ഗുജറാത്ത് സ്വദേശികളായ അഞ്ച് പേര് 'ഇലക്ട്രോണിക് ലോകത്ത്' നിന്നും ലോഗ് ഓഫ് ചെയ്ത് ആഗോള 'ഡിജിറ്റല്‍ വ്രത' മത്സരത്തില്‍ വിജയികളായി. ഓണ്‍ലൈന്‍ ആസക്തിയില്‍ നിന്ന് മോചിതരാകുവാനുള്ള ഈ 'ഡിജിറ്റല്‍ വ്രത' മത്സരം ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിച്ചിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു ജൈന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. ഏകാഗ്രത വര്‍ധിപ്പിക്കുക, കുടുംബങ്ങളുമൊത്തുള്ള കൂടുതല്‍ ഗുണമേന്മയുള്ള സമയം കണ്ടെത്തുക, മാനസികവും ആത്മീയവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.
ജൈന സമുദായത്തില്‍ നിന്നുള്ള രണ്ടായിരത്തോളം പേര് മത്സരത്തില്‍ പങ്കെടുത്തു. ഇന്ത്യ, യുഎസ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ അവരില്‍ ഉള്‍പ്പെടുന്നു. ഗുജറാത്തില്‍ നിന്നുള്ള വിജയികളായവരില്‍ നാല് പേര് അഹമ്മദാബാദില്‍ നിന്നും ഒരാള്‍ സൂററ്റില്‍ നിന്നുമാണ്. ആദ്യ രണ്ട് സ്ഥാനക്കാര്‍ 10-ഉം 14-ഉം വയസ്സുള്ള സഹോദരങ്ങളാണ്. ഏറ്റവും പ്രായം കുറഞ്ഞ വിജയിയായ ധൈര്യ പരീഖ് (10) ആണ് ഒന്നാം സ്ഥാനത്ത്.
ഏറ്റവും പ്രായം കൂടിയ ആള്, അഞ്ചാം സ്ഥാനം നേടിയ 78 വയസ്സുകാരനായ മഹേഷ് ഷായാണ്. ഇരുവരും അഹമ്മദാബാദ് സ്വദേശികളാണ്. ധൈര്യയുടെ മൂത്ത സഹോദരി നിഷ്ഖ പരിഖും (അഹമ്മദാബാദ്), ഹേതല്‍ ഷാ (സൂറത്ത്), രമേശ്ചന്ദ്ര ഷാ (അഹമ്മദാബാദ്) എന്നിവരാണ് ഗുജറാത്തില്‍ നിന്നുള്ള മറ്റ് വിജയികള്‍.
ഓരോ വിജയിയും 50 ദിവസം തുടര്‍ച്ചയായി ഡിജിറ്റല്‍ ലോകത്ത് നിന്ന് വിട്ടുനിന്നു. മത്സരം നടന്ന മൊത്തം 1,200 മണിക്കൂറില്‍ 1,050 മണിക്കൂറും ഇവര്‍ എല്ലാ ഗാഡ്ജെറ്റുകളില്‍ നിന്നും അകന്നുനിന്നു. മത്സരാര്‍ത്ഥികള്‍ 50 ദിവസത്തേക്ക് ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ, ടിവി ഉള്‍പ്പടെയുള്ള എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഒഴിവാക്കണം. ഓരോ മത്സരാര്‍ത്ഥിയുടെയും സ്കോറുകള്‍ നിലനിര്‍ത്തുന്നതിന് ഒരു പോയിന്റ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടായിരുന്നു. ഏറ്റവും മികച്ച 10 വിജയികള്‍ക്ക്, ജാര്‍ഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ജൈന കേന്ദ്രങ്ങളിലൊന്നായ ശ്രീ സമ്മദ് ശിഖര്‍ജിയിലേക്കുള്ള തീര്‍ത്ഥാടന ചെലവ് നല്‍കും.
ജൈനമതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ജൈന്‍ ഫൗണ്ടേഷനാണ് ഇ-ഫാസ്റ്റ് വിഭാവന ചെയ്തത്. പര്യുഷന്റെ സ്മരണാര്‍ത്ഥമാണ് ചാതുര്മാസമയത്ത് 'ഡിജിറ്റല്‍ ഫാസ്റ്റിംഗ് നെക്സ്ജെന്' (Digital Fasting NexGen) നടന്നത്. ഓണ്‍ലൈന്‍ തടസ്സങ്ങളില്ലാതെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ ആസ്ക്തിക്കളെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് കുടുംബങ്ങള്‍ക്കുള്ളിലെ ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു മത്സരത്തിന്റെ യുക്തി. 50 ദിവസത്തെ വെല്ലുവിളി ജൂലൈ 23 ന് ആരംഭിച്ചു.
മത്സര നഗരമായ അഹമ്മദാബാദിലെ ജൈനക്ഷേത്രങ്ങള്‍ക്ക് പുറത്ത് മത്സരത്തിന്റെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കലൂപൂര്, റിലീഫ് റോഡിലെ ഹാജ പട്ടേല്‍ നി പോളിലുള്ള ശാന്തിനാത്ജി ജൈന്‍ ദേരാസറിന് പുറത്ത് അത്തരത്തിലുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു.
ദൈനംദിന ജീവിതവുമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ആഴത്തില്‍ സ്വാധീനം നേടിയിരിക്കുന്നു. കോവിഡ് 19 പകര്‍ച്ചവ്യാധി കാലഘട്ടത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് അവരുടെ ഫോണുകളോ കമ്പ്യൂട്ടറുകളോ മുമ്പത്തേക്കാള്‍ കൂടുതല്‍ നേരം ഉപയോഗിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വിജയികളില്‍ ഗുജറാത്തില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷന് പറഞ്ഞു.
ചില മത്സരാര്‍ത്ഥികള്‍ അവരുടെ മാനസികാവസ്ഥയിലും പെരുമാറ്റത്തിലും ഗുണകരമായ മാറ്റം കണ്ടെത്തി. മറ്റുചിലര്‍ മാനസിക സമാധാനം കൈവരിച്ചതായും പ്രധാനപ്പെട്ട ജോലികള്‍ നിറവേറ്റുന്നതിനുള്ള സമയം കണ്ടെത്തിയതായും ഫൗണ്ടേഷന് വെളിപ്പെടുത്തി. മത്സരത്തിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആന്ധ്രാ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും ഇടം നേടിയിട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.