നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മനുഷ്യത്വമാണ് വലുത്'; ഇസ്ലാം മതവിശ്വാസി നോമ്പുമുറിച്ചു; ഹിന്ദു സഹോദരന് രക്തം നൽകാൻ

  'മനുഷ്യത്വമാണ് വലുത്'; ഇസ്ലാം മതവിശ്വാസി നോമ്പുമുറിച്ചു; ഹിന്ദു സഹോദരന് രക്തം നൽകാൻ

  ഗുവാഹത്തിയിലെ സ്വാഗത് സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ ആശുപത്രിയിലെ ജീവനക്കാരനായ പനാവുള്ള അഹമ്മദ് ആണ് രക്തദാനത്തിനായി നോമ്പ് മുറിച്ചത്.

  News18

  News18

  • News18
  • Last Updated :
  • Share this:
   തൂലികാദേവി

   ഗുവാഹത്തി: വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാൻ മാസം പ്രാർത്ഥനയുടേതാണ്. ലോകമെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികൾ ഈ പുണ്യമാസത്തിൽ പകൽസമയം ആഹാരം ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. എന്തുതന്നെ വന്നാലും ഒരു വിശ്വാസി നോമ്പ് മുടക്കാറില്ല. എന്നാൽ ഇവിടെ ഒരു പുണ്യപ്രവർത്തിക്കായി ഒരു മുസ്ലിം സഹോദരന് തന്റെ നോമ്പ് ഇടക്ക് മുറിക്കേണ്ടിവന്നു. അസമിലെ മംഗൾഡോയിയിൽ നിന്നുള്ള മുസ്ലിം മതവിശ്വാസിയായ പാനാവുള്ള അഹമ്മദ് ഖാനാണ് മതവിശ്വാസത്തെക്കാൾ വലുത് മനുഷ്യത്വമാണെന്ന് തെളിയിച്ചത്. പേരറിയാത്ത ഹിന്ദു യുവാവിന് ജീവൻ നഷ്ടപ്പെടാതിരിക്കാനാണ് സ്വന്തം രക്തം നൽകാൻവേണ്ടി അഹമ്മദ് നോമ്പുമുറിച്ചത്.

   അസമിലെ ദേമാജി ജില്ലയിലെ രഞ്ചൻ ഗൊഗോയി എന്നയാൾക്ക് രക്തം നൽകുന്നതിന് വേണ്ടിയാണ് അഹമ്മദ് നോമ്പ് മുറിച്ചത്. ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഗൊഗോയി. പാനാവുള്ള അഹമ്മദിന്റെ സുഹൃത്തായ തപാഷ് ഭഗവതിക്കാണ് രക്തം അന്വേഷിച്ചുള്ള ഫോണ്‍വന്നത്. രക്ത ദാതാക്കളുടെയും സോഷ്യൽ ആക്ചടിവിസ്റ്റുകളുടെയും കൂട്ടായ്മയായ 'ടീം ഹ്യുമാനിറ്റി' എന്ന പ്രസിദ്ധമായ ഫേസ്ബുക്ക് പേജിൽ അംഗമാണ് അഹമ്മദും തപാഷും.

   ട്യൂമർ നീക്കം ചെയ്ത രോഗിക്ക് അടിയന്തരമായി രക്തം വേണമെന്ന സന്ദേശമാണ് ഇവരെ തേടിയെത്തിയത്. ഒരു യൂണിറ്റ് ബി പോസിറ്റീവ് രക്തമാണ് വേണ്ടിയിരുന്നത്. നിരവധി പേരെ സമീപിച്ചെങ്കിലും രക്തം ലഭിച്ചില്ല. ഒടുവിൽ പനാവുള്ള സ്വയം രക്തദാനത്തിന് തീരുമാനമെടുത്തു. നോമ്പ് പിടിച്ചുകൊണ്ട് രക്തദാനം ചെയ്യാമോ എന്ന് മതപണ്ഡിതരോട് അദ്ദേഹം അന്വേഷിച്ചു. ആഹാരം കഴിക്കാതെ രക്തംദാനം ചെയ്യുന്നത് അപകടമാകും എന്ന് ചിലർ ഓർമിപ്പിച്ചു.‌ അങ്ങനെയാണ് നോമ്പ് മുറിച്ച് ഭക്ഷണം കഴിച്ചശേഷം രക്തം നൽകാൻ പാനാവുള്ള സ്വയം തയാറായത്.

   First published: