• HOME
  • »
  • NEWS
  • »
  • buzz
  • »
  • Hrithik Roshan | ആരാധകന്റെ കാൽ തൊട്ട് ഋതിക് റോഷൻ; താരത്തിന്റെ എളിമയെ വാഴ്ത്തി സോഷ്യൽ മീഡിയ

Hrithik Roshan | ആരാധകന്റെ കാൽ തൊട്ട് ഋതിക് റോഷൻ; താരത്തിന്റെ എളിമയെ വാഴ്ത്തി സോഷ്യൽ മീഡിയ

മുംബൈയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. വീഡിയോ ദൃശ്യം പുറത്ത്

ഋതിക് റോഷൻ, വീഡിയോ ദൃശ്യം

ഋതിക് റോഷൻ, വീഡിയോ ദൃശ്യം

  • Last Updated :
  • Share this:
    ആരാധകന്റെ കാലിൽ തൊടുന്ന നടൻ ഋതിക് റോഷന്റെ (Hrithik Roshan) വീഡിയോ ശ്രദ്ധ നേടുന്നു. ബോളിവുഡ് താരം ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയിൽ നടന്ന ഫിറ്റ്നസ് പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. ആവേശഭരിതമായ ജനക്കൂട്ടത്തിനിടയിൽ ഒരു മത്സര വിജയി താരത്തിന്റെ ആരാധകനായിരുന്നു. വേദിയിൽ കയറി തന്റെ കാലിൽ തൊട്ടപ്പോൾ നടൻ അത്ഭുതപ്പെടുകയും ചെയ്തു. എന്നാൽ ഏവരെയും അമ്പരപ്പിക്കുന്ന കാര്യമാണ് സൂപ്പർ സ്റ്റാർ അടുത്തതായി ചെയ്തത്. അദ്ദേഹം മുന്നോട്ട് പോയി ആരാധകന്റെ കാലിൽ തൊട്ടതും സദസ്സ് ഇളകിമറിഞ്ഞു.

    ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വീഡിയോയിൽ, ചില മത്സര വിജയികൾക്ക് ഋതിക് ഗുഡി ബാഗുകൾ സമ്മാനിക്കുന്നത് കാണാം. മേൽപ്പറഞ്ഞ ആരാധകൻ സ്റ്റേജിലേക്ക് വരുമ്പോൾ, ആദ്യം നടനെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ സ്പർശിക്കുന്ന കാഴ്ചയാണുള്ളത്. തന്റെ മൊബൈൽ ഫോണിൽ അയാൾ ഋതിക്കിനോട് എന്തോ കാണിക്കാൻ തുടങ്ങുമ്പോൾ ഋതിക് ആ യുവാവിന്റെ പാദങ്ങളിൽ തൊടാൻ കുനിഞ്ഞു. വേദിയിലെ ആതിഥേയർ അത്ഭുതത്തോടെ പുഞ്ചിരിക്കുമ്പോൾ കാണികൾ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണുള്ളത്. (വീഡിയോ ചുവടെ കാണാം)




    നിയോൺ ഗ്രീൻ ടീ ഷർട്ടും വെള്ള ട്രാക്കും ധരിച്ച ഋതിക് പരിപാടിയിൽ ആകർഷണീയനായി കാണപ്പെട്ടു. ആരാധകർക്കും നടനെ അഭിനന്ദിക്കുന്നത് തടയാനായില്ല.

    ഋതിക് റോഷൻ തന്റെ പുതിയ ചിത്രം 'വിക്രം വേദ'യുടെ റിലീസിന് ഒരുങ്ങുകയാണ്. പുഷ്‌കറും ഗായത്രിയും സംവിധാനം ചെയ്ത 2017-ലെ തമിഴ് ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അദ്ദേഹം സെയ്ഫ് അലി ഖാനൊപ്പം അഭിനയിക്കും.

    YNOT സ്റ്റുഡിയോസ്, ഫ്രൈഡേ ഫിലിം വർക്ക്സ്, ടി-സീരീസ് ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആർ. മാധവനും വിജയ് സേതുപതിയും അഭിനയിച്ച് അതേ പേരിൽ 2017-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ റീമേക്കാണ്.

    “തുടക്കത്തിൽ തന്നെ നിർമ്മാതാക്കളും ഞങ്ങളും കഥാപാത്രങ്ങൾക്ക് അനുയോജ്യമായ മികച്ച അഭിനേതാക്കളെ തിരയുകയായിരുന്നു. ഋതിക്കും സെയ്ഫുമായിരുന്നു പ്രധാന പരിഗണനയിൽ. ഇരുവരും നല്ല അഭിനേതാക്കളും സിനിമയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരുമാണ്. അത് എല്ലായ്പ്പോഴും സീനിൽ വർക്ക് ചെയ്യുന്നതായിരുന്നു. അഭിനേതാക്കൾ എന്ന നിലയിൽ, അവർ തിരക്കഥയിൽ വളരെയധികം ഇടപെട്ടിരുന്നു," സംവിധായകർ ഒരഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.

    ചിത്രം സെപ്തംബർ 30 ന് റിലീസ് ചെയ്യാനിരിക്കെ, ദീപിക പദുക്കോണിനൊപ്പം ആക്ഷൻ ഡ്രാമ ചിത്രമായ ഫൈറ്ററിലും ഋതിക് പ്രത്യക്ഷപ്പെടും. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന YRF ചിത്രം 2023-ന്റെ തുടക്കത്തിൽ റിലീസ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    Summary: Hrithik Roshan touches the feet of a fan boy during an event and internet hails him the humblest
    Published by:user_57
    First published: