• HOME
 • »
 • NEWS
 • »
 • buzz
 • »
 • ബഹിരാകാശയാത്രികർ അടിവസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എങ്ങനെ? കണ്ടുപിടിക്കാനായി ശാസ്ത്രലോകം

ബഹിരാകാശയാത്രികർ അടിവസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എങ്ങനെ? കണ്ടുപിടിക്കാനായി ശാസ്ത്രലോകം

മൂന്ന് അംഗങ്ങൾക്ക് 6 മാസം എല്ലാ ദിവസവും വൃത്തിയുള്ള ഓരോ ജോഡി അടിവസ്ത്രം ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് 540 ജോഡി അടിവസ്ത്രങ്ങളെങ്കിലും ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകേണ്ടി വരും.

News18

News18

 • Share this:
  ഒരു മനുഷ്യൻ ഭൂമിയിലായാലും ബഹിരാകാശത്തിലായാലും അടിസ്ഥാനമായ മൂന്ന് പ്രധാന ആവശ്യങ്ങൾ - ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തും മറ്റും പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്താൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ ആദ്യം ഇക്കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

  ബഹിരാകാശ യാത്രികരെ സംബന്ധിച്ചിടത്തോളം, വൃത്തിയുള്ള അടിവസ്ത്രത്തിന്റെ പ്രശ്നം വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശ നിലയങ്ങളിൽ വാഷിംഗ് മെഷീനുകളില്ലാത്തതിനാലും കൊണ്ടുപോകാവുന്ന ലഗേജ് ഭാരത്തിന് നിയന്ത്രണങ്ങൾ ഉള്ളതിനാലും അധികം വസ്ത്രങ്ങൾ കൊണ്ടുപോകാൻ പറ്റാറില്ല. അതുകൊണ്ട് തന്നെ ബഹിരാകാശയാത്രികർ ഒരേ ജോഡി അടിവസ്ത്രങ്ങൾ തന്നെ ഒന്നിലധികം തവണ ധരിക്കേണ്ടി വരും.

  എന്നാൽ മനുഷ്യൻ ചന്ദ്രനിലേക്കും മറ്റ് ബഹിരാകാശ യാത്രകളും നടത്താൻ ഒരുങ്ങുമ്പോൾ അടിവസ്ത്രങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയെന്ന് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനായി വിയന്ന ടെക്സ്റ്റൈൽ ലാബുമായാണ് ഏജൻസി സഹകരിച്ച് പ്രവർത്തിക്കുന്നത്. "ബഹിരാകാശയാത്രികർ ആദ്യം ധരിക്കുന്നത് ഒരു ഡിസ്പോസിബിൾ 'മാക്സിമം ആബ്സോർബൻസി ഗാർമെന്റ്' ഡയപ്പറാണ്. അടുത്തതായി അവരുടെ സ്വന്തം 'തെർമൽ കംഫർട്ട് അണ്ടർഗാർമെന്റ്', അതിന് ശേഷം ലിക്വിഡ് കൂളിംഗ് വെന്റിലേഷൻ ഗാർമെന്റ് (എൽസിവിജി) ധരിക്കും. LCVG ദ്രാവക ശീതീകരണ ട്യൂബുകളും ഗ്യാസ് വെന്റിലേഷനും ഉൾക്കൊള്ളുന്നവയാണ്. ബഹിരാകാശത്ത് നിരന്തരമായ ശാരീരിക അദ്ധ്വാനത്തിനിടയിൽ ഇത് ധരിക്കുന്നത് വഴി ശരീരം തണുപ്പിക്കാനാകും.

  "എൽസിവിജി സ്പേസ് സ്യൂട്ടുകൾ ബഹിരാകാശയാത്രികർ മാറി മാറി വീണ്ടും ഉപയോഗിക്കാറുണ്ട്. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് ചർമ്മത്തിൽ അലർജികളും മറ്റും ഉണ്ടാക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വസ്ത്രങ്ങൾക്ക് ഒരു ബദൽ മാർഗം കണ്ടെത്താനാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി വിയന്ന ടെക്സ്റ്റൈൽ ലാബുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

  നാസയുടെ വെബ്‌സൈറ്റിലെ ഒരു ലേഖനം അനുസരിച്ച്, ബഹിരാകാശ യാത്രികരുടെ അടിവസ്ത്രങ്ങൾ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രശ്നം തന്നെയാണ്. ബഹിരാകാശ യാത്രിക‍ർ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന രീതികൾ

  വീണ്ടും ധരിക്കുക
  ഒരു ISS പര്യവേഷണ സംഘത്തിലെ മൂന്ന് അംഗങ്ങൾക്ക് 6 മാസം എല്ലാ ദിവസവും വൃത്തിയുള്ള ഓരോ ജോഡി അടിവസ്ത്രം ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് 540 ജോഡി അടിവസ്ത്രങ്ങളെങ്കിലും ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകേണ്ടി വരും. എന്നാൽ യാത്രയിൽ ഇതിനുള്ള സൗകര്യമില്ല. കൂടാതെ, ബഹിരാകാശ വിക്ഷേപണത്തിന് ഒരു പൗണ്ടിന് 5,000 മുതൽ 10,000 ഡോളർ വരെ ചെലവാകുമ്പോൾ, ഇത്തരത്തിൽ അടിവസ്ത്രങ്ങൾ കൊണ്ടുപോകുന്നത് ഒരു ചെലവേറിയ കാര്യമായി തീരും.

  കയറ്റി അയയ്ക്കൽ
  ഐഎസ്എസ് ക്രൂവിന് ബഹിരാകാശത്ത് താമസിക്കാൻ ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് ആവശ്യ വസ്തുക്കളും ഉണ്ടെന്ന് ഉറപ്പുവരുത്താൻ, റഷ്യൻ ബഹിരാകാശ ഏജൻസി സ്റ്റേഷനിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ആളില്ലാ പേടകങ്ങൾ വിക്ഷേപിക്കാറുണ്ട്. പുനരുപയോഗിക്കാനാവാത്ത ബഹിരാകാശവാഹനമാണ് ഇത്. അത് അവിടെ എത്തി, സ്റ്റേഷൻ ക്രൂ സാധനങ്ങൾ ഇറക്കിയ ശേഷം, ആവശ്യമില്ലാത്തവ പേടകത്തിൽ നിറയ്ക്കും. അവ പൂർണ്ണമായും ലോഡ് ചെയ്തുകഴിഞ്ഞാൽ, പസഫിക് സമുദ്രത്തിന് മുകളിലുള്ള ഭൂമിയുടെ അന്തരീക്ഷത്തിൽ വച്ച് അവ കത്തിക്കും.

  3 മുതൽ 4 ദിവസത്തിലൊരിക്കൽ മാത്രമാണ് ബഹിരാകാശ യാത്രിക‍ർ അടിവസ്ത്രം മാറ്റാറുള്ളത്. റഷ്യൻ ശാസ്ത്രജ്ഞർ ഉപയോ​ഗിച്ച അടിവസ്ത്രങ്ങൾ ബാക്ടീരിയകളെ ഉപയോഗിച്ച് നശിപ്പിക്കുന്ന ഒരു സംവിധാനം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ബാക്ടീരിയകൾ അടിവസ്ത്രം കഴിക്കുമ്പോൾ പുറപ്പെടുന്ന മീഥേൻ വാതകം പേടകത്തിന് ശക്തി നൽകാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
  First published: