നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Photo | ഈ ചിത്രത്തിൽ എത്ര ആനകളുണ്ട് ? നെറ്റിസണ്‍സിനെ കുഴപ്പിച്ച് ഒരു ഫോട്ടോ

  Viral Photo | ഈ ചിത്രത്തിൽ എത്ര ആനകളുണ്ട് ? നെറ്റിസണ്‍സിനെ കുഴപ്പിച്ച് ഒരു ഫോട്ടോ

  ഒറ്റനോട്ടത്തിൽ നാല് ആനകളാണ് ചിത്രത്തിൽ കാണുന്നതെങ്കിലും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈൽഡ് ലെന്‍സ് എക്കോ ഫൗണ്ടേഷന്‍റെ രസകരമായ കുറിപ്പാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്.

  Image credit: Twitter

  Image credit: Twitter

  • Share this:
   നെറ്റിസണ്‍സിനെ 'കൺഫ്യൂഷനാക്കി'പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ആളുകളെ കുഴപ്പിച്ചിരിക്കുന്നത് കുറച്ച് ആനകളാണ്, വെള്ളം കുടിക്കാനായി നദിയിലോ മറ്റോ ഇറങ്ങി നിരന്നു നിൽക്കുന്ന ആനകൾ.. ഇത് എത്ര എണ്ണമുണ്ടെന്നാണ് ചോദ്യം.. ഒറ്റനോട്ടത്തിൽ നാല് ആനകളാണ് ചിത്രത്തിൽ കാണുന്നതെങ്കിലും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈൽഡ് ലെന്‍സ് എക്കോ ഫൗണ്ടേഷന്‍റെ രസകരമായ കുറിപ്പാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്.

   'തീർത്തും സമന്വയത്തോടെ ഏഴ് പേരെ ഒറ്റ ഫ്രെയിമിൽ കിട്ടുമ്പോൾ ചില ഫ്രെയിമുകൾ കുറ്റമറ്റ രീതിയിൽ തന്നെ മികച്ചതാകുന്നു.. എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷൻ. ആളുകൾക്ക് നാല് ആനകളെ മാത്രമെ കാണാൻ കഴിയുന്നുളളുവെങ്കിലും ഏഴ് ആനകള്‍ ചിത്രത്തിലുണ്ടെന്നാണ് ഇവരുടെ വാദം. ഇതോടെ ബാക്കി മൂന്ന് ആനകളെവിടെയെന്നായി അടുത്ത ചോദ്യം. ആനകളെ കണ്ടെത്താനാകാതെ വന്നതോടെ ആളുകൾ ചിത്രം പങ്കു വച്ച് എന്‍ജി ഒയുടെ തന്നെ സഹായം തേടി.


   ആറ് ആനകളെ നമ്പറിട്ട് വേർതിരിച്ച് കാണിച്ച സംഘടന ഏഴാമത്തെ ആനയെ കാണാൻ സാധിക്കില്ലെന്നാണ് മറുപടി ആയി അറിയിച്ചത്. ഇത് കൃത്യമായി മനസിലാക്കുന്നതിനായി ഒരു വീഡിയോയും അവർ പിന്നാലെ പുറത്തുവിട്ടു.


   വെള്ളം കുടിക്കുന്നതിനായി നദിയില്‍ നിരന്നു നിൽക്കുന്ന ആനകളാണ് വീഡിയോയിലുള്ളത്. നദിക്ക് പുറത്ത് കടക്കുമ്പോൾ അവർ നാല് അല്ല ഏഴെന്ന് കൃത്യമായി മനസിലാക്കുകയും ചെയ്യാം.. ഇതിൽ രണ്ടെണ്ണം വളരെ ചെറിയ ആനകളാണ്. 'ഒറ്റ ഫ്രെയിമിൽ ഏഴ് എണ്ണം എങ്ങനെയെന്നറിയാൻ ശ്രദ്ധിച്ചു നോക്കു' എന്നാണ് വീഡിയോയ്ക്കൊപ്പം അവർ കുറിച്ചത്. ഫോട്ടോയും വീഡിയോയും വൈകാതെ വൈറലായി.


   ഉത്തരാഖണ്ഡ് ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രോഫറായ ഗ്യാൻ ദീക്ഷിത് പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണിതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}