'അദ്ദേഹത്തിന്‍റെ സ്റ്റെപ്പുകൾ പഠിച്ച് നൃത്തം ചെയ്യണം' പിപിഇ കിറ്റിനുള്ളിൽ നൃത്തച്ചുവട് വച്ച ഡോക്ടറെ അഭിനന്ദിച്ച് ഋതിക് റോഷൻ

കൊറോണ രോഗികൾക്കായി പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി ഒരു വിർച്വൽ ഡാൻസ് ഷോ നടത്തണമെന്നാണ് ആരാധകർ താരത്തോട് ആവശ്യപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: October 20, 2020, 10:42 AM IST
'അദ്ദേഹത്തിന്‍റെ സ്റ്റെപ്പുകൾ പഠിച്ച് നൃത്തം ചെയ്യണം' പിപിഇ കിറ്റിനുള്ളിൽ നൃത്തച്ചുവട് വച്ച ഡോക്ടറെ അഭിനന്ദിച്ച് ഋതിക് റോഷൻ
കൊറോണ രോഗികൾക്കായി പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി ഒരു വിർച്വൽ ഡാൻസ് ഷോ നടത്തണമെന്നാണ് ആരാധകർ താരത്തോട് ആവശ്യപ്പെടുന്നത്.
  • Share this:
പിപിഇ കിറ്റിനുള്ളിൽ നൃത്തച്ചുവടുകളുമായെത്തിയ ഒരു ഡോക്ടറുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഗികളെ സന്തോഷിപ്പിക്കുന്നതിനായി അസമിലെ സിൽച്ചർ മെഡിക്കൽ കോളജ് ഇ എൻ റ്റി സർജൻ ഡോ.അരൂപ് സേനാപതിയാണ് മനോഹരമായ നൃത്തം അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഡോ.സയ്യീദ് ഫൈസാൻ അഹമ്മദ് എന്നയാൾ പോസ്റ്റ് ചെയ്ത ആ വീഡിയോ വൈറലാവുകയും ചെയ്തു.

Also Read-ജോലിക്ക് നിന്ന് വീട്ടിലെ ഒന്നരക്കോടിയോളം രൂപയുടെ ആഭരണം മോഷ്ടിച്ച് ട്രെയിനിൽ കടന്ന് യുവാവ്; ഫ്ലെറ്റിലെത്തി പിടികൂടി പൊലീസ്

'എന്‍റെ കോവിഡ് ഡ്യൂട്ടി സഹപ്രവർത്തകൻ ഡോ.അരൂപ് സേനാപതി കോവിഡ് രോഗികളെ സന്തോഷിപ്പിക്കുന്നതിനായി അവർക്ക് മുന്നില്‍ നൃത്തം ചെയ്യുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ഋതിക് റോഷന്‍റെ 'വാർ' എന്ന ചിത്രത്തിലെ 'ഗുംഗ്രു'എന്ന ഗാനത്തിനായിരുന്നു ഡോക്ടർ ചുവടു വച്ചത്. വൈറലായി വീഡിയോ അഭിനന്ദിച്ച് ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത് ബോളിവുഡ് താരം ഋതിക് റോഷൻ തന്നെയാണ്.ഡാൻസ് വീഡിയോ പങ്കുവച്ച ഋതിക്, ഈ സ്റ്റെപ്പുകൾ പഠിച്ച് അരൂപിന്‍റെ അത്രയും മനോഹരമായി ഒരു ദിവസം ഡാന്‍സ് ചെയ്യണമെന്നാണ് ട്വിറ്ററിൽ കുറിച്ചത്. ഋതികിന്‍റെ ഈ ട്വീറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.കൊറോണ രോഗികൾക്കായി പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി ഒരു വിർച്വൽ ഡാൻസ് ഷോ നടത്തണമെന്നാണ് ആരാധകർ താരത്തോട് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഒരു പരിപാടി നടത്തുമ്പോൾ ധാരാളം സ്പോണ്‍സർമാരെ ലഭിക്കുമെന്നും ആ തുക പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നുമാണ് ചില നെറ്റിസൺസിന്‍റെ ആശയം.
Published by: Asha Sulfiker
First published: October 20, 2020, 10:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading