• HOME
  • »
  • NEWS
  • »
  • buzz
  • »
  • Airport | എയർപോർട്ടിൽ ലഗേജ് വേഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് എന്ത്? ടിപ്പുകൾ അറിയാം

Airport | എയർപോർട്ടിൽ ലഗേജ് വേഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് എന്ത്? ടിപ്പുകൾ അറിയാം

ഏതൊരാള്‍ക്കും തങ്ങളുടെ ലഗേജ് വേഗത്തില്‍ ലഭിക്കാന്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്.

(Image: Shutterstock)

(Image: Shutterstock)

  • Share this:
    ഒരു അവധിക്കാല യാത്രയ്ക്ക് ശേഷം എത്രയും വേഗം തിരികെ വീട്ടിലെത്താനും വിശ്രമിക്കാനുമാകും നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു വിമാന യാത്രയാണ് നടത്തുന്നതെങ്കിൽ എയര്‍പോര്‍ട്ടില്‍ (airport) തന്നെ ധാരാളം സമയം ചിലവഴിക്കേണ്ടി വരും. യാത്രക്കാരെ വേഗത്തില്‍ വിട്ടയയ്ക്കുമ്പോഴും ലഗേജ് (luggage) അത്ര പെട്ടെന്നൊന്നും കിട്ടിയെന്നു വരില്ല. എന്നാല്‍ യാത്രക്കാരുടെ ഈ കാത്തിരിപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സൂത്രവിദ്യയാണ് ഒരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. ഏതൊരാള്‍ക്കും തങ്ങളുടെ ലഗേജ് വേഗത്തില്‍ ലഭിക്കാന്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്.

    യുഎസിലെ ഒരു പ്രാദേശിക വിമാനത്താവളത്തിലെ റാംപ്/ഗേറ്റ് ഏജന്റായ തോമസ് ലോ സ്‌ക്യൂട്ടോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ ലഗേജ് ആദ്യം ലഭിക്കാൻ ചെയ്യേണ്ടത് വൈകി ചെക് ഇന്‍ ചെയ്യുക എന്നതാണ്. ഓരോരുത്തരും ചെക് ഇന്‍ ചെയ്യുന്നതിനനുസരിച്ചാണ് അവരുടെ ലഗേജുകള്‍ കയറ്റുന്നത്. എന്നാല്‍ നിങ്ങള്‍ അവസാനം ചെക് ഇന്‍ (check-in) ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ബാഗുകളും അവസാനം മാത്രമേ വിമാനത്തില്‍ കയറ്റുകയുള്ളൂ. തല്‍ഫലമായി, വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ ലഗേജുകളായിരിക്കും ആദ്യം പുറത്തുവരുന്നത്.

    ലഗേജ് വേഗത്തില്‍ ലഭിക്കാനായി മറ്റൊരു രീതിയുമുണ്ട്. ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നിങ്ങളുടെ ബാഗില്‍ ''ഫ്രാജൈല്‍'' എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കര്‍ (fragile sticker) ഒട്ടിക്കുന്നത് ലഗേജിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കും. എങ്ങനെയെന്നാല്‍, ഇത്തരം ബാഗുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ബാഗേജ് ഹാന്‍ഡ്‌ലര്‍മാര്‍ക്ക് നിര്‍ദേശം ലഭിക്കും. ഇത്തരം ബാഗുകള്‍ ഏറ്റവും അവസാനമാണ് വിമാനത്തിലേക്ക് പോകുക. അതുകൊണ്ടുതന്നെ അവ ആദ്യം പുറത്തേക്ക് വരികയും ചെയ്യും. എന്നാല്‍ എയര്‍ലൈനുകളും എയര്‍പോര്‍ട്ടുകളും അനുസരിച്ച് ഡെലിവറി സമയം വ്യത്യാസപ്പെട്ടേക്കാം.

    ഇത്തരത്തില്‍ ലേബല്‍ ചെയ്ത ബാഗുകളില്‍ പെട്ടെന്ന് പൊട്ടിപ്പോകുന്ന സാധനങ്ങള്‍ ഉണ്ടാകണമന്നില്ലെങ്കിലും അവ സുരക്ഷിതമായി നിങ്ങളിലേക്ക് എത്തും. മറ്റ് ലഗേജുകളേക്കാള്‍ വളരെ വേഗത്തില്‍ ഇത് നിങ്ങളുടെ കൈകളിലെത്തും. അടുത്ത തവണ നിങ്ങള്‍ ഫ്‌ലൈറ്റില്‍ ചെക് ഇന്‍ ചെയ്യുമ്പോള്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് പരീക്ഷിച്ചു നോക്കി അവ യഥാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ടോ എന്ന് പരിശോധിക്കുക.

    അടുത്തിടെ, യുഎഇയില്‍ യാത്രക്കാരന്റെ ലഗേജ് വൈകിയതിന് വിമാനക്കമ്പനിക്ക് കോടതി 11 ലക്ഷത്തിലധികം പിഴ വിധിച്ചിരുന്നു. യാത്രക്കാരന് അഞ്ച് ദിവസം കഴിഞ്ഞാണ് ലഗേജ് ലഭിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശ രാജ്യത്തേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്യവെയാണ് യാത്രക്കാരന് ഈ അവസ്ഥ ഉണ്ടായത്. യാത്രക്കാരന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

    തന്റെ കക്ഷിയുടെ ലഗേജ് എത്തുന്നതില്‍ അഞ്ച് ദിവസത്തെ കാലതാമസം നേരിട്ടുവെന്നും ഈ സമയത്ത് യാത്രക്കാരന്റെ കൈയില്‍ നിന്നും പണം നഷ്ടപ്പെടുകയും മാനസിക പ്രയാസം ഉണ്ടാക്കുകയും ചെയ്തതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യാത്രക്കാരന് 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിമാനക്കമ്പനിയോട് നിര്‍ദേശിച്ചത്.
    Published by:Naveen
    First published: