ ജോലിക്കാരെയോ മക്കളെയോ കൊണ്ടുപോയ്ക്കൊള്ളൂവെന്നായിരുന്നു അയാളുടെ മറുപടി. എന്നാൽ അയാളെയുംകൊണ്ട് മരണം പോകുന്നു. അവിടെ മരണം മരിക്കുകയാണ് ചെയ്തത്.

എന്നാൽ മരിക്കാൻ തയ്യാറെടുത്ത് കടപ്പുറത്തുനിൽക്കുന്ന ഒരു യുവാവിന്‍റെയടുത്ത് മരണമെത്തുന്നു. ആ മരണത്തെക്കണ്ട് യുവാവ് അത്ഭുതപ്പെടുന്നു. ഒരു അപ്സരസിനെ പോലെ സുന്ദരിയാണ് മരണമെന്നും, 'നിന്‍റെ ചിറകിലേറി എന്നെകൊണ്ടുപോകുമോ'യെന്നുമായിരുന്നു യുവാവിന്‍റെ ചോദ്യം. മരണം കുറച്ചുനേരത്തേക്ക് പകച്ചുനിൽക്കുന്നു. പിന്നീട് ആ യുവാവിനെയും ചിറകിലേറ്റി മരണം പറന്നുപോകുന്നു. അവിടെയാണ് മരണം ജീവിക്കുന്നത്- വീരേന്ദ്രകുമാർ പറഞ്ഞു.

നടൻ മമ്മൂട്ടി ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്ന വേദിയിലാണ് വീരേന്ദ്രകുമാർ മരണത്തെക്കുറിച്ച് വാചാലനായത്. സദസ് മുഴുവൻ ഏറെ ശ്രദ്ദയോടെയാണ് വീരേന്ദ്രകുമാറിന്‍റെ ഈ വാക്കുകൾ കേട്ടത്. മുൻ കേന്ദ്ര - സംസ്ഥാന മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 84 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്നുവൈകിട്ട് സ്വദേശമായ കൽപറ്റയിൽ നടക്കും.
TRENDING:COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് പ്രവർത്തനം ആരംഭിച്ചു; ഇന്ത്യയിൽ ആദ്യത്തേത് [NEWS]

First published: May 29, 2020, 11:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading