• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൂനന്‍ തിമിംഗലങ്ങളിലെ ഏക പെണ്‍തരി; ലുബാൻ കൊച്ചിയും ഗോവയും കണ്ടു മടങ്ങി

gopika.gs | news18
Updated: April 2, 2018, 9:39 PM IST
കൂനന്‍ തിമിംഗലങ്ങളിലെ ഏക പെണ്‍തരി; ലുബാൻ കൊച്ചിയും ഗോവയും കണ്ടു മടങ്ങി
gopika.gs | news18
Updated: April 2, 2018, 9:39 PM IST


തിരുവനന്തപുരം: ഒമാൻ ഉൾക്കടലിലെ കൂനന്‍ തിമിംഗലങ്ങൾ (ഹംപ്ബാക്ക് വെയ്ല്‍) ദേശാടനം നടത്താറില്ലെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. എന്നാൽ ഈ കണ്ടെത്തലിനെ കാറ്റിൽ പറത്തിയാണ് 'ലുബാന്‍' എന്ന തിമിംഗലം രണ്ടുമാസങ്ങൾക്കു മുൻപ് ദേശാടനം ആരംഭിച്ചത്. പുതുവർഷത്തിൽ കേരളത്തിലെ കൊച്ചി തീരത്തെത്തിനടുത്തു ലുബാൻ എത്തിയതായും വാർത്തയുണ്ടായിരുന്നു.

ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ലുബാൻ ദേശാടനത്തിനൊടുവിൽ തിരിച്ചെത്തിയിരിക്കുകയാണ്. അയ്യായിരത്തിലേറെ കിലോമീറ്ററുകളാണ് ലുബാൻ സഞ്ചരിച്ചത്. ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി ഉപഗ്രഹ സഹായത്തോടെയാണ് ലുബാന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്തിരുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കൂനൻ തിമിംഗലങ്ങളിൽ 14 എണ്ണമാണ് ഒമാൻ ഉൾക്കടലിലുള്ളത്. ഇവയിലെ ഏക പെൺതരിയാണ് ലുബാൻ.

തിമിംഗിലങ്ങള്‍ സാധാരണയായി പ്രതിവര്‍ഷം 25,000 കിലോമീറ്ററോളം ദേശാടനം നടത്തുമെങ്കിലും വംശനാശഭീഷണി നേരിടുന്ന അറബിക്കടലിലെ കൂനന്‍ തിമിംഗലങ്ങള്‍ ദേശാടനം നടത്താറില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്ററിലധികം പിന്നിട്ട് ഡിസംബര്‍ 21-ന് ഗോവന്‍ തീരത്തെത്തിയതായും തുടര്‍ന്ന് തെക്കോട്ട് നീങ്ങുകയാണെന്നും കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ ബിജുകുമാര്‍ പറഞ്ഞു. മണിക്കൂറില്‍ ശരാശരി അഞ്ചുമൈല്‍ വേഗത്തിലായിരുന്നു ലുബാൻ സഞ്ചരിച്ചിരുന്നത്.​
First published: March 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍