HOME » NEWS » Buzz » HUMANS COULD PRODUCE VENOMOUS SALIVA IN DISTANT FUTURE STUDY FINDS AA

സൂക്ഷിച്ചോ.. മനുഷ്യരുടെ ഉമിനീരും വിഷമായി മാറും!! പുതിയ ഗവേഷണ റിപ്പോർട്ട് ഇങ്ങനെ

അണലികളിലെ വിഷത്തിലെ ജീനുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞർ പാമ്പുകളിലെ വിഷഗ്രന്ഥികളും സസ്തനികളിലെ ഉമിനീർ ഗ്രന്ഥികളും തമ്മിലുള്ള തന്മാത്രാ ബന്ധം കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: April 1, 2021, 12:58 PM IST
സൂക്ഷിച്ചോ.. മനുഷ്യരുടെ ഉമിനീരും വിഷമായി മാറും!! പുതിയ ഗവേഷണ റിപ്പോർട്ട് ഇങ്ങനെ
News18
  • Share this:
വിദൂര ഭാവിയിൽ പരിണാമം സംഭവിച്ച് മനുഷ്യന്റെ ഉമിനീരും വിഷമായി മാറുമെന്ന് പുതിയ പഠന റിപ്പോർട്ട്. വായ്ക്കുള്ളിലെ പരിണാമത്തിന് ആവശ്യമായ ജനിതക അടിത്തറ സസ്തനികളിലും ഉരഗങ്ങളിലും ഉണ്ടെന്ന് ഓകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. അതിനാൽ മനുഷ്യർക്ക് ഭാവിയിൽ വിഷം തുപ്പാൻ കഴിഞ്ഞേക്കും. അണലികളിലെ വിഷത്തിലെ ജീനുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞർ പാമ്പുകളിലെ വിഷഗ്രന്ഥികളും സസ്തനികളിലെ ഉമിനീർ ഗ്രന്ഥികളും തമ്മിലുള്ള തന്മാത്രാ ബന്ധം കണ്ടെത്തി. ഇരകളെ കൊല്ലുന്നതിനും സ്വയം പ്രതിരോധത്തിനുമായി മൃഗങ്ങൾ ആയുധമാക്കിയിട്ടുള്ള പ്രോട്ടീന്റെ ഒരു കോക്ടെയ്ലാണ് വിഷമെന്ന് പഠനത്തിന്റെ ആദ്യ രചയിതാവായ അഗ്നീഷ് ബറുവ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

ചിലന്തികൾ, തേളുകൾ, ജെല്ലിഫിഷ്, പാമ്പുകൾ, ചില സസ്തനികൾ എന്നിങ്ങനെ വിവിധ മൃഗങ്ങൾക്ക് വിഷമുണ്ട്. ഈ വിഷയവുമായി ബന്ധുപ്പെട്ട മുൻ പഠനങ്ങളിൽ പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന ജീനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും ഈ പഠനത്തിൽ വ്യത്യസ്ത ജീനുകൾ എങ്ങനെ ഇടപെടുന്നുവെന്നാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. വിഷത്തിന്റെ ഉത്ഭവത്തിനു മുമ്പുണ്ടായിരുന്ന ജീനുകളെയാണ് അവർ പരിശോധിച്ചതെന്നും ബറുവ വിശദീകരിച്ചു.

Also Read ഡിവൈഎഫ്ഐ പ്രവർത്തകരെ സാക്ഷിയാക്കി മാനന്തവാടിയിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

തായ്‌വാൻ ഹാബു പാമ്പിന്റെ വിഷത്തെക്കുറിച്ച് പഠിച്ച സംഘം, ധാരാളം പ്രോട്ടീനുകൾ ഉൽ‌പാദിപ്പിച്ച് കോശങ്ങളെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മൂവായിരത്തോളം ഗ്രന്ഥികൾ പാമ്പിൽ കണ്ടെത്തി. ആദ്യകാല ഉമിനീർ ഗ്രന്ഥികളിൽ നിന്ന് വിഷ ഗ്രന്ഥികൾ പരിണമിച്ചു എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ തെളിവാണിതെന്ന് ബറുവ പറഞ്ഞു.

Also Read ഉറക്കം വന്നാൽ എവിടെയും ഉറങ്ങും, ഡാൻസിനിടെ സ്‌റ്റേജിൽ ഉറങ്ങി കൊച്ചു സുന്ദരി; വൈറൽ വീഡിയോ കാണാം

സസ്തനികളുടെ ഉമിനീർ ഗ്രന്ഥികളെയും ശാസ്ത്രജ്ഞർ പഠിക്കുകയും അവയുടെ ജീനുകൾക്ക് പാമ്പിന്റെ വിഷഗ്രന്ഥികളിൽ കാണപ്പെടുന്നതിന് സമാനമായ പ്രവർത്തനരീതി ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അതിനാൽ, സസ്തനികളിലെ ഉമിനീർ ഗ്രന്ഥികളും പാമ്പുകളിലെ വിഷ ഗ്രന്ഥികളും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഓരേ രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു.

പാമ്പുകളുടെ വിഷങ്ങളിൽ പലതരം വിഷവസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ചുണ്ടെലി പോലുള്ള സസ്തനികൾ ഉമിനീരുമായി ഉയർന്ന സാമ്യമുള്ള വീര്യം കുറഞ്ഞ വിഷമാണ് ഉൽ‌പാദിപ്പിക്കുന്നതെന്നും ബറുവ പറഞ്ഞു.

ശരിയായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ മെച്ചപ്പെട്ട പ്രത്യുൽപാദനം നടത്തിയാൽ ഏതാനും ആയിരം വർഷത്തിനുള്ളിൽ നമുക്ക് വിഷമുള്ള എലികളെ നേരിടേണ്ടി വന്നേക്കാമെന്നും ബറുവ കൂട്ടിച്ചേർത്തു. ശരിയായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ മനുഷ്യരും വിഷമുള്ളവരാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീർ. സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീർ വളരെ പ്രധാനമായ പങ്കാണ് വഹിക്കുന്നത്.

ഒരു ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റവും ജീവ പരിണാമമാണ്. പരിണാമ പ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു. പരിണാമം ജീവികളുടെ രൂപത്തെയും സ്വഭാവത്തെയും മാറ്റിമറിക്കും.
Published by: Aneesh Anirudhan
First published: April 1, 2021, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories