നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അമർനാഥ് യാത്ര മുതൽ വൈഷ്ണോ ദേവി വരെ: കോവിഡ് കാലത്ത് തീർത്ഥാടനങ്ങൾ ഓൺലൈനായി നടത്താം

  അമർനാഥ് യാത്ര മുതൽ വൈഷ്ണോ ദേവി വരെ: കോവിഡ് കാലത്ത് തീർത്ഥാടനങ്ങൾ ഓൺലൈനായി നടത്താം

  പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ നടക്കുന്ന ചടങ്ങുകളെല്ലാം ഇത്തവണ ഓൺലൈൻ വഴി സംപ്രേക്ഷണം ചെയ്യും

  തീർത്ഥാടന കേന്ദ്രങ്ങൾ ഓൺലൈൻ ആയി സന്ദർശിക്കാം

  തീർത്ഥാടന കേന്ദ്രങ്ങൾ ഓൺലൈൻ ആയി സന്ദർശിക്കാം

  • Share this:
   കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാന സർക്കാരുകളും തീർത്ഥാടന കേന്ദ്രങ്ങളും വർഷാവർഷം നടത്താറുണ്ടായിരുന്ന പ്രധാന ആഘോഷപരിപാടികളെല്ലാം ഈ വർഷം താൽക്കാലികമായി നിർത്തി വയ്ക്കുകയുണ്ടായി. തുടർച്ചയായി രണ്ടാം വർഷവും അമർനാഥ് തീർത്ഥാടനം നിർത്തി വയ്ക്കുന്നതായി ജമ്മു കാശ്മീരിലെ ലെഫ്‌നന്റ് ഗവർണർ മനോജ് സിംഹ ജൂൺ 21-ന് അറിയിച്ചു.

   എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാത്ത വിധത്തിൽ ഭക്തർക്ക് ഈ പുണ്യസ്ഥലങ്ങളിലേക്ക് വിർച്വൽ സന്ദർശനം നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കപ്പെടുന്നത്. ചാർ ധം യാത്ര മുതൽ വൈഷ്ണോ ദേവി വരെ ഈ പുണ്യ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങുകളെല്ലാം ഇത്തവണ ഓൺലൈൻ വഴി സംപ്രേക്ഷണം ചെയ്യും.

   ചാർ ധം യാത്ര
   ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചാർ ധം എന്നറിയപ്പെടുന്ന പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര പൊതുവെ മഹാവിഷ്ണു ആരാധനാ മൂർത്തിയായി നിലകൊള്ളുന്ന ബദ്രീനാഥ് ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുക. കേദാർനാഥിനും ബദ്രീനാഥിനും ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് പോർട്ടലുകൾ ആരംഭിച്ചതിനാൽ ആരതി പോലെയുള്ള ചടങ്ങുകൾ തത്സമയം ഭക്തർക്ക് ഓൺലൈൻ വഴി കാണാൻ കഴിയും. മെയ് 14-ന് ആരംഭിക്കുന്ന യാത്ര നവംബർ 19 വരെ നീണ്ടുനിൽക്കും. ചാർ ധം യാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകളും പൂജകളും ഈ ക്ഷേത്രങ്ങളിലെ നാല് പൂജാരികൾ മാത്രമാണ് ഇത്തവണ നിർവഹിക്കുക.   അമർനാഥ് യാത്ര
   ജമ്മു കാശ്മീർ ഭരണകൂടം ഈ തീർത്ഥാടനയാത്രയ്ക്കുള്ള രജിസ്‌ട്രേഷൻ ഈ വർഷം താൽക്കാലികമായി നിർത്തി വെച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും രാവിലെയും വൈകുന്നേരവും നടക്കുന്ന ആരതികൾ തത്സമയം സംപ്രേക്ഷണം ചെയ്യും. അപ്പപ്പോഴുള്ള വിവരങ്ങൾ അറിയാനും വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാനും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഭക്തർക്ക് ശ്രീ അമർനാഥ്ജി യാത്ര ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

   പുരി രഥയാത്ര
   കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി ഇടപെട്ടാണ് രഥയാത്ര നിർത്തിവെച്ചത്. അതിനാൽ, അതിന്റെ 143 വർഷങ്ങൾ നീണ്ട ചരിത്രത്തിൽ ആദ്യമായി രഥയാത്രയ്ക്ക് ആളുകൾ ടി വിയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും സാക്ഷ്യം വഹിച്ചു. ഈ വർഷവും അതുപോലെ തന്നെ രഥയാത്ര ഓൺലൈൻ ആയി കാണാൻ കഴിയും.

   വൈഷ്ണോ ദേവി
   വൈഷ്ണോ ദേവി സന്ദർശിക്കാൻ പ്രത്യേകം സമയമൊന്നുമില്ല. കഴിഞ്ഞ വർഷം മാത വൈഷ്ണോ ദേവി ക്ഷേത്രം ഒരു മൊബൈൽ ആപ്പ് ആരംഭിച്ചിരുന്നു. അതിലൂടെ ഭക്തർക്ക് തത്സമയം ദേവിയുടെ ദർശനം ലഭിച്ചു. സ്പീഡ് പോസ്റ്റിലൂടെ പൂജയുടെ പ്രസാദം വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യവും ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.

   കാശിയാത്ര
   ഈ വർഷം കാശിയാത്രയിൽ പങ്കെടുക്കണമെന്ന് കരുതിയിരുന്നവർക്ക് വെബ്‌സൈറ്റിൽ നിന്നും എല്ലാ വിഷ്ണു ക്ഷേത്രങ്ങളുടെയും 360 ഡിഗ്രി ദൃശ്യങ്ങൾ കാണാൻ കഴിയും.

   ഹരിദ്വാർ
   പുണ്യനദിയിൽ മുങ്ങിനിവരാൻ കഴിയില്ലെങ്കിലും ഒരു ക്ലിക്കിലൂടെ നിങ്ങൾക്ക് ഒരു പൂജാരിയെ ലഭിക്കുകയും അദ്ദേഹം ഓൺലൈൻ ആയി നിങ്ങളെ സ്നാനഘട്ടങ്ങൾ കാണിക്കുകയും ചെയ്യും. നിങ്ങൾക്ക് സവിശേഷമായ ദർശനം ലഭിക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ പ്രസാദം വീട്ടിലെത്തിച്ചു തരികയും ചെയ്യും.
   Published by:user_57
   First published:
   )}