• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ravindra Jadeja | 'മരണവാർത്ത വരെ വൈറലായി': അഭ്യൂഹങ്ങളോട് പ്രതികരിച്ച് രവീന്ദ്ര ജഡേജ

Ravindra Jadeja | 'മരണവാർത്ത വരെ വൈറലായി': അഭ്യൂഹങ്ങളോട് പ്രതികരിച്ച് രവീന്ദ്ര ജഡേജ

ഹോങ്കോംഗ് മത്സരത്തിന് മുന്നോടിയായി IPL 2022ൽ തനിക്കേറ്റ പരിക്ക് മൂലം T20 ലോകകപ്പിൽ നിന്ന് ഒഴിവാക്കി എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് ജഡേജ പ്രതികരിച്ചു.

  • Last Updated :
  • Share this:
    തന്നെക്കുറിച്ച് കേട്ടതിൽ ഏറ്റവും വിചിത്രമായ ഒരു വ്യാജ വാർത്ത വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (Ravindra Jadeja). അഭ്യൂഹങ്ങളും അപവാദങ്ങളും (Rumours) എല്ലായിപ്പോഴും ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറാറുള്ളവയാണ്. എല്ലാ ദിവസവും സമൂഹമാധ്യമങ്ങളിൽ (Social media) അവർ പോലും അറിയാത്ത അവരെക്കുറിച്ചുള്ള പല വാർത്തകളും പുറത്തുവരാറുണ്ട്. ഇത്തരത്തിലുള്ള ചില വാർത്തകൾ കേൾക്കുമ്പോൾ സത്യമാണെന്ന് ചിലർ വിശ്വസിക്കാറുമുണ്ട്. അത്തരത്തിൽ ജഡേജയെ കുറിച്ച് പുറത്തുവന്ന ഒരു വിചിത്രമായ വാർത്ത വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

    ഹോങ്കോംഗ് മത്സരത്തിന് മുന്നോടിയായി IPL 2022ൽ തനിക്കേറ്റ പരിക്ക് മൂലം T20 ലോകകപ്പിൽ നിന്ന് ഒഴിവാക്കി എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് ജഡേജ എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ ഇതിനേക്കാളും വിചിത്രമായി തോന്നിയ മറ്റൊരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ ചോദ്യത്തിന് മറുപടി നൽകിയത്.

    "ലോകകപ്പ് ടീമിൽ ഞാനില്ലെന്നത് വളരെ ചെറിയ ഒരു അഭ്യൂഹം മാത്രമാണ്. ഒരിക്കൽ എന്റെ മരണവാർത്ത വരെ വൈറലായി. അതുകൊണ്ട് അതിലും വലുതൊന്നുമല്ലല്ലോ ഇത്. ഇത്തരം വാർത്തകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ” എന്നാണ് ജഡേജ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

    അതേസമയം 118.37 സ്‌ട്രൈക്ക് റേറ്റിലും 19.33 ശരാശരിയിലും 116 റൺസ് നേടിയ ജഡേജയ്ക്ക് ഈ വർഷത്തെ ഐപിഎൽ സീസണിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കേണ്ടി വന്നത്. കൂടാതെ അഞ്ച് വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് വീഴ്ത്താൻ കഴിഞ്ഞത്. വാരിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ടൂർണമെന്റിന്റെ അവസാനം അദ്ദേഹത്തിന് നഷ്‌ടമാവുകയും ചെയ്തു. പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ഒരു വർഷത്തോളം വിശ്രമിക്കേണ്ടി വരുമെന്നും മത്സരങ്ങൾ നഷ്ടമാവും എന്നുമുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പരിക്കിൽ നിന്ന് വളരെ വേഗം സുഖം പ്രാപിച്ച് ഇംഗ്ലണ്ട് പര്യടനത്തിന് പങ്കെടുക്കുകയും അവിടെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ സെഞ്ച്വറി നേടി തന്റെ തിരിച്ചുവരവ് അറിയിക്കുകയായിരുന്നു അദ്ദേഹം.

    കൂടാതെ പാകിസ്താനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കായി അതി ഗംഭീര പ്രകടനമാണ് ജഡേജയും ഹര്‍ദികും കാഴ്ചവെച്ചത്. അവസാന ഓവര്‍ വരെ പിടിച്ചു നിന്ന് 29 പന്തുകളില്‍ നിന്ന് 35 റണ്‍സ് സ്‌കോര്‍ ചെയ്ത ജഡേജ നാലാം വിക്കറ്റില്‍ സുര്യകുമാര്‍ യാദവിനൊപ്പം 36 റണ്‍സും അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക്കിനൊപ്പം 52 റണ്‍സും കൂട്ടിച്ചേര്‍ത്തു. നേരത്തെ ഐപിഎല്ലില്‍ ജഡേജ ചെന്നൈ ടീം വിടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ജഡേജ സമൂഹമാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തതോടെയായിരുന്നു ഇത്. നിലവിൽ ജഡേജ ഗുജറാത്തിലേക്ക് എത്തുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇതിന് സൂചന നൽകികൊണ്ടുള്ള ഗുജറാത്ത് ടീമിന്റെ ട്വീറ്റും ഏറെ ശ്രദ്ധേയമാണ്.
    Published by:Amal Surendran
    First published: