HOME » NEWS » Buzz » HUMAN SCREAMS ARE SIGNS OF MORE THAN JUST FEAR MM

മനുഷ്യന്റെ നിലവിളികൾക്ക് ഭീതിയല്ലാതെ അഞ്ച് വികാരങ്ങൾ കൂടി പ്രകടിപ്പിക്കാൻ കഴിയുമെന്ന് പഠനം

ആറ് വ്യത്യസ്തമായ വികാരങ്ങൾ പ്രകടിപ്പിക്കാനായി മനുഷ്യർ നിലവിളിക്കാറുണ്ട് എന്ന് പഠനം

News18 Malayalam | news18-malayalam
Updated: April 19, 2021, 11:12 AM IST
മനുഷ്യന്റെ നിലവിളികൾക്ക് ഭീതിയല്ലാതെ അഞ്ച് വികാരങ്ങൾ കൂടി പ്രകടിപ്പിക്കാൻ കഴിയുമെന്ന് പഠനം
(പ്രതീകാത്മക ചിത്രം)
  • Share this:
മനുഷ്യന്റെ നിലവിളി ഭയമല്ലാതെ മറ്റു ചില വികാരങ്ങളുടെ കൂടി സൂചകമാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. മുമ്പ് കരുതിയതിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ നിലവിളി വൈവിധ്യങ്ങൾ നിറഞ്ഞതാണെന്നും പഠനം അടിവരയിടുന്നു. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ ആസന്നമായ ഭീഷണിയെക്കുറിച്ചുള്ള ഭീതി മൂലമോ പരിക്ക് പറ്റിയതിനെ തുടർന്നുണ്ടാകുന്ന വേദന മൂലമോ മാത്രമല്ല നിലവിളിക്കുന്നത്. സന്തോഷം, ആവേശം എന്നീ വികാരങ്ങളും പലപ്പോഴും ആക്രമണോത്സുകതയും പ്രകടിപ്പിക്കാനും മനുഷ്യർ നിലവിളിക്കാറുണ്ടത്രെ!

സ്വതന്ത്ര ജേർണലായ 'പി എൽ ഓ എസ് ബയോളജി'യിൽ പ്രസിദ്ധീകരിച്ചപഠന റിപ്പോർട്ടിൽ, അപകടസൂചനയില്ലാത്ത നിലവിളികളെ തലച്ചോറ് കൂടുതൽ കാര്യക്ഷമതയോടെയാണ് കൈകാര്യം ചെയ്യുകയും മനസിലാക്കുകയും ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു. മുൻകാല പഠനങ്ങളിൽ ഗവേഷകരുടെ ശ്രദ്ധ പ്രധാനമായും അപകടസൂചന ഉൾക്കൊള്ളുന്ന നിലവിളികളിൽ ആയിരുന്നതുകൊണ്ട് നിലവിളികളുടെ വൈവിധ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ല. എന്നാൽ, നിലവിളികളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവിന്റെ കാര്യത്തിൽ ഉണ്ടായ ഈ വിടവ് നികത്താനാണ് വിവിധ പരീക്ഷണങ്ങളിലൂടെ ഈ പഠനം ശ്രമിക്കുന്നതെന്ന് യൂറീക്ക അലേർട്ടിൽ പ്രസിദ്ധീകരിച്ചഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സൂറിച്ച് സർവകലാശാലയിലെ മനഃശാസ്ത്ര വകുപ്പിലെ സാസ്ച്ച ഫ്രുഹോൾസിന്റെ നേതൃത്വത്തിലുള്ള പഠനസംഘം മനുഷ്യന്റെ നിലവിളിയുടെ പ്രേരകമായി പ്രവർത്തിക്കുന്ന കാരണങ്ങളെക്കുറിച്ചുള്ള വിശാലമായ അന്വേഷണമാണ് നടത്തിയത്. ആറ് വ്യത്യസ്തമായ വികാരങ്ങൾ പ്രകടിപ്പിക്കാനായി മനുഷ്യർ നിലവിളിക്കാറുണ്ട് എന്നാണ് പഠനസംഘം കണ്ടെത്തിയത്.

വേദന, ദേഷ്യം, ഭീതി, ആനന്ദം, സങ്കടം, സന്തോഷം എന്നിവയാണ് അവ. പരീക്ഷണത്തിന്റെ ഭാഗമായി ശ്രോതാക്കൾ അപകട സൂചനയില്ലാത്തതും പോസിറ്റീവ് ആയതുമായനിലവിളികൾക്ക് പിന്നിലെ കാരണങ്ങളോടാണ് കൂടുതൽ സംവേദനക്ഷമതയോടെയും കൃത്യതയോടെയും പ്രതികരിച്ചതെന്ന് ഗവേഷകസംഘത്തിന്റെ നേതൃത്വം വഹിക്കുന്ന ഫ്രുഹോൾസ് പറഞ്ഞു.12 ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നാല് പരീക്ഷണങ്ങളാണ് പഠനസംഘംനടത്തിയത്. പരീക്ഷണത്തിൽ പങ്കാളികളായ 12 പേരുടെയും, വിവിധ സാഹചര്യങ്ങളിലുള്ള നിലവിളികൾ പരിശോധിക്കുകയായിരുന്നു സംഘം. ആ നിലവിളികളുടെ വൈകാരിക സ്വഭാവം എന്താണെന്ന് കണ്ടെത്തി അതനുസരിച്ചുള്ളവർഗീകരണം നടത്തി. നിലവിളിക്കുമ്പോഴുള്ള സമയത്തെ തലച്ചോറിന്റെ പ്രവർത്തനം അറിയാനായി മാഗ്നെറ്റിങ് റെസൊണൻസ് ഇമേജിങ്സ്കാനിങ്ങിനും അവരെ വിധേയരാക്കി.

"അപകട സൂചനയില്ലാത്ത നിലവിളികൾ കേൾക്കുമ്പോഴാണ് തലച്ചോറിന്റെ ഫ്രണ്ടൽ, ഓഡിറ്ററി, ലിംബിക് മേഖലകൾ കൂടുതൽ പ്രവർത്തനക്ഷമമാവുകയും ന്യൂറൽ കണക്റ്റിവിറ്റി കാണിക്കുകയും ചെയ്തത്," ഫ്രുഹോൾസ് പറഞ്ഞു. സാമൂഹ്യ സാഹചര്യങ്ങളിലെ സങ്കീർണതകളും ന്യൂറോകോഗ്നിറ്റീവ് മുൻഗണനകളെ സ്വാധീനിക്കുന്നുണ്ട്.

നിലവിളികളുടെ രൂപത്തിൽ ആശയവിനിമയം ചെയ്യപ്പെടുന്ന ഭീഷണിയുടെയും അപായത്തിന്റെയും സൂചനകൾ തിരിച്ചറിയാനാണ് മനുഷ്യന്റെ തലച്ചോറിന് സവിശേഷമായ കഴിവുണ്ടായിരുന്നത് എന്നാണ് മുമ്പ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി, പരിണാമത്തിലൂടെകൂടുതൽ വ്യത്യസ്തവും വൈവിധ്യവുമായ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിൽ മനുഷ്യന്റെ നിലവിളികളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നതാണ് വസ്തുത.

"പോസിറ്റീവ് ആയ വികാരങ്ങൾ പ്രകടിപ്പിക്കാനായി നിലവിളിക്കാൻ കഴിയുന്ന ഏക ജീവിവർഗം ഒരുപക്ഷേ മനുഷ്യരായിരിക്കാം. മാത്രവുമല്ല, കാലക്രമേണ അപായ സൂചനയുള്ളനിലവിളികളേക്കാൾ പോസിറ്റീവ് ആയ നിലവിളികൾക്ക് കൂടുതൽ പ്രാധാന്യം കൈവരികയുംചെയ്തിട്ടുണ്ട്," ഫ്രുഹോൾസ് പറയുന്നു.

Keywords: Screaming, Human Screaming, Research, Fear, Psychology
നിലവിളി, മനുഷ്യന്റെ നിലവിളി, ഗവേഷണം, പഠനം, ഭീതി, മനഃശാസ്ത്രം
Published by: user_57
First published: April 19, 2021, 11:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories