Viral | ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വളർത്തുനായയെ കണ്ടെത്താമോ? വൈറലായ ഫോട്ടോയ്ക്കു പിന്നിലെ കഥ

കൺമുന്നിൽ ഉണ്ടായിരുന്നിട്ടും ഏകദേശം പത്തുമിനിട്ടോളം എടുത്താണ് താൻ നായയെ കണ്ടെത്തിയതെന്ന് ഇയാൾ പറയുന്നു.

News18 Malayalam | news18-malayalam
Updated: August 2, 2020, 4:59 PM IST
Viral | ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വളർത്തുനായയെ കണ്ടെത്താമോ? വൈറലായ ഫോട്ടോയ്ക്കു പിന്നിലെ കഥ
Dog-on-the-bed
  • Share this:
സോഷ്യൽമീഡിയയിൽ വൈറലായി ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഈ ചിത്രത്തിൽ ഒരു നായക്കുട്ടിയുണ്ട്. അതു കണ്ടെത്താമോയെന്നാണ് ചോദ്യം. നായക്കുട്ടിയുടെ ഉടമ ശ്രമിച്ചുനോക്കി പരാജയപ്പെട്ടതോടെയാണ് ചിത്രം പെട്ടെന്ന് വൈറലായത്. സോഷ്യൽമീഡിയയിൽ നായക്കുട്ടിയെ കണ്ടെത്തിയവരും അല്ലാത്തവരും ഷെയർ ചെയ്തതോടെ ചിത്രം വളരെ വേഗം വൈറലാകുകയും ചെയ്തു.

ഒരു ബെഡ് റൂമാണ് ചിത്രത്തിൽ. അതിലെ കട്ടിലിൽ ഒരു നായ ഉണ്ട്. നായയെ കണ്ടെത്താമോ എന്നാണ് ചിത്രം പങ്കുവെയ്ക്കുന്നവർ ചോദിക്കുന്നത്. ബെഡ് ഷീറ്റുകളും തലയിണകളും കട്ടിലിൽ ചിതറിക്കിടക്കുന്നു. അതിനിടയിലാണ് നമ്മുടെ കഥാപാത്രം ഒളിഞ്ഞിരിക്കുന്നത്.

നായയെ കാണാതെ വീടു മുഴുവൻ തിരഞ്ഞ ഉടമ തന്നെയാണ് ചിത്രമെടുത്തത്. നായ വീടു വിട്ടു പുറത്തുപോയിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടുതന്നെ വീണ്ടും വീണ്ടും ബെഡ് റൂമിൽ തിരച്ചിൽ നടത്തി. അതിനിടെയാണ് നായക്കുട്ടിയെ കണ്ടെത്തിയത്. കൺമുന്നിൽ ഉണ്ടായിരുന്നിട്ടും ഏകദേശം പത്തുമിനിട്ടോളം എടുത്താണ് താൻ നായയെ കണ്ടെത്തിയതെന്ന് ഇയാൾ പറയുന്നു.

നായയുടെ ഉടമ റെഡ്ഡിറ്റ് വെബ്‌സൈറ്റിൽ ഈ അനുഭവം പങ്കിട്ടു. എന്നാൽ ഉടമ കരുതുന്നതിനേക്കാൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നായയെ കണ്ടെത്താൻ കഴിയുമെന്ന് ഈ ഫോട്ടോ കണ്ട ആളുകൾ പറയുന്നു.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
നിങ്ങൾ ഇതുവരെ നായയെ കണ്ടിട്ടുണ്ടോ? പത്ത് മിനിറ്റിനുള്ളിൽ കണ്ടെത്തി. വളരെ നല്ലത്. എന്നിരുന്നാലും, നിങ്ങൾ ഇപ്പോഴും അത് കാണുന്നില്ലെങ്കിൽ, ചുവടെയുള്ള ഫോട്ടോയിലെ സർക്കിൾ കാണുക.



ഇതുപോലുള്ള ഓഫ്‌-ബീറ്റ് ഫോട്ടോകൾ‌ ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത് പതിവായിട്ടുണ്ട്.
Published by: Anuraj GR
First published: August 2, 2020, 4:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading