• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബാത്റൂമിലിടുന്ന ചെരുപ്പിന് വില 9000 രൂപ; പരമാവധി 150 എന്ന് സോഷ്യൽ മീഡിയ

ബാത്റൂമിലിടുന്ന ചെരുപ്പിന് വില 9000 രൂപ; പരമാവധി 150 എന്ന് സോഷ്യൽ മീഡിയ

നീല നിറത്തിലുള്ള ചെരിപ്പില്‍ ബ്രാന്‍ഡ് മുദ്രണം ചെയ്തതൊഴിച്ചാല്‍ ഹവായ് ചപ്പലുകളില്‍ യാതൊരു വ്യത്യാസവുമില്ല

  • Last Updated :
  • Share this:
    ആഡംബര ബ്രാന്‍ഡായ ഹ്യൂഗോ ബോസിന്റെ (Hugo Boss) ഒരു ചെരുപ്പാണ് (Slipper) ഇപ്പോള്‍ സോഷ്യല്‍ മീഡയിയിലെ ചർച്ചാ വിഷയം. ചെരിപ്പിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ (Social media) ചെരിപ്പ് വൈറലാകാന്‍ കാരണം. 8,990 രൂപയാണ് ഈ സ്ലിപ്പറിന് കമ്പനി നൽകിയിരിക്കുന്ന വില.

    ഇത്ര വില ഇടാക്കുമ്പോള്‍ വളരെ ആഡംബരം നിറഞ്ഞതും മനോഹരമായ ഡിസൈനോടും കൂടിയ ചെരിപ്പാണിതെന്ന് കരുതിയാല്‍ തെറ്റി. സാധാരണ ഒരു സ്ലിപ്പറിനാണ് കമ്പനി ഇത്രയും വില ഈടാക്കുന്നത്. ഇതോടെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ബാത്റൂമില്‍ ഉപയോഗിക്കുന്ന ചെരിപ്പിനാണ് ഈ വിലയെന്ന് പലരും കമന്റ് ചെയ്തു.


    നീല നിറത്തിലുള്ള ചെരിപ്പില്‍ ബ്രാന്‍ഡ് മുദ്രണം ചെയ്തതൊഴിച്ചാല്‍ ഹവായ് ചപ്പലുകളില്‍ നിന്ന് ഈ ചെരിപ്പുകള്‍ക്ക് യാതൊരു വ്യത്യാസവുമില്ലെന്നും ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ പറഞ്ഞു.

    Also Read- ഒരു ലക്ഷം രൂപ വിലയുള്ള കുട; പക്ഷേ മഴയത്ത് ചൂടിയാൽ നനയും!

    പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ കമന്റുമായി രംഗത്തെത്തി.'150 രൂപയില്‍ കൂടുതല്‍ ഈ ചെരിപ്പിന് വില നല്‍കാനാകില്ലെന്ന്' ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. 'ഞാന്‍ ഒരു കോടീശ്വരന്‍ ആയാലും, ഈ തുകയ്ക്ക് ഒരു ചെരിപ്പ് വാങ്ങില്ല. ഇത്തരം സ്ലിപ്പറുകള്‍ക്ക് പാരഗണ്‍ 100 രൂപയാണ് ഈടാക്കുന്നതെന്ന്' മറ്റൊരാള്‍ കമന്റ് ചെയ്തു.


    അതേസമയം, ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ,15,450 രൂപ വിലയുള്ള ഒരു സാധാരണ ഷോര്‍ട്ട്‌സിന്റെ പോസ്റ്റ് ട്വിറ്ററില്‍ വൈറലായിരുന്നു. ഇതിന് പുറമെ, 11,450 രൂപ വിലയുള്ള ഒരു ഷര്‍ട്ടും അടുത്തിടെ ചര്‍ച്ചയായിരുന്നു.

    അടുത്തിടെ ലൈഗര്‍ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിന് മുംബൈയിലെത്തിയ നടന്‍ വിജയ് ദേവരകൊണ്ടയുടെ ചെരുപ്പ് എങ്ങും ചര്‍ച്ചാവിഷയമായിരുന്നു. കാഷ്വല്‍ ലുക്കില്‍ സ്ലിപ്പറുകളാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇതിലൂടെ തങ്ങളുടെ ബാഗിനും പേഴ്സിനും വരെ പതിനായിരങ്ങളും ലക്ഷങ്ങളും ചിലവിടുന്ന താരങ്ങള്‍ക്കിടയില്‍ വിജയ് വ്യത്യസ്തനാവുകയാണ് ചെയ്തത്.


    മുംബൈയില്‍ നടന്ന ചടങ്ങില്‍ നടന്‍ രണ്‍വീര്‍ സിംഗ് വിജയുടെ ലുക്കിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. 199 രൂപ വിലയുള്ള ചപ്പല്‍സാണ് വിജയ് ധരിച്ചതെന്നാണ് അദ്ദേഹത്തിന്റെ സ്‌റ്റൈലിസ്റ്റ് ഹര്‍മന്‍ കൗര്‍ പറഞ്ഞത്.

    വിജയ്ക്ക് മുമ്പ് കരീനയുടെ ചെരിപ്പും ഇത്തരത്തിൽ ചര്‍ച്ച വിഷയമായിട്ടുണ്ട്. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കെ താരം ഹാലോവീന്‍ പാര്‍ട്ടിക്കിടെ ധരിച്ച ചെരിപ്പാണ് ചര്‍ച്ചാ വിഷയമായത്. ഇളം മഞ്ഞ നിറത്തിലുള്ള ചതുരാകൃതിയിലുള്ള ചെരിപ്പാണ് കരീന ധരിച്ചിരുന്നത്‌.

    ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് ബോറ്റേഗ വെനറ്റയാണ് ഈ ചെരിപ്പിന്റെ നിര്‍മ്മാതാക്കള്‍. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിലും വ്യത്യസ്തമാണ്. 1430 അമേരിക്കന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1,06,600) ആണ് ഈ ചെരിപ്പിന്റെ വിലയെന്ന് ഫാഷന്‍ രംഗത്തുള്ളവർ പറയുന്നു.

    ശ്രുതി സാഞ്ചെട്ടി ഡിസൈന്‍ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സിലാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. വസ്ത്രം മനോഹരമായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ ചെരിപ്പിലായിരുന്നു.
    Published by:Naseeba TC
    First published: