നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അരുതേ ആ തെറ്റ് ചെയ്യരുതേ; ജീൻസ് അലക്കാമോ? വസ്ത്ര വിദഗ്ദർ പറയുന്നത് കേൾക്കൂ

  അരുതേ ആ തെറ്റ് ചെയ്യരുതേ; ജീൻസ് അലക്കാമോ? വസ്ത്ര വിദഗ്ദർ പറയുന്നത് കേൾക്കൂ

  നല്ല ഒരു ജോഡി ജീന്‍സ്, നന്നായി പരിപാലിക്കുകയാണെങ്കില്‍ നിരവധി തവണത്തെ അലക്കലിലൂടെ വര്‍ഷങ്ങളോളം നിലനില്‍ക്കും

  • Share this:
   ഏറെ പതിറ്റാണ്ടുകളായി വീടുകളില്‍ നില നില്‍ക്കുന്ന, ഇനിയും ഒത്തു തീര്‍പ്പാകാത്ത ചൂടു പിടിച്ച് നില്‍ക്കുന്ന ഒരു തര്‍ക്ക വിഷയമുണ്ട്. നിങ്ങളുടെ കുട്ടിക്കാലം തൊട്ട് വീട്ടില്‍ അലക്കു പണികളെക്കുറിച്ച് നിര്‍ബന്ധം പിടിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടാവാം. അവരുടെ ലോകത്ത്, നിങ്ങളുടെ അലക്കാത്ത തുണികള്‍, നിങ്ങളുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. എന്തായാലും, വസ്ത്ര വിദഗ്ദരും ഡോക്ടര്‍മാരും തുണികള്‍ അലക്കുന്നതിനെ കുറിച്ച് മിക്കവാറും വിശദീകരിക്കാറുണ്ട്. അവര്‍ പറയുന്ന ഓരോ തുണിയും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യപ്പെടുകയെന്നാണ്. ഓരോ ചെടിയ്ക്കും വ്യത്യസ്ത അളവിലുള്ള വെള്ളമാണ് വേണ്ടത് എന്ന് പറയും പോലെ.അനാദിയായ കാലം മുതല്‍ ഡെനിം വസ്ത്രങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നമ്മുടെ പക്കല്‍ ഉള്ളത്. പ്രായം, ജോലി, ലിംഗവ്യത്യാസം, നാട് - തുടങ്ങിയ വ്യത്യാസങ്ങള്‍ക്ക് അതീതമായ, ജനങ്ങള്‍ വളരെ വിപുലമായ രീതിയില്‍ ഉപയോഗിക്കുന്ന - സൗന്ദര്യ സംബന്ധമായ വാര്‍ത്തകളിലെ സ്ഥിരം തലക്കെട്ടായ വസ്ത്രമാണ് ജീന്‍സ്. 1870കളില്‍ ലെവി സ്ട്രോസാണ് ആദ്യമായി ജീന്‍സ് എന്ന വസ്ത്രം സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്.

   ആദ്യകാലങ്ങളില്‍ ജീന്‍സ് ഉപയോഗിച്ചിരുന്നത് വസ്ത്രത്തില്‍ തീര്‍ച്ചയായും അഴുക്കു പറ്റും എന്നുറപ്പുള്ള തൊഴിലാളികളും ഖനന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരുമാണ്.ജീന്‍സ് പ്രേമികളായ എല്ലാവരോടുമായി ചോദിക്കട്ടെ, നിങ്ങള്‍ നിങ്ങളുടെ ഡെനിം ജീന്‍സ് എത്ര തവണ അലക്കാറുണ്ട്? നിങ്ങള്‍ ഈ ചോദ്യം ഒരു യഥാര്‍ത്ഥ ഡെനിം പ്രേമിയോടാണ് ചോദിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് അത്ര ഇഷ്ടപ്പെടാത്ത ഒരു ഉത്തരമാകും അയാള്‍ തരിക എന്താണന്നല്ലേ? നിങ്ങളുടെ നീല നിറത്തിലുള്ള ജീന്‍സ് ഒരിക്കലും അലക്കാന്‍ പാടില്ല എന്ന്! ഒന്നോ രണ്ടോ തവണ ഉപയോഗിച്ചതിന് ശേഷം ജീന്‍സ് അലക്കുന്നത്, അക്ഷരാര്‍ത്ഥത്തില്‍ അതിരു കടന്നുള്ള പരിപാലനമായിപ്പോകും. 100% പരുത്തിയില്‍ നിര്‍മ്മിച്ച നിങ്ങളുടെ ജീന്‍സിന്റെ തുണിയ്ക്ക് സാധാരണ ടി-ഷര്‍ട്ടിന്റെ തുണിയേക്കാള്‍ കട്ടിയുണ്ടാവും. കൂടാതെ സ്ഥിരമായ അലക്കല്‍ ആവശ്യമില്ലാത്ത, ഈടു നില്‍ക്കുന്ന തുണിത്തരമാണ് ജീന്‍സിന്റേത്.ജീന്‍സ് അലക്കാനുള്ള കാലദൈര്‍ഖ്യം കൂടുവാന്‍ പല കാരണങ്ങളുണ്ട്:- പരിസ്ഥിതിയുടെ മെച്ചപ്പെട്ട സ്ഥിതിയ്ക്ക് വേണ്ടി- ഏറെക്കാലം പുതുമ നിലനിര്‍ത്തുന്നതിന് വേണ്ടി- അലക്കലിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി.വൃത്തിയാക്കല്‍ വിദഗ്ദര്‍, ഫാഷന്‍ വിദഗ്ദര്‍, അലക്കു വിദഗ്ദര്‍, എന്നിവര്‍ പറയുന്നത് നിങ്ങളുടെ ജീന്‍സ്, പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വൈന്‍ പോലെയാണന്നാണ്. 'നിങ്ങള്‍ എത്ര തവണ ജീന്‍സ് അലക്കണം' എന്ന ചോദ്യത്തിന് ശരിക്കും പറഞ്ഞാല്‍ ഒരു സംഖ്യാ ഉത്തരം ഉണ്ട്. 10 എന്നാണ് ആ ഉത്തരം.

   ലെവിയുടെ ഡെനിം വസ്ത്രങ്ങളെ സംബന്ധിച്ച മാര്‍ഗ രേഖയില്‍ പറയുന്നത്, വസ്ത്രത്തില്‍ എന്തെങ്കിലും വീഴുന്നതോ അതിന്‍ മണമോ മാറ്റി നിര്‍ത്തിയാല്‍ 10 തവണയാണ് ഡെനിം വസ്ത്രത്തിന്റെ ആയുഷ്‌കാലത്തില്‍ അത് അലക്കേണ്ടത്. അതേ സമയം, ഇത് ജീന്‍സിന്റെ കാര്യത്തില്‍ മാത്രം ബാധകമായ കാര്യമല്ല. വസ്ത്രങ്ങള്‍ക്ക് നാറ്റം വെച്ചു തുടങ്ങുമ്പോള്‍ അലക്കുക എന്നത് എല്ലാ വസ്ത്രങ്ങള്‍ക്കും ബാധകമാണ്.അടുത്തയിടെ ദി ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി, ''നിങ്ങളുടെ ജീന്‍സ് അലക്കേണ്ട സമയങ്ങള്‍ എപ്പോഴൊക്കെ ആണ്'' എന്നായിരുന്നു ആ ചോദ്യം. ട്വീറ്റ് തുടര്‍ന്നു വായിക്കുമ്പോള്‍, ''ദി വയര്‍ കട്ടര്‍ നിര്‍ദ്ദേശിക്കുന്നത്, രണ്ട് മാസത്തില്‍ ഒരിക്കല്‍ ജീന്‍സ് അലക്കുന്നത് അഭികാമ്യമാണ് എന്നാണ്. അല്ലങ്കില്‍ നിങ്ങള്‍ക്ക് കാണുമ്പോള്‍ വൃത്തിയാക്കാന്‍ സമയമായി (അല്ലങ്കില്‍ മണം തോന്നുകയാണങ്കിലോ) എന്ന് തോന്നുമ്പോള്‍.'' എന്നാണ് മറുപടി രേഖപ്പെടുത്തിയിരിക്കുന്നത്.

   പ്രതീക്ഷിച്ചത് പോലെ തന്നെ, ഈ ട്വിറ്ററിന്റെ കമന്റ് ബോക്‌സ് പലതരം അഭിപ്രായങ്ങള്‍ കൊണ്ട് നിറയുകയായിരുന്നു. ഡെനിം വസ്ത്രങ്ങള്‍ അലക്കുന്നതിന്റെ സമയ ദൈര്‍ഖ്യങ്ങളെപ്പറ്റി പലരും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പങ്കു വെച്ചത്. ചിലര്‍ ട്വീറ്റിനോട് പൂര്‍ണ്ണമായും യോജിക്കുകയുണ്ടായി. എന്നാല്‍ ഡെനിം വസ്ത്രങ്ങള്‍ സ്ഥിരമായി അലക്കേണ്ടതില്ല എന്ന അഭിപ്രായത്തോട് മറ്റൊരു ട്വിറ്റര്‍ സമൂഹം വളരെ ശക്തമായി പ്രതികൂലമായി പ്രതികരിക്കുകയുണ്ടായി. ഈ അഭിപ്രായത്തെ പരിഹസിച്ച് കൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്, ''അതെ, തീര്‍ച്ചയായും അതങ്ങനെ തന്നെയാണ് ചെയ്യേണ്ടത്, കാരണം ജീന്‍സ് എന്നു പറയുന്നത് ഒരു അണുനാശിനി ആണല്ലോ ശരിക്കും?'' 'വര്‍ഷത്തില്‍ 6 തവണ തന്നെ അലക്കുന്നത്, നിങ്ങളുടെ ജീന്‍സിന്റെ ഗുണമേന്മയെയും ഈട് നില്‍പ്പിനെയും പ്രതികൂലമായി ബാധിക്കും.   എവിടെ നിന്നാണ് ഇങ്ങനെ ഒരു ആശയം പൊട്ടി മുളച്ചത്? നിങ്ങള്‍ ജീന്‍സിട്ട് ചെളിയില്‍ ഉരുണ്ടു മറിയുകയല്ലങ്കില്‍, ഒരു വര്‍ഷം വരെ നിങ്ങള്‍ക്ക് അത് അലക്കാതെ കൊണ്ടു പോകാന്‍ സാധിക്കും. അത് പോലെ തന്നെ നിങ്ങള്‍ ഒന്നിനെ മാത്രമായിരിക്കുകയല്ലോ ആശ്രയിക്കുക, ജീന്‍സിന്റെ കുറച്ച് ജോടികള്‍ ഉണ്ടായിരിക്കുമല്ലോ,'' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നു.''എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല.

   എല്ലാ രണ്ടു മാസങ്ങളിലും ഇങ്ങനെയൊരു ലേഖനം കാണാം. സാധാരണ അവര്‍ പറയുന്നത് ശരിക്കും നിങ്ങളുടെ ജീന്‍സ് അലക്കാതെ ഫ്രീസറില്‍ സൂക്ഷിക്കാനാണ്,'' എന്തു കൊണ്ടാണ് ആളുകള്‍ക്ക് അവരുടെ ജീന്‍സ് അലക്കാന്‍ താത്പര്യമില്ലാത്തത് എന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെടുകയുണ്ടായി.''ഉപയോഗത്തിന് ശേഷം എല്ലാത്തവണയും ഞാന്‍ എന്റെ ജീന്‍സുകള്‍ അലക്കാറുണ്ട്, അവ അത്യാവശ്യം നന്നായിത്തന്നെ ഈടു നില്‍ക്കുകയും ചെയ്യുന്നുണ്ട് (വര്‍ഷങ്ങളോളം). എനിക്ക് തോന്നുന്നത് ഞാന്‍ അങ്ങനെ ഒരു പിശുക്കനല്ലാതെ തന്നെ മുന്നോട്ടു പോകും,'' മറ്റൊരു ഉപയോക്താവ് സമര്‍ത്ഥിച്ചു.നിങ്ങള്‍ എങ്ങനെയാണ് വൃത്തിയാക്കേണ്ടത്?

   സത്യത്തില്‍, ജീന്‍സ് വൃത്തിയാക്കേണ്ടതിനെ സംബന്ധിച്ച ഒരു സൂത്രവാക്യമോ, ശരിയായ വഴിയോ ഇല്ല. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, ജീന്‍സ് അലക്കുന്നത് സംബന്ധിച്ചുള്ള തെറ്റായ വഴികളെ കുറിച്ചാണ്. അത് അറിഞ്ഞാല്‍ മാത്രമേ, അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളു. നിങ്ങള്‍ എന്നെങ്കിലും ജീന്‍സ് ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുകയാണെങ്കില്‍, എയര്‍ ഡ്രൈ മോഡില്‍ ഉണക്കുക അല്ലങ്കില്‍ കൂടിയ ചൂട് അനുവദിക്കരുത്. ഉപയോഗിച്ച ഉടന്‍ തന്നെ വ്യത്തിയാക്കുന്ന രീതിയാണ് മറ്റൊരു പ്രശസ്തമായ സമീപനം. നിങ്ങളുടെ ഡെനിം ജീന്‍സിന്റെ രൂപ ഭംഗി നശിക്കാതിരിക്കാന്‍ പ്രയോഗിക്കാവുന്ന മറ്റൊരു വഴി, ജീന്‍സിന്റെ ഉള്‍ഭാഗം പുറത്ത് കൊണ്ടു വന്ന ശേഷം ഇടത്തം കാഠിന്യമുള്ള സോപ്പുപൊടിയില്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകി എടുക്കുന്നതാണ്.വാല്‍ ഭാഗം:നിങ്ങളുടെ ഡെനിം വസ്ത്രം ഏറെക്കാലം ഈടു നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നേരത്തെ വായിച്ച വിവിധ ഉത്തരങ്ങള്‍ പിന്തുടരുന്നത് അഭിലഷണയമാണ്. എത്ര തവണ അലക്കി സൂക്ഷിക്കണമെന്നത് വസ്ത്രത്തിന്റെ തരത്തിനെ ആശ്രയിച്ചിരിക്കും എന്ന് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കൂടാതെ നിങ്ങള്‍ അത് ധരിക്കുമ്പോള്‍ എത്ര വൃത്തിയായി ഇരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നല്ല ഒരു ജോഡി ജീന്‍സ്, നന്നായി പരിപാലിക്കുകയാണെങ്കില്‍ നിരവധി തവണത്തെ അലക്കലിലൂടെ വര്‍ഷങ്ങളോളം നിലനില്‍ക്കും
   Published by:Jayashankar AV
   First published:
   )}