• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിമാനയാത്രികരുടെ ബാഗുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ; എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പങ്കുവെച്ച Video Viral

വിമാനയാത്രികരുടെ ബാഗുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ; എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പങ്കുവെച്ച Video Viral

ജോലി ചെയ്യുന്ന വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ ബാഗുകള്‍ എങ്ങനെ അടുക്കിയിരിക്കുന്നു എന്ന് കാണിക്കുന്ന ഒരു ടൈംലാപ്സ് വീഡിയോയാണ് സ്റ്റീഫന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  • Share this:
    വിമാന യാത്രയില്‍ പലരും തങ്ങളുടെ ഭാരമുള്ള ലഗേജുകള്‍ ചെക്ക്-ഇന്‍ കൗണ്ടറില്‍ ഏല്‍പ്പിച്ചതിന് ശേഷം അതിന്റെ കാര്യം തന്നെ മറക്കും. പിന്നീട് യാത്ര അവസാനിപ്പിച്ച് ഇറങ്ങി എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കുമ്പോഴായിരിക്കും ബാഗുകളെക്കുറിച്ച് ഓര്‍ക്കുക.

    ട്രെയിന്‍ യാത്രകളിലെ പോലെ തങ്ങളുടെ ബാഗുകള്‍ ഇടയ്ക്കിടെ പരിശോധിക്കുകയോ അവ സുരക്ഷിതമാണോയെന്ന് ആകുലപ്പെടുക്കുകയോ മറ്റോ വിമാനയാത്രയില്‍ ഉണ്ടാകുന്നില്ല. വിമാനയാത്രയില്‍ നമ്മള്‍ ലഗേജുകളെക്കുറിച്ച് അശ്രദ്ധരാണ്. കാരണം ആരും ആകാശത്തിലൂടെ നമ്മുടെ ബാഗുകളുമായി ഓടിപ്പോകാന്‍ പോകുന്നില്ലല്ലോ. പക്ഷെ ചിലപ്പോഴൊക്കെ എയര്‍ലൈന്‍ കമ്പനികള്‍ യാത്രികരുടെ ബാഗുകള്‍ ഒന്നിച്ച് കൊണ്ടുപോകുമ്പോള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

    വിമാനത്തിനുള്ളില്‍ ഈ ലഗേജ് കാരിയര്‍ എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് ചിലയാളുകളെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. ഇതിനെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും താല്‍പ്പര്യമുണ്ടായിട്ടുണ്ടെങ്കില്‍, അത് നിവര്‍ത്തിക്കാന്‍ ഇതാ ഒരു അവസരം. എയര്‍ലൈന്‍ ലഗേജ് ഹാന്‍ഡ്‌ലറായി ജോലി ചെയ്യുന്ന ഒരു ടിക് ടോക്കറാണ് തന്റെ ജോലി സ്ഥലത്തെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്ന ആ 'രഹസ്യം' വെളിപ്പെടുത്തിയിരിക്കുന്നത്.

    ടിക്ക് ടോക്കില്‍ @clt_vip എന്ന പേരില്‍ അക്കൗണ്ട് ഉപയോഗിക്കുന്ന സ്റ്റീഫന്‍ എന്ന വ്യക്തിയാണ് പാസഞ്ചര്‍ ബാഗുകള്‍ ഫ്ലൈറ്റുകളില്‍ എങ്ങനെയാണ് കൈക്കാര്യം ചെയ്യുന്നതെന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ ബാഗുകള്‍ എങ്ങനെ അടുക്കിയിരിക്കുന്നു എന്ന് കാണിക്കുന്ന ഒരു ടൈംലാപ്സ് വീഡിയോയാണ് സ്റ്റീഫന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    വീഡിയോയിലെ അടിക്കുറിപ്പില്‍ കുറിച്ചിരിക്കുന്നത്, 'ഈ ആയിരങ്ങളില്‍ ഒന്നാണ് നിങ്ങളുടെ ബാഗ്. ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും യാത്ര ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ ബാഗിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ? മിക്കവാറും സാധ്യതയില്ല' എന്നാണ്.

    വിമാനത്തിനകത്തെ ഒരു ഒഴിഞ്ഞ ഇടുങ്ങിയ ഭാഗം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ആ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ലഗേജ് സുഗമമായി കൊണ്ടുപോകാന്‍ ഒരു പ്ലാറ്റ്ഫോം സജ്ജീകരിക്കുന്നതും തുടര്‍ന്ന് ബാഗുകള്‍ ഒരു സ്റ്റാക്കില്‍ ക്രമീകരിക്കുന്നതും ഒക്കെ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. യുട്യൂബ് ഉള്‍പ്പെടെ നിരവധി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ ടിക് ടോക്ക് വീഡിയോ പങ്ക് വയ്ക്കപ്പെട്ടിരുന്നു.


    സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഈ ക്ലിപ്പിന് ധാരാളം പ്രതികരണങ്ങളായിരുന്നു വന്നത്. തങ്ങള്‍ പ്രതീക്ഷിക്കുന്ന എന്തോ ഒന്ന് വീഡിയോയില്‍ കാണിക്കുന്നുവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ മറ്റുചിലര്‍ കുറിച്ചത് തങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സൗമ്യമായിട്ടാണ് ബാഗുകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ്. ലഗേജ് ഹാന്‍ഡ്‌ലര്‍മാരും വീഡിയോയ്ക്ക് അഭിനന്ദന പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്.

    വീഡിയോയിലെ എയര്‍ലൈന്‍ ലഗേജ് ഹാന്‍ഡ്‌ലര്‍ അസുഖകരമായ ജോലിയാണ് ചെയ്യുന്നതെന്നും, തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ എങ്ങനെയാണ് നിങ്ങള്‍ വിമാനത്തില്‍ കയറ്റുന്നതെന്നും ഒക്കെ ചിലര്‍ കമന്റില്‍ ചോദിച്ചപ്പോള്‍ ഇടുങ്ങിയ സ്ഥലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥകളെക്കുറിച്ചും ചിലര്‍ ഓര്‍മ്മിപ്പിച്ചു. ഇത്തരത്തില്‍ ഒട്ടേറേ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
    Published by:Jayashankar AV
    First published: