നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | പർവത സിംഹത്തെ നേർക്കുനേർ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും; കാൽനടയാത്രക്കാർ പങ്കുവെച്ച വീഡിയോ വൈറൽ

  Viral Video | പർവത സിംഹത്തെ നേർക്കുനേർ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും; കാൽനടയാത്രക്കാർ പങ്കുവെച്ച വീഡിയോ വൈറൽ

  പേടിച്ചരണ്ടെങ്കിലും അവർ ധൈര്യം കൈവിട്ടില്ല. സിംഹത്തിന് നേരെ ആക്രോശിച്ച് അവർ സിംഹത്തെ തുരത്തി...

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   തെക്കൻ കാലിഫോർണിയയിലെ (California) വൈറ്റിംഗ് റാഞ്ച് വൈൽഡർനെസ് പാർക്കിലൂടെ നടക്കുകയായിരുന്ന രണ്ട് കാൽനടയാത്രക്കാർ പർവ്വത സിംഹത്തെ (Mountain Lion) നേർക്കുനേർ കണ്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇരുവർക്കും ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു ഇത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മാർക്ക് ഗിരാർഡോയും റേച്ചൽ ഡി വ്ലഗ്ട്ടുമാണ് യാത്രയ്ക്കിടെ സിംഹത്തെ നേരിൽ കണ്ടത്. പേടിച്ചരണ്ടെങ്കിലും അവർ ധൈര്യം കൈവിട്ടില്ല. സിംഹത്തിന് നേരെ ആക്രോശിച്ച് അവർ സിംഹത്തെ തുരത്തി. പതിയിരുന്ന് ഇരപിടിക്കാൻ ഒരുങ്ങുന്ന സിംഹത്തിന്റെ വീഡിയോ അവർ ഫോണിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

   നവംബർ 6 ശനിയാഴ്ച ഗിരാർഡോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഈ വീഡിയോയിൽ, കൂഗർ എന്ന് അറിയപ്പെടുന്ന പർവ്വത സിംഹം ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നത് കാണാം. വീഡിയോ എടുത്ത ആളിൽ നിന്ന് അഞ്ച് മുതൽ 10 അടി വരെ അകലെയാണ് സിംഹം പതുങ്ങിയിരിക്കുന്നത്. ക്യാമറ ദൃശ്യങ്ങളിൽ "ഇവിടെ ഒരു പർവ്വത സിംഹമുണ്ട്" എന്ന് ഗിരാർഡോ പറയുന്നത് കേൾക്കാം. പിന്നീട് സിംഹത്തിന് നേരെ ആക്രോശിക്കുന്നതാണ് വീഡിയോയിൽ കേൾക്കാനാകുന്നത്. ശബ്ദം കേട്ടിട്ടും സിംഹം അനങ്ങാതിരിക്കുന്നത് കണ്ടപ്പോൾ ഗിരാർഡോ കൂടുതൽ ഉച്ചത്തിൽ അലറാൻ തുടങ്ങി.

   കൂകി വിളിക്കുന്നതിനിടെ ഒപ്പമുള്ള സഹയാത്രികയായ വ്ലഗ്റ്റിനോട് ഗിരാർഡോ "വെറുതെ ശാന്തമാക്കൂ" എന്ന് പറയുന്നത് കേൾക്കാം. എന്നാൽ "ഇല്ല!" എന്നായിരുന്നു അവരുടെ മറുപടി. "അത് പതുക്കെ പിന്മാറിക്കോളും..തിരിഞ്ഞു നടക്കരുത്." എന്നും ഗിരാർഡോ സഹയാത്രികയ്ക്ക് നിർദ്ദേശം നൽകുന്നുണ്ട്. അവർ മെല്ലെ നടക്കാൻ തിരിഞ്ഞപ്പോൾ, പർവത സിംഹവും അതേ ദിശയിൽ അവരെ പിന്തുടരുന്നതും കാണാം. ഗിറാർഡോ തന്റെ സഹയാത്രികനോട് പിടിച്ചുനിൽക്കാനും സിംഹം പിൻവാങ്ങുന്നത് വരെ തിരിഞ്ഞ് നടക്കരുതെന്നും വീണ്ടും പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്ട് മിനിട്ടോളം ഇതേ നിലയിൽ തുടർന്നുവെന്നും ഗിരാർഡോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറഞ്ഞു.
   എന്നാൽ പൊതുവിൽ കൂഗറുകൾ ആക്രമണകാരികളല്ലെന്നും മനുഷ്യരെ അപൂർവ്വമായി മാത്രമേ അവ ആക്രമിക്കാറുള്ളൂവെന്നും ഗിരാർഡോ പറഞ്ഞു. സിംഹം അവരെ ഇരയായി കാണാതിരിക്കാനും ആധിപത്യം സ്ഥാപിക്കാനുമാണ് താൻ ആക്രോശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

   “നിങ്ങൾ സുരക്ഷിതരായതിലും ഇത്തരം ഒരു സാഹചര്യത്തിൽ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും എല്ലാവരെയും പഠിപ്പിച്ച് തന്നതിലും വളരെ സന്തോഷമുണ്ടെന്ന് ” വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് അഭിപ്രായപ്പെട്ടു.

   “അതും വളരെ അടുത്ത്! വൗ." എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്. മറ്റൊരാൾ അവരുടെ ധീരതയെ അഭിനന്ദിച്ചു, "എന്ത് ചെയ്യണമെന്നതിന്റെ മികച്ച ഉദാഹരണം!" എന്നും ചിലർ കമന്റ് ചെയ്തു.

   Summary: Two hikers were on a hiking trail in the Whiting Ranch Wilderness Park in southern California when they had an experience of their lifetime. Mark Girardeau, a wildlife photographer, and Rachel de Vlugt were returning from a hiking trail when they came face-to-face with a mountain lion
   Published by:user_57
   First published:
   )}