നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വേദനയുടെയും കഠിനാധ്വാനത്തിന്റെയും ട്രാൻസ്ഫോർമേഷൻ; ഉണ്ണി മുകുന്ദൻ 93ൽ നിന്നും 75ലേക്ക് എത്തിയതിങ്ങനെ

  വേദനയുടെയും കഠിനാധ്വാനത്തിന്റെയും ട്രാൻസ്ഫോർമേഷൻ; ഉണ്ണി മുകുന്ദൻ 93ൽ നിന്നും 75ലേക്ക് എത്തിയതിങ്ങനെ

  How Unni Mukundan went from 93 kgs to 75 kilos | ശാരീരിക വേദനകൾ സഹിച്ചുകൊണ്ടൊരു ട്രാൻസ്ഫോർമേഷൻ. ഉണ്ണി 93ൽ നിന്നും 75 കിലോയിൽ എത്താൻ നേരിട്ട കഷ്‌ടപ്പാടുകളുടെ വീഡിയോ

  ഉണ്ണി മുകുന്ദന്റെ ട്രാൻസ്ഫോർമേഷൻ

  ഉണ്ണി മുകുന്ദന്റെ ട്രാൻസ്ഫോർമേഷൻ

  • Share this:
   നടൻ ഉണ്ണി മുകുന്ദൻ 'മേപ്പടിയാൻ' സിനിമയ്ക്കായി കുടവയറ്‌ കൂട്ടി, ശരീരഭാരം വർധിപ്പിച്ചതും, സിനിമക്കായുള്ള കാത്തിരിപ്പിനിടെ കോവിഡും ലോക്ക്ഡൗണും ഉണ്ടായി ഷൂട്ടിംഗ് നീളുകയും ഒക്കെ ചെയ്തത് വാർത്തയായിരുന്നു. തുടക്കം മുതലേ ഉണ്ണിക്ക് മുന്നിൽ പ്രതിസന്ധികൾ തീർത്ത സിനിമയായിരുന്നു 'മേപ്പടിയാൻ'.

   ഇത്രയും കഷ്‌ടപ്പാടുകൾ സഹിച്ച ശേഷവും ഉണ്ണിക്ക് തീർത്തും അവിചാരിതമായി സിനിമയുടെ നിർമ്മാതാവായി മാറേണ്ടി വന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം വിജയദശമി നാളിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കുടുംബ ചിത്രമായ 'മേപ്പടിയാൻ' വിഷു റിലീസ് ആയി തിയേറ്ററിലെത്തിക്കാം എന്ന പ്ലാനിനു മുന്നിൽ തിയേറ്ററുകളുടെ വാതായനങ്ങൾ വീണ്ടും അടയ്ക്കപ്പെട്ടു.

   എല്ലാത്തിലുമുപരി ഉണ്ണി പരീക്ഷണങ്ങൾ നേരിട്ടത് 'മേപ്പടിയാൻ' സിനിമയിലെ നാട്ടിൻപുറത്തുകാരൻ നായകനായ ജയകൃഷ്ണനാവാൻ വേണ്ടി നടത്തിയ ശരീരഭാരം കുറയ്ക്കാനായി നേരിട്ട കഷ്‌ടപ്പാടുകളാണ്. 93 കിലോയായിരുന്നു ഉണ്ണിക്ക് അന്ന് ശരീരഭാരം. ഈ വർഷത്തിന്റെ തുടക്കത്തിൽ, ഒരു ഫിറ്റ്നസ് ചലഞ്ചിലൂടെ ഉണ്ണി ആ ശരീരഭാരം മുഴുവനും വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ടുതന്നെ മൂന്നു മാസ കാലയളവിനുള്ളിൽ കുറച്ച കാര്യവും വാർത്തയായി. പക്ഷെ അതെങ്ങനെ എന്ന് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ അത് നേരിട്ടു കാണാം.   ഉണ്ണി ജിമ്മിൽ പോയി തടികുറച്ചു എന്ന് അത്ര എളുപ്പം പറയാൻ പറ്റില്ല. നല്ലതുപോലെ ശാരീരിക വേദനകൾ താങ്ങി ഉണ്ണി ഇതിനിടയിൽ കളരിപ്പയറ്റും അഭ്യസിച്ചിരുന്നു. തന്റെ പ്രധാന വീക്നെസ് ആയ ജിമ്മിലേക്കു പോയത് അതിനു ശേഷം മാത്രമാണ്. ചില കളരിമുറകളിൽ ഉണ്ണി അറിയാതെ നിലവിളിച്ചുപോകുന്നുണ്ട്. മാമാങ്കത്തിലെ പോരാളിയുടെ സിക്സ് പാക്കിൽ നിന്നുമാണ് ജയകൃഷ്ണന്റെ രൂപത്തിലേക്ക് കടക്കാൻ ഉണ്ണി മനസ്സില്ലാമനസ്സോടു കൂടി സമ്മതം മൂളിയതെന്ന കാര്യവും വിസ്മരിച്ചുകൂടാ.

   എന്തുവന്നാലും തന്റെ തീരുമാനത്തിൽ നിന്നും കടുകിട വ്യതിചലിക്കാൻ ഉണ്ണി തയാറായില്ല. കളരിയും, ജിമ്മും, ഡയറ്റും ചേർന്നതും മനസ്സിൽ എഴുതിക്കുറിച്ചതുപോലെ തന്നെ ഉണ്ണി ശരീരത്തെ തന്റെ വരിധിക്കാക്കി. ജിം എന്നാൽ പ്രോടീൻ പൗഡർ എന്ന അന്ധവിശ്വാസത്തെ ഉണ്ണി കാറ്റിൽപ്പറത്തും. പ്രോടീൻ പൗഡറിന് പകരം വേണ്ടത് എന്തെന്നും ഉണ്ണി പറഞ്ഞു തരും. വാങ്ങാൻ കിട്ടില്ല, പക്ഷെ സ്വയം നിർമ്മിച്ചെടുക്കാം. പ്രതിബദ്ധത, സമർപ്പണം, പിന്നെ അൽപ്പം വാശിയുമായാൽ നന്ന്. എല്ലാം ചേർന്നാൽ ലക്‌ഷ്യം കാണാം. 93ൽ നിന്നും ഉണ്ണി നേരെ ചെന്നെത്തിയത് 75 കിലോയിലേക്കാണ്.

   Summary: A video showcasing how Unni Mukundan underwent a mind-blowing transformation after gaining so much of weight for his character in the movie Meppadiyan has been out. The actor weighed 93 kilos to play a village boy in a family. Later, he shed those extra pounds to hit 75 kilos
   Published by:user_57
   First published:
   )}