• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പൊറോട്ട എങ്ങനെ കഴിക്കണം'; അജു വർഗീസിന് ക്ലാസെടുത്ത് നിവിൻ പോളി

'പൊറോട്ട എങ്ങനെ കഴിക്കണം'; അജു വർഗീസിന് ക്ലാസെടുത്ത് നിവിൻ പോളി

നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയിൽ ഉള്ളത്

  • Last Updated :
  • Share this:
    പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് നടൻ നിവിൻ പോളിയും കൂട്ടരും കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയത്. നഗരത്തിലെ കോളേജിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് പ്രശസ്തമായ എഴുത്താണി കടയിലെ പൊറോട്ടയും മട്ടനും കഴിക്കാൻ താരങ്ങൾ തീരുമാനിച്ചത്. ഇവിടെയെത്തി നിവിനും കൂട്ടരും ഭക്ഷണം കഴിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

    നടൻ അജു വർഗീസ് പങ്കുവെച്ച വീഡിയോയിൽ എങ്ങനെ പൊറോട്ട കഴിക്കണമെന്നതിനെക്കുറിച്ച് നിവിൻപോളി ക്ലാസ് എടുക്കുന്നതും കാണാം. നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. എങ്ങനൊണ് പൊറോട്ട കഴിക്കേണ്ടതെന്ന് നിവിൻ സാനിയയ്ക്കും അജുവിനും പഠിപ്പിച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.

    ഏതായാലും ഈ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. രസകരമായ കമന്‍റുകളുമായി നിരവധിപ്പേർ എത്തുന്നുണ്ട്.

    സാറ്റർഡേ നൈറ്റിൽ സാനിയ അയ്യപ്പൻ, അജു വർഗീസ് എന്നിവരാണ് നിവിൻപോളിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ഏറെ കാലത്തിനുശേഷം നിവിനും അജുവും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുന്നത്.

    Also Read- 'കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നുമറിയത്തില്ല'; ട്രോൾ പങ്കുവെച്ച് മുകേഷ് MLA

    സെപ്റ്റംബർ അവസാനവാരത്തോടെ സാറ്റർഡേ നൈറ്റ് പ്രദർശനത്തിനെത്തും. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന.‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും ട്രെയിലറും നല്ല കൈയ്യടി നേടിയിരുന്നു.
    Published by:Anuraj GR
    First published: