നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സ്വിഗിയും സൊമാറ്റോയും കൊറോണ ഭീതിയെ നേരിടുന്നതെങ്ങനെ?

    സ്വിഗിയും സൊമാറ്റോയും കൊറോണ ഭീതിയെ നേരിടുന്നതെങ്ങനെ?

    How Swiggy, Zomato are Trying to Fight Coronavirus | ഓൺലൈൻ ഭക്ഷണ ഡെലിവറി സർവീസുകളെ ആശ്രയിക്കുന്നവർ അറിഞ്ഞിരിക്കുക

    zomato

    zomato

    • Share this:
      കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന 'പാൻഡെമിക്' എന്ന് വിളിച്ചതിനാൽ, ഇന്ത്യയിലെ ബിസിനസ്സുകളും സർക്കാർ ഏജൻസികളും രോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിലാണ്. രാജ്യത്തെ ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ കമ്പനികളും മുൻകരുതലുകളുമായി തയാറായിക്കഴിഞ്ഞു.

      വർദ്ധിച്ച മുൻകരുതലുകൾക്ക് അനുസൃതമായി, ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളായ സ്വിഗ്ഗിയും സൊമാറ്റോയും തങ്ങളുടെ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ബാധിക്കാതിരിക്കാൻ നിരവധി നടപടികൾ അവതരിപ്പിച്ചു.

      സ്വിഗ്ഗിയുമായി പ്രവർത്തിക്കുന്ന ഡെലിവറി പങ്കാളികളോട് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശുപാർശ ചെയ്യപ്പെടുന്ന കാലയളവിൽ സ്വയം ക്വാറൻറൈൻ ചെയ്യാൻ ആവശ്യപ്പെടുകയും സഹായത്തിനായി കമ്പനിയുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.

      “അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ, അത്തരം സാഹചര്യങ്ങളിൽ സാമ്പത്തികമായി അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” സ്വിഗ്ഗി വക്താവ് പറഞ്ഞു. ഡെലിവറി പങ്കാളികളെ പോസിറ്റീവ് ആയി കണ്ടെത്തിയാൽ കമ്പനി അവർക്ക് സൗജന്യ വൈദ്യസഹായം നൽകും.

      ശ്വസന ശുചിത്വം, കൈകഴുകുന്ന രീതി, എളുപ്പത്തിൽ തിരിച്ചറിയൽ ഉറപ്പാക്കുന്നതിന് കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയുമായി ബന്ധപ്പെട്ട രീതികളെ സംബന്ധിച്ച് കമ്പനി ഡെലിവറി പങ്കാളികൾക്ക് നിരന്തരമായ പരിശീലനം നൽകുന്നു.

      സൊമാറ്റോയും സമാനമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

      “ഞങ്ങളുടെ എല്ലാ ജീവനക്കാരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാനും, അവരുടെ അവകാശം വിനിയോഗിക്കാനും ഞങ്ങൾ ഉപദേശിച്ചു. ഒപ്പം സഹായത്തിനായി എത്തിച്ചേരാൻ ഒരു അടിയന്തര പ്രതികരണ സംഘത്തെയും ക്രമീകരിച്ചു,” സൊമാറ്റോ വക്താവ് ന്യൂസ് 18 നോട് പറഞ്ഞു.

      ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കോവിഡ്-19 ടെസ്റ്റിംഗ് ലബോറട്ടറി ലൊക്കേഷനുകൾ പോലുള്ള പ്രധാന വിവരങ്ങളും, ലോകാരോഗ്യ സംഘടനയുടെ സന്ദേശങ്ങളും പ്രക്ഷേപണം ചെയ്യുന്നതിന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ അതിന്റെ പങ്കാളി ആപ്ലിക്കേഷനുകളുമായി ചേർന്ന് എസ്.എം.എസ്. സേവനങ്ങളും ഉപയോഗിക്കുന്നു.

      You may also like:'COVID19 LIVE Updates;COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന
      [PHOTO]
      കുമ്പളങ്ങി കായലിൽ വീണ്ടും ആ നീല വെളിച്ചം കണ്ടു; എന്താണ് ഈ കവര് അഥവാ ബയോലൂമിനസെൻസ് ? [NEWS]'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സ്
      [NEWS]


      സൊമാറ്റോയും സ്വിഗ്ഗിയും റെസ്റ്റോറന്റുകളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. മാത്രമല്ല എല്ലാ ആരോഗ്യ ചട്ടങ്ങളും പിന്തുടരുന്നുണ്ടെന്നും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴും പാക്ക് ചെയ്യുമ്പോഴും മികച്ച ശുചിത്വ രീതികളെക്കുറിച്ച് ബോധവാന്മാരാണെന്നും ഉറപ്പാക്കുന്നു. ബെൽ റിംഗ് ചെയ്തതിനുശേഷം, അല്ലെങ്കിൽ സമ്പർക്കം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ അറിയിച്ചതിന് ശേഷം ഉപഭോക്താക്കളുടെ വാതിൽപ്പടിയിൽ ഭക്ഷണ പാഴ്സലുകൾ നിക്ഷേപിക്കാൻ ഡെലിവറി പങ്കാളികളോടും ഉപഭോക്താക്കളോടും സ്വിഗ്ഗി നിർദ്ദേശിച്ചിട്ടുണ്ട്.

      കൊറോണ വൈറസ് സ്പർശിക്കുന്നതിലൂടെയോ അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുടെ ഒരു നിശ്ചിത ദൂരത്തിനുള്ളിൽ ഉൾപ്പെടുന്നതിലൂടെ വ്യാപിക്കുന്നതിനാൽ, ചൈനയിലെ ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ 'കോൺടാക്റ്റ്ലെസ്' ഡെലിവറി രീതികൾ അവതരിപ്പിക്കുന്നുണ്ട്. ചൈനയിൽ, ഫാസ്റ്റ്ഫുഡ് ശൃംഖലകളായ മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ് എന്നിവ വിദൂര ഓർഡറിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ ഡെലിവറി പങ്കാളികൾ മുദ്രവച്ച ബാഗുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു. ഉപഭോക്താക്കൾ വന്ന് അവ എടുക്കുക വഴി സമ്പർക്കവും ഒഴിവാക്കാം.

      ഈ രീതികൾ അമേരിക്കയിലും പ്രചാരം നേടിക്കഴിഞ്ഞു.
      Published by:meera
      First published:
      )}