• HOME
 • »
 • NEWS
 • »
 • buzz
 • »
 • Mission Paani| നിങ്ങളുടെ കുടിവെള്ളം ശുദ്ധവും ജലജന്യരോഗങ്ങളിൽ നിന്ന് സുരക്ഷിതവുമാണെന്ന് എങ്ങനെ ഉറപ്പാക്കാം?

Mission Paani| നിങ്ങളുടെ കുടിവെള്ളം ശുദ്ധവും ജലജന്യരോഗങ്ങളിൽ നിന്ന് സുരക്ഷിതവുമാണെന്ന് എങ്ങനെ ഉറപ്പാക്കാം?

ജല മലിനീകരണം ഒരു സങ്കീർണ്ണ പ്രശ്നമാണ്. രോഗകാരികളും രാസമാലിന്യവുമാണ് ഇതിന് പ്രധാന കാരണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  അടുത്തിടെ യുണിസെഫ് (UNICEF) നടത്തിയ പഠനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനത്തിൽ താഴെയാളുകൾക്ക് മാത്രമേ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളം ലഭിക്കുന്നുള്ളുവെന്ന് കണ്ടെത്തിയത്. ജലജന്യരോഗങ്ങൾ കാരണം ഇന്ത്യയിൽ പ്രതിവർഷം 600 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക ഭാരം ഉണ്ടാകുന്നുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

  ജല മലിനീകരണം ഒരു സങ്കീർണ്ണ പ്രശ്നമാണ്. രോഗകാരികളും രാസമാലിന്യവുമാണ് ഇതിന് പ്രധാന കാരണം.

  ജലമലിനീകരണത്തിനുള്ള പ്രധാന കാരണങ്ങൾ
  പ്രോട്ടോസോവ, വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുക്കളാൽ മലിനമായ കുടിവെള്ളത്തിലൂടെയാണ് ജലജന്യരോഗങ്ങൾ പകരുന്നത്. ഇവ കോളറ, ടൈഫോയ്ഡ്, വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്ക്ക് കാരണമാകാം.

  ചില പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ള വിതരണം ഒരു വെല്ലുവിളിയാണ്. ചിലപ്പോൾ വ്യക്തിഗത ശുചിത്വ രീതികളും മലിനീകരണത്തിലേക്ക് നയിക്കാറുണ്ട്.

  മലിനജല പൈപ്പ് ലൈനുകൾക്ക് സമീപം സ്ഥിതിചെയ്യുന്ന കുടിവെള്ള പൈപ്പുകളിലൂടെയും ജല മലിനീകരണം സംഭവിക്കാം. ഇത്തരത്തിൽ മലിനജലം കുടിവെള്ളവുമായി കലർന്ന് രോഗമുണ്ടാകാൻ സാധ്യതയുണ്ട്.

  ജലജന്യ രോഗങ്ങൾ തടയാനുള്ള വഴികൾ:

  1. കുടിവെള്ളം സുരക്ഷിതമായ ഉറവിടത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

  2. ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലമൂത്രവിസർജ്ജനത്തിനു ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുന്നത് ജലജന്യരോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.

  3. വെള്ളം മലിനമാകാതിരിക്കാൻ എല്ലായ്പ്പോഴും വെള്ളം മൂടി വയ്ക്കുക. പാത്രങ്ങളിൽ നിന്ന് വെള്ളം എടുക്കാൻ കപ്പുകൾ ഉപയോഗിക്കുക.

  4. രോഗങ്ങൾ ഒഴിവാക്കാൻ ചുറ്റുപാടുകളും വൃത്തിയായി പരിപാലിക്കേണ്ടതുണ്ട്.

  നമ്മുടെ കുടിവെള്ളത്തിന്റെ ഭൂരിഭാഗവും ഭൂഗർഭജല രൂപങ്ങളിൽ നിന്നും നദികളിൽ നിന്നുമാണ് വരുന്നത്. അതുകൊണ്ട് കുടിവെള്ളത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള ആദ്യപടി പ്രകൃതിദത്ത ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വർദ്ധിച്ചുവരുന്ന ജല മലിനീകരണ വെല്ലുവിളി കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

  1. ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യാൻ പാടില്ലാത്തവ
  ബേബി വൈപ്പുകൾ അല്ലെങ്കിൽ പ്ലാസ്റ്റിക് ടാംപൺ ആപ്ലിക്കേറ്ററുകൾ പോലുള്ള ഉൽപ്പന്നങ്ങൾ ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യരുത്. അവ മലിനജല ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും മാലിന്യങ്ങളും മറ്റും കെട്ടിക്കിടക്കാൻ കാരണമാകുകയും ചെയ്യും. മരുന്നുകളിലെ രാസവസ്തുക്കൾ വെള്ളത്തിൽ കലരുമെന്നതിനാൽ ഒരിക്കലും പഴയ ഗുളികകൾ ടോയ്‌ലറ്റിൽ ഇടരുത്.

  2. സിങ്കിലൂടെ ഒഴുക്കി വിടാൻ പാടില്ലാത്തവ
  പെയിന്റ്, ഉപയോഗിച്ച എണ്ണ, കെമിക്കൽ ക്ലീനർ എന്നിവയിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ്, അമോണിയ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അവ സിങ്കിലൂടെ ഒഴുക്കി വിട്ട് ഭൂമിയ്ക്കടിയിലേയ്ക്ക് താഴാൻ അനുവദിക്കരുത്.

  3. ബയോഡീഗ്രേഡബിൾ ക്ലീനിംഗ് വസ്തുക്കൾ ഉപയോഗിക്കുക.
  ശുചീകരണ ഉൽ‌പന്നങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് രാസവസ്തുക്കൾ അരുവികളിലേക്കും നദികളിലേക്കും ഒഴുകുകയും ഭക്ഷ്യ ശൃംഖലയിൽ പ്രവേശിക്കുകയും ചെയ്യും. ബയോഡീഗ്രേഡബിൾ ക്ലീനിംഗ് ഇനങ്ങൾ ഉപയോഗിച്ചാൽ ജലത്തിന്റെ സുരക്ഷ ഉറപ്പാക്കാം.

  4. ഫോസ്ഫറസ് അടങ്ങിയിരിക്കുന്ന വളങ്ങൾ ഒഴിവാക്കുക. ടർഫ് പുല്ലിന് ആവശ്യമില്ലാത്ത ഫോസ്ഫറസ് പലപ്പോഴും മഴയിലൂടെ അടുത്തുള്ള ജലാശയങ്ങളിലേക്ക് ഒഴുകും. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കും.
  Published by:Naseeba TC
  First published: