നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Omicron | ഒമൈക്രോൺ ആണോ അതോ ഒമിക്രോണോ? പുതിയ കോവിഡ് വകഭേദത്തിന്റെ പേര് ഉച്ചരിക്കേണ്ടത് എങ്ങനെ?

  Omicron | ഒമൈക്രോൺ ആണോ അതോ ഒമിക്രോണോ? പുതിയ കോവിഡ് വകഭേദത്തിന്റെ പേര് ഉച്ചരിക്കേണ്ടത് എങ്ങനെ?

  മാധ്യമങ്ങളും വിവിധ രാജ്യങ്ങളിലെ പ്രമുഖരും പുതിയ വേരിയന്റിനെ പല വിധത്തിലാണ് വിളിച്ചത്.

  • Share this:
   കോവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ച് വാർത്തകൾ പുറത്തു വന്നതോടെ എല്ലാവർക്കുമുണ്ടായ സംശയം പുതിയ വേരിയന്റിന്റെ പേര് എങ്ങനെ ഉച്ചരിക്കും എന്നതായിരുന്നു. മാധ്യമങ്ങളും വിവിധ രാജ്യങ്ങളിലെ പ്രമുഖരും പുതിയ വേരിയന്റിനെ പല വിധത്തിലാണ് വിളിച്ചത്. ഒമൈക്രോൺ, ഒമി-ക്രോൺ, ഒമിക്-റോൺ എന്നിങ്ങനെ പല വിധത്തിലാണ് പലരും ഉച്ചരിച്ചത്.

   കോവിഡ് -19 മഹാമാരി ലോകത്തെ മുഴുവൻ ആശങ്കയിൽ ആഴ്ത്തിയിട്ട് ഇപ്പോൾ ഏകദേശം രണ്ട് വർഷമായി. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും തുടർച്ചയായി വൈറസിൻ്റ വകഭേദങ്ങൾ തരംഗങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ്. ഇതിൽ അപകടകരമായ ഏറ്റവും പുതിയ കൊറോണ വൈറസ് വേരിയന്റ് ആണ് B.1.1.529.

   ലോകാരോഗ്യ സംഘടനയുടെ പാനൽ ഈ വേരിയന്റിനെ “ഒമൈക്രോൺ” എന്ന് പേരിട്ടു. യൂറോപ്പിലും മറ്റും ഇപ്പോഴും ഭീതിയും ആശങ്കയും ഉയർത്തി മരണനിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന ഡെൽറ്റ വേരിയൻ്റിൻ്റെ അതേ വിഭാഗത്തിലാണ് ഒമൈക്രോണിനെയും ഉൾപ്പെടുത്തിയിട്ടുള്ളത്.

   ഈ പുതിയ വകഭേദത്തിന്റെ യഥാർത്ഥ അപകടസാധ്യതകൾ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നത് ഇത് മറ്റ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പകരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. അതിനർത്ഥം കോവിഡ് -19 ബാധിച്ച് സുഖം പ്രാപിച്ച ആളുകൾക്കും ഇത് വീണ്ടും പിടിക്കപ്പെടാം. നിലവിലുള്ള വാക്സിനുകൾ ഇതിനെതിരെ ഫലപ്രദമല്ലേ എന്നറിയാൻ ആഴ്ചകൾ എടുത്തേക്കാം.

   രാജ്യങ്ങൾ അന്താരാഷ്‌ട്ര യാത്രയ്‌ക്കും വാക്‌സിൻ നിർമ്മാതാക്കൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പരിഭ്രാന്തരായി സാധാരണ ആളുകളും യഥാർത്ഥത്തിൽ ഒമൈക്രോണിനെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: നിങ്ങൾ എങ്ങനെയാണ് Omicron എന്ന പദം ഉച്ചരിക്കുന്നത്?

   മെറിയം വെബ്‌സ്റ്റർ നിഘണ്ടു പ്രകാരം, ഈ വാക്കിനെ രണ്ട് തരത്തിൽ ഉച്ചരിക്കാനാകും. 'o-mi-cron' എന്നത് 'ഒ' യ്ക്ക് ഊന്നൽ നൽകി ഉച്ചരിക്കാം. മറ്റൊന്ന് 'o' ഒരു 'a' ശബ്ദമായി, 'ä-mə-ˌkrän' (അ -മെ -ക്രാൻ) എന്നും ഉച്ചരിക്കാം.

   ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായ ഡോ. മരിയ വാൻ കെർഖോവ്, ഈ വേരിയന്റ് ആശങ്കാജനകമാണെന്ന് പ്രഖ്യാപിക്കുന്നതിനിടെ ഇങ്ങനെയാണ് ഉച്ചരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, 'a' "AH-muh-kraan" (അ-മ-ക്രാൻ) എന്നാണ് ഉച്ചരിക്കുന്നതെന്നാണ് മെറിയം വെബ്സ്റ്റർ നിഘണ്ടു വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച വേരിയന്റിന്റെ പേര് ഉച്ചരിച്ചത് "OH-mee-kraan" (ഒ-മീ-ക്രാൻ) എന്നാണ്. ഈ വേരിയന്റിനെ "OH-my-kraan" (ഒ-മൈ-ക്രാൻ) എന്നും ഉച്ചരിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   Omicron എന്ന പദം എങ്ങനെ ഉച്ചരിക്കാം എന്ന് നിങ്ങൾ ഗൂഗിൾ ചെയ്‌താൽ ഇന്ത്യൻ-ഇംഗ്ലീഷ് ഉച്ചാരണം അനുസരിച്ച് “oh-mai-krawn." ("ഒ- മൈ -ക്രോൺ ") എന്നാണ് ലഭിക്കുന്ന ഉത്തരം.
   Published by:Sarath Mohanan
   First published:
   )}