ഇന്റർഫേസ് /വാർത്ത /Buzz / Train | ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും? കോടികളുടെ കണക്ക് ഇങ്ങനെ

Train | ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും? കോടികളുടെ കണക്ക് ഇങ്ങനെ

Train

Train

ട്രെയിനിലെ കോച്ചുകളും എഞ്ചിനുകളും ഉണ്ടാക്കാൻ എത്ര പണം ചെലവാക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

  • Share this:

ട്രെയിനിൽ യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുന്നയാളാണോ? തീവണ്ടിയാത്ര (Train Journey) ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. മനോഹരമായ സ്ഥലങ്ങൾ കണ്ട് ഇടയ്ക്ക് ചൂടുചായയും കുടിച്ച് യാത്ര ചെയ്യുന്നത് വല്ലാത്ത അനുഭവം തന്നെയാണ്. വായിക്കാനിഷ്ടപ്പെടുന്നവർ വായിച്ചും സ്ഥലം കാണാനിഷ്ടപ്പെടുന്നവർ പുറംകാഴ്ചകൾ കണ്ടും സംസാരപ്രിയർ പുതിയ ആളുകളെ പരിചയപ്പെട്ടും യാത്ര ആസ്വദിക്കാറുണ്ട്. ഒരു ട്രെയിൻ ഉണ്ടാക്കാൻ എന്ത് ചെലവ് വരുമെന്ന് ഇത്തരം യാത്രകളിൽ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പോട്ടെ, ട്രെയിനിലെ കോച്ചുകളും എഞ്ചിനുകളും ഉണ്ടാക്കാൻ എത്ര പണം ചെലവാക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അറിയില്ലെങ്കിൽ അതിൻെറ വിശദാംശങ്ങൾ അറിയാം.

രാജധാനി എക്സ്പ്രസ് (Rajdhani Express) ട്രെയിൻ ഉണ്ടാക്കാൻ 75 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേക്ക് (Indian Railway) ചെലവ് വന്നത്. അതേസമയം, ഒരു പാസഞ്ചർ ട്രെയിൻ (Passenger Train) ഉണ്ടാക്കുന്നതിനുള്ള ചെലവ് 50 കോടി രൂപയാണ്. എന്നാൽ 24 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനുകളുടെ (Express Train) കാര്യത്തിൽ തുകയുടെ കാര്യത്തിൽ വ്യത്യാസമുണ്ട്.

ഒരു തീവണ്ടിയുടെ ഏറ്റവും വിലപിടിപ്പുള്ള ഭാഗം അതിൻെറ എഞ്ചിനാണ്. ഓരോ കോച്ചിലും എന്തെല്ലാം സൗകര്യങ്ങളാണോ ഉള്ളത് അതിൻെറ അടിസ്ഥാനത്തിലായിരിക്കും ട്രെയിനിന്റെ മൊത്തം ചെലവ് എന്താണെന്ന് നിശ്ചയിക്കുക. സാധാരണ പാസഞ്ചർ ട്രെയിനുകൾക്ക് സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനുകളേക്കാൾ നിർമ്മാണച്ചെലവ് സ്വാഭാവികമായും കുറവായിരിക്കും. എന്നാൽ എസി കോച്ചുകളുടെ നിർമ്മാണത്തിന് ചെലവ് കൂടും. സ്ലീപ്പർ കോച്ചുകൾക്ക് ഇരുമ്പിൻെറ ജനാലകളും മറ്റും മതിയാവും. എന്നാൽ എസി കോച്ചുകൾക്ക് ഗ്ലാസ് തന്നെ വേണം. അതിന് ചെലവ് വർധിക്കും. എസി കോച്ചുകളുടെ നിർമ്മാണത്തിന് അത് കൂടാതെയും അധിക ചെലവുകളുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീവണ്ടി നിർമ്മിക്കുന്നതിന് ചെലവ് കൂടുകയും കുറയുകയും ചെയ്യുക.

Also Read-Train | ട്രെയിനിൽ ഇഷ്ടമുള്ളതു പോലെ ലഗേജ് കൊണ്ടുപോകാനാകില്ല? എത്ര കിലോ വരെ ആകാം? വിശദാംശങ്ങൾ

ഇന്ത്യൻ റെയിൽവേ 16 കോച്ചുകളുള്ള സെമി ഹൈ സ്പീഡ് വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾ കൂടുതലായി പുറത്തിറക്കാൻ പോവുകയാണ്. പുതിയ തീവണ്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ രണ്ട് തീവണ്ടികൾ ഈ വർഷം ആഗസ്റ്റിൽ തന്നെ പുറത്തിറങ്ങും. ഈ ട്രെയിനിന് ഏകദേശം 115 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അധിതർ വ്യക്തമാക്കിയിട്ടുണ്ട്. കോച്ചുകൾ കുറയുന്നതിനാൽ തീവണ്ടിയുടെ മൊത്തം ചെലവിലും കുറവുണ്ടാവും. കൂടുതൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുകയാണ്. അടുത്ത വർഷം ആഗസ്റ്റ് ആവുമ്പോഴേക്കും ഇത്തരത്തിലുള്ള 75 തീവണ്ടികൾ കൂടി നിർമ്മാണം പൂർത്തിയാക്കി പുറത്തിറങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

ഇത് കൂടാതെ പുതിയൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ പോവുകയാണ്. ഏകദേശം 1.10 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിനെയും മുംബൈയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഈ ബുള്ളറ്റ് ട്രെയിൻ റൂട്ട് ആരംഭിക്കുന്നത്. 2023ൽ ഇതിൻെറ പ്രവർത്തനം ആരംഭിക്കും.

First published:

Tags: Indian railway, Train